ജനാധിപത്യം അത് ഭരണരീതി മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ജീവിതരീതിയും കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്‍റെ മുന്നിൽ എല്ലാവർക്കും തുല്യ അവകാശം, സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയവ എല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന അടിസ്ഥാനാവകാശങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം, സാമൂഹ്യനീതി, സുതാര്യത എന്നിവ ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഫലപ്രദമായി നിലനിർത്താൻ കഴിയുക. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, […]Read More
കൊച്ചി: ക്രൈസ്തവരെ “രാജ്യദ്രോഹികൾ” എന്ന് വിശേഷിപ്പിച്ച ആർഎസ്എസ് മുഖവാരിക കേസരിയിലെ ലേഖനത്തിന് ദീപിക ദിനപത്രം ശക്തമായ പ്രതികരണവുമായി രംഗത്ത്. “ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം” എന്ന തലക്കെട്ടോടെ ഒന്നാം പേജിലെ പ്രധാനവാർത്തയിലും, വിമർശനാത്മകമായ മുഖപ്രസംഗത്തിലുമാണ് ദീപിക നിലപാട് വ്യക്തമാക്കിയത്.ബിജെപി ക്രൈസ്തവസഭകളുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ്, ആർഎസ്എസ് മുഖപത്രത്തിലൂടെ നിരന്തരം ക്രൈസ്തവ വിരുദ്ധമായ ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നത് എന്നതാണ് ദീപിക ചൂണ്ടിക്കാട്ടുന്നത്. കേസരിയിലെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്റെ ലേഖനം ക്രൈസ്തവർക്കെതിരെ […]Read More
ഗുരുവായൂരിൽ സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്നു വെച്ച് കുടുംബം. ജനപ്രീതിനേടിയ ലോക ചാപ്റ്റർ 1 എന്ന സിനിമ കാണാനുള്ള തിരക്കിനിടയിലാണ് സംഭവം . ഗുരുവായൂരിലുള്ള ദേവകി തിയേറ്ററിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് ലോക സിനിമ കാണാനെത്തിയ കുടുംബമാണ് കുട്ടിയെ തിയേറ്ററിൽ വെച്ച് മറന്നത്. ഈ തീയേറ്ററിലേക്ക് എത്തിയ ചാവക്കാട് സ്വദേശികളായ കുടുംബത്തിന് സിനിമിയ്ക്കുള്ള ടിക്കറ്റ് കിട്ടിയിരുന്നില്ല. ഇതേതുടർന്ന് ഇവർ തൊട്ടടുത്തുള്ള അപ്പസ് തീയേറ്ററിലേക്ക് പോവുകയായിരുന്നു. തിയേറ്ററിൽ നിന്നും […]Read More
മട്ടാഞ്ചേരി വെടിവെയ്പ്പ് നടന്നിട്ട് ഇന്നേക്ക് 72 വർഷം.1953 ജൂലൈ 1. മട്ടാഞ്ചേരിയുടെ സമരഭൂമിയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെയപ്പ്.ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പയ്ക്ക് എതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ്. തൊഴിലാളിവര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധനവ് വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം.പോലീസിനെയും ഭരണകൂടത്തെയും കൂട്ടുപിടിച്ചു മുതലാളിമാർ സമരം അട്ടിമറിക്കാൻ […]Read More
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം എസ്എഫ്‌ഐ തടഞ്ഞു. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കുന്ന അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ വെല്ലുവിളിച്ചാണ് രാഹുൽ ഇന്ന് നിയമസഭ സമ്മേളനത്തിനെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭാ സമ്മേളനത്തിൽ കോൺഗ്രസ് […]Read More
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ.
തിരുവനന്തപുരം: പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ലഭിച്ച കത്ത് സ്ഥിരീകരിച്ചതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എന്നാൽ, ഇതോടെ അദ്ദേഹത്തിന് നിയമസഭയിൽ പ്രവേശനത്തിന് തടസ്സമില്ല. രാഹുലിൻ്റെ അവധി അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അതിനാൽ സഭാ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കിൽ ഉൾപ്പെടുത്തി ഇരുത്തുമെന്നാണ് സ്പീക്കറുടെ വിശദീകരണം. പ്രതിപക്ഷ ബ്ലോക്കിൽ ഇനി രാഹുൽ ഉണ്ടാകില്ല; പ്രതിപക്ഷ നിര അവസാനിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ സീറ്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ കത്തിന്റെ […]Read More
പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കറും മന്ത്രിയുമായ പി.പി. തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് സഭ അനുശോചനം രേഖപ്പെടുത്തി. കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ നാളെ മുതൽ സഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കപ്പെടുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുക്കുമോ എന്നതാണ് വലിയ ചോദ്യചിഹ്നംമായി നിലനിക്കുന്നു. ആരോഗ്യ വകുപ്പിന്റെ […]Read More
തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, കൊടികൾ, തോരണങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ . ദേവസ്വം വകുപ്പിന്റെ സർക്കുലർ പ്രകാരം, ഏകവർണ പതാകകളും, രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും, മത–സാമുദായിക സംഘർഷം വളർത്തുന്ന പ്രചാരണ സാമഗ്രികളും കടുത്ത വിലക്കിലാണ്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും […]Read More
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുഎനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്‌കോയ്ക്ക് നിർദേശം സമർപ്പിച്ചത്. വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ […]Read More
മോസ്‌കോ ∙ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇപ്പോൾ ആളപായമോ […]Read More

