വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നുമായുള്ള യുദ്ധം ഉടൻ അവസാനിക്കാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരോടായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. “ഈ വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു,” എന്നാണ് പുടിൻ പറഞ്ഞത്. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ചര്‍ച്ചകൾ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണോയെന്ന ചോദ്യത്തിന് മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡർയുടെ പേരാണ് പുടിൻ മുന്നോട്ടുവച്ചത്. 2022ൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിച്ചത് യൂറോപ്യൻ രാജ്യങ്ങളാണെന്നും അതിനാൽ ചര്‍ച്ചകൾ ആരംഭിക്കാനുള്ള ആദ്യ നീക്കം […]Read More
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ തുക അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. സന്ദീപ് എന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. ലൈഫ് പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച തുക ഗുണഭോക്താവിന് കൈമാറുന്നതിനായി 2500 രൂപയാണ് സന്ദീപ് ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. 2024ൽ പരാതിക്കാരന് അനുവദിച്ച പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ചപ്പോൾ 500 രൂപ കൈപ്പറ്റിയതായും പിന്നീട് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ അനുവദിച്ചപ്പോൾ 1000 രൂപ കൂടി ആവശ്യപ്പെട്ടതായും പരാതിക്കാരൻ […]Read More
തിരുവനന്തപുരം: പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാകില്ലെന്ന് സൂചന. പുതുമുഖത്തെ ചുമതലയേൽപ്പിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അൽപ്പ സമയത്തിന് മുമ്പാണ് പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്നും പുതിയ സ്ഥലത്തേക്ക് താമസ മാറിയത്. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറ്റി. വാടക വീട്ടിലെത്തിയ പിണറായി വിജയനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടായിരുന്നു. ഭാര്യ കമല, മുഹമ്മദ് റിയാസ്, […]Read More
വയോധികയ്ക്ക് നേരെ അധിക്ഷേപവും വധഭീഷണിയും; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി: പ്രതിഷേധം ശക്തം
കൊച്ചി : മുളന്തുരുത്തി പുളിക്കമാലിയിൽ ഹൃദ്രോഗിയായ 72 വയസ്സുകാരിയെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകനും യൂണിയൻ തൊഴിലാളിയുമായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് വയോധികയുടെ കുടുംബം രംഗത്തെത്തി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ മാരകായുധങ്ങളുമായി വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. ആരോപണവിധേയന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പ്രാദേശിക പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആശങ്കയും കുടുംബം ഉന്നയിക്കുന്നു. ഇതോടെ കുടുംബം പോലീസ് ഉന്നത അധികാരികൾക്കും […]Read More
വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ് തിരുവനന്തപുരം: വി.ഡി. സതീശന്‍ അനുകൂലമായി നടന്ന പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ആരംഭിച്ചു. കെപിസിസി 15ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നത്. കെപിസിസി അംഗമായ ചെമ്പഴന്തി അനിലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൈമനം പ്രഭാകരന്‍, ടി. സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങിയ നേതാക്കള്‍ക്കും […]Read More
കൊല്ലം: ട്രെയിനിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി സാനിഷി (40) നെ പുനലൂർ റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്ക് നേരെയാണ് അതികമം നടന്നത്. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു കുട്ടിക്ക് നേരെ അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിൽ വച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് […]Read More
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പതാകയുള്ള രണ്ട് ടാങ്കറുകള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാന്‍ തുറമുഖത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാലാണ് ‘സീ സ്റ്റാര്‍ 3’, ‘സെവ്ദ’ എന്നീ കപ്പലുകള്‍ ലക്ഷ്യമാക്കിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ‘സീ സ്റ്റാര്‍ 3’ എന്ന കപ്പലില്‍നിന്ന് പുക ഉയരുന്നതും ‘സെവ്ദ’യില്‍ തീ ആളിക്കത്തുന്നതും കാണാം. എന്നാല്‍ കപ്പലുകളുടെ ഫണലിനോ പുകക്കുഴലിനോ പുറമെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നാണ് […]Read More
കോൺഗ്രസിൻ്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇന്നും തീരുമാനമായില്ല. മൂന്ന് നേതാക്കളുമായും നടത്തിയ ചർച്ചയിൽ സമവായമാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടിവെച്ചതായി ദീപ ദാസ് മുൻഷി അറിയിച്ചത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച അവസാന തീരുമാനം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണെടുക്കുക. ഇതോടെ വീണ്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച സസ്പെൻസ് തുടരും. അതേസമയം, മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനം അധികം താമസിയാതെ തന്നെ ഹൈക്കമാൻഡ് പുറത്തു വിടുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും […]Read More
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. വൈസ് പ്രസിഡൻ്റായ അശോകൻ ചരുവിലും രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി. 2022ലാണ് നിലവിലെ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായ സമിതിക്ക് സർക്കാർ പിന്നീട് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു. സച്ചിദാനന്ദൻ രാജിവെക്കാനിടയുണ്ടെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെ “ഈ മുൾക്കിടക്ക നാളെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ആധാര്‍ സെർവർ പ്രവർത്തനം നിലച്ചതോടെയാണ് പ്രതിസന്ധി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ആധാര്‍ സേവനങ്ങൾ പൂര്‍ണമായി നിലച്ചു. ബദല്‍ സംവിധാനമൊരുക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആധാർ അധിഷ്ഠിത സേവനങ്ങളിൽ തകരാർ സംഭവിച്ചത്. ഇത്തരത്തിലൊരു തകരാർ സംഭവിച്ചതോടെ രാജ്യത്ത് ഒട്ടാകെയുള്ള ആധാർ അധിഷ്ഠിത സേവനങ്ങളാണ് തകരാറിലായിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തും റേഷൻ വിതരണമടക്കം സ്തംഭിച്ച നിലയിലായത്. രാവിലെ മുതൽ റേഷൻ കടകളിലേക്ക് […]Read More

