Latest News

Politics

ശിവഗിരി സംഭവംത്തിൽ എ കെ ആന്റണിയുടെ വാദം ശരിവെച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്

1995-ൽ ശിവഗിരി മഠത്തിലെ പോലീസ് നടപടിയിൽ അതിക്രമം നടന്നിട്ടില്ലെന്നും, ജനക്കൂട്ടം അക്രമാസക്തമായപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നു. പോലീസ് നടപടി കോടതിയുടെ നിർബന്ധം മൂലമായിരുന്നു എന്ന എ.കെ. ആന്റണിയുടെ വാദങ്ങളെ ശരിവെക്കുന്ന രീതിയിലാണ് 407 പേജുകളുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ. റിപ്പോർട്ട്, നിയമസഭയുടെ വെബ്സൈറ്റിൽ നേരത്തെ ലഭ്യമായിരുന്നു. ശിവഗിരിയിൽ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ല. സംയമനത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നുമാണ് കമ്മീഷൻ കണ്ടെത്തി. ജനങ്ങൾ അക്രമാസക്തമായപ്പോഴാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. […]Read More

world News

ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ആന്റിഫയെ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചു

വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടതുപക്ഷ സംഘടനയായ Antifa-യെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇടതുപക്ഷ ഗ്രൂപ്പുകൾക്കുള്ള എല്ലാ പിന്തുണയും നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഈ ദുരന്തകാരിയായ ഇടതുപക്ഷ ഗ്രൂപ്പിനെ ഒരു പ്രധാന ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു. നമ്മുടെ യുഎസ്എ പാട്രിയറ്റ്സിനെ ഈ വിവരം […]Read More

Kerala

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരി​ഗണിക്കും

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇത് സംബന്ധിച്ച് ഹർജി നാളെ വീണ്ടും പരി​ഗണിക്കും.ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. ഗതാ​ഗത കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന് കോടതി അറിയിച്ചു. ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന്‌ കാണിച്ച്‌ മോണിറ്ററിങ്‌ കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട്‌ നൽകിയിരുന്നുഎന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള […]Read More

Kerala

മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സർക്കാർ–ജന ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM With Me) എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഭാഗങ്ങളിലേക്കും സർക്കാർ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണ് എന്ന ആശയമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, […]Read More

Kerala

ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ അനുമതി നൽകി മ സുപ്രീംകോടതി. ഹൈക്കോടതി ഇതിനകം നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇടപെടാനില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും, സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത പാലിക്കണമെന്നും, പരിസ്ഥിതിയും ഭക്തജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിനിധികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതികരിച്ച ദേവസ്വം മന്ത്രി വി. എൻ. വാസവൻ, സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണെന്ന് […]Read More

Uncategorized

അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട

വൈവിധ്യമാർന്ന ചരിത്രവും വ്യത്യസ്തമായ സംസ്കാരംകൊണ്ടും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. സാംസ്കാരികവും ചരിത്രപരുവമായ രഹസ്യങ്ങൾ ഇന്ത്യയിലെ ഓരോ സ്മാരകങ്ങളിലും കുടികൊളളുന്നു. സഞ്ചാരികളെ ആകർഷിക്കുന്നതിൽ പേരുകേട്ട നാടാണ് രാജസ്ഥാൻ. ഈ മരുഭൂമിയിൽ അനേകം സ്മാരകങ്ങളും അതിനുപുറമെ ഒരുപാട് ചരിത്രരഹസ്യങ്ങളും മറഞ്ഞുകിടക്കുന്നു. രാജസ്ഥാനിലെ പൗരാണിക കോട്ടകളിലൊന്നാണ് ജയ്‌പൂരിലെ ആംബർ കോട്ട. ആമിർകോട്ട എന്നും ഇതിനെ വിളിക്കുന്നു. ജയ്പൂരിന്റെ അഭിമാനമായി കണക്കാക്കുന്ന ഈ കോട്ടയെപ്പോലെ തന്നെ മനോഹരവും ആകാംക്ഷയേറിയതുമാണ് ഇതിന്റെ പിന്നിലെ ചരിത്രകഥകൾ. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിർമ്മിതിയായിരുന്നു ആംബർ കോട്ടയുടേത്. പതിനാറാം […]Read More

National

23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ അരങ്ങേറിയത്. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ പ്രസംഗത്തിൽ മോദി പ്രശംസിച്ചു . […]Read More

Kerala

വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കൽപ്പറ്റ : വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.കേസിനാസ്പദമായ സംഭവം നടക്കുന്നത് സെപ്‌റ്റംബർ ഒന്നിനാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്. അതെ സമയം പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ […]Read More

Kerala

കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി,

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംസ്ഥാനത്തിന്റെ പൊൻമുട്ടയിടുന്ന താറാവാണെന്നും, ഇതിലൂടെ നടന്ന വികസനം കേരളം സൃഷ്ടിച്ചൊരു മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ചന്ദ്രശേഖരൻ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ നീലേശ്വരം–എടത്തോട് റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു സബ്മിഷൻ. 12.77 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 8.38 കിലോമീറ്റർ ഭാഗത്ത് ഡിബിഎം പ്രവൃത്തി പൂർത്തിയായതായി മന്ത്രി പറഞ്ഞു. “എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ […]Read More

Politics

സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം,അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. എൻ. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം ചർച്ചയിൽ വിമര്‍ശനം ഉന്നയിച്ചു. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ ആരോഗ്യ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes