കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിമാരെ കുറിച്ച് പുസ്തകം എഴുതുന്നു. രാജ്യത്തെ വിവിധ പ്രധാനമന്ത്രിമാരുമായുള്ള മമതയുടെ വ്യക്തിപരമായ ഓർമ്മകളാകും പുസ്തകമാകുക. അടുത്ത വർഷം നടക്കുന്ന കൊൽക്കത്ത പുസ്തക മേളയിൽ പുസ്തകം പ്രകാശനം ചെയ്യും. പല പ്രധാനമന്ത്രിമാരുമായും താൻ വളരെ അടുത്തുനിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും ഇത് അവരെ കുറിച്ച് എഴുതാനുള്ള സമയമാണെന്നും മമത പറഞ്ഞു.നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള മമത ബാനർജി, രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില […]Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് […]Read More
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130 ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 കൂടുതൽ സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ഇറങ്ങിയത് . കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ […]Read More
ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്‌പെയിനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടര്‍ന്ന് 2024 ഒക്ടോബറില്‍ കാനഡയിലെ സ്ഥാനപതിയെ ഇന്ത്യ പിന്‍വലിക്കുകയായിരുന്നു. ഇതിനുശേഷം ഒമ്പത് മാസങ്ങള്‍ ശേഷമാണ് കാനഡയില്‍ ഇന്ത്യ […]Read More
കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍പ്പുകളെ തുടര്‍ന്ന് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നതെന്നും കേവലം […]Read More
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെ രണ്ട് റണ്‍സിന് വീഴിത്തി ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. എട്ടാമനായി ക്രീസിലെത്തി 22 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷറഫുദീന്‍ ആണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായിരുന്നു. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ […]Read More
ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം. പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 […]Read More
ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും അവരുടെ ഏറ്റവും പുതിയ പിക്‌സല്‍ 10 സീരീസ് പുറത്തിറക്കിയത്. ഓഗസ്റ്റ് 28 മുതല്‍ വില്‍പ്പന ആരംഭിക്കും. നവീകരിച്ച ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സഹിതം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം നെറ്റ്വര്‍ക്കിന്റെയോ വൈ-ഫൈയുടെയോ ആവശ്യമില്ലാതെ തന്നെ വാട്‌സ്ആപ്പ് കോള്‍ ചെയ്യാം എന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പിക്‌സല്‍ 10 സീരീസ് ഫോണില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വോയ്സ്, വീഡിയോ […]Read More
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണം;ഹൈക്കോടതി
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി.. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസ്സുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി […]Read More
കർഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡ്സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും പാസ്സായ, 75 പോയിന്റും അതിൽ കൂടുതലും വാങ്ങിയ വിദ്യാർഥികളിൽ നിന്നും പ്ലസ് ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എസ് എസ് എൽ സി/ടി […]Read More

