തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ സ്വീകരിച്ചു വിഴിഞ്ഞം തുറമുഖം ചരിത്രം സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. എം എസ് സി വെറോണയ്ക്ക് സമുദ്ര നിരപ്പിൽ നിന്നും 17.1 മീറ്റർ ആഴമുണ്ട്. 17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ 30 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളാണ് (ULCVs) വിഴിഞ്ഞത് […]Read More
ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് ഫീസ് വർധന. ഒക്ടോബർ ഒന്നുമുതൽ ആദ്യ ഘട്ടവും, 2028 ഒക്ടോബർ ഒന്നുമുതൽ രണ്ടാമത്തെ ഘട്ടവും പ്രാബല്യത്തിൽ വരും.എൻറോൾമെന്റിനും 5–7 പ്രായക്കാരുടെയും 17 വയസിന് മുകളിലുള്ളവരുടെയും നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷനും ഫീസ് ഈടാക്കില്ല. ചെലവ് സർക്കാർ ഏറ്റെടുക്കും. നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റിനു 100 രൂപ, 150 രൂപയാണ്. മറ്റു ബയോമെട്രിക് അപ്‌ഡേറ്റുകൾക്കു ₹100, 125, 150 എന്നിങ്ങനെയാണ്. ജനനത്തീയതി, ജെൻഡർ, മേൽവിലാസം, മൊബൈൽ നമ്പർ അപ്‌ഡേറ്റ് എന്നിവയ്ക്ക് യഥാക്രമം 50, […]Read More
ന്യൂയോര്‍ക്ക്: യുകെ, കാനഡ ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങളും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കി പ്രഖ്യാപിച്ചു. ഫ്രാന്‍സിനൊപ്പം അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പൊതു സഭയ്ക്കിടെയിലെ ഉന്നതതല ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് മുന്‍പ് ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങളും പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഇത് “ഭീകരതയ്ക്കുള്ള പ്രതിഫലം” ആണെന്ന് ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ […]Read More
പാരിസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡി ഓർ ഈ വർഷം പി.എസ്.ജി താരമായ ഒസ്മാൻ ഡെംബലേ സ്വന്തമാക്കി. ബാഴ്‌സലോണയുടെ യുവതാരമായ ലാമിൻ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കർ പുരസ്കാരത്തിലേക്ക് ഉയർന്നത്. പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ വികാരഭരിതനായ ഡെംബലേ, ഈ നേട്ടം എളുപ്പത്തിൽ കൈവന്ന ഒന്നല്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറിക്കിനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനും ഫ്രഞ്ച് ലീഗ് ജയം ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ച ഡെംബലേ, കഴിഞ്ഞ […]Read More
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 2 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ടീസർ നേടിയത്. ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ കെ പി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര. ആക്ഷൻ, ത്രിൽ, പ്രണയം എന്നിവയെലാം ഉൾപ്പെടുത്തി […]Read More
കൊച്ചി: നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടൻമാരുടെ വീടുകളിലുൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന ആരംഭിച്ചത്. നടൻ ദുൽഖർ സൽമാൻ്റെ രണ്ട് വീടുകളിലും പൃഥ്വിരാജ് സുകുമാരൻ്റെ ഫ്ലാറ്റിലുമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ ദുൽഖറിൻ്റെ വീട്ടിൽ നിന്നും ഭൂട്ടാനിൽ നിന്നുള്ള വാഹനം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന […]Read More
കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കില്‍, സന്ദര്‍ശകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കേണ്ടതുണ്ടെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി.കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശിയാണ് പരാതി നല്‍കിയിരുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതെ, തിയേറ്ററിനുള്ളില്‍ അമിതവിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ നൽകുകയും ഉപപഭോക്താക്കളെ വാങ്ങാൻ നിര്‍ബന്ധിതരാക്കുന്ന അനീതിപൂര്‍ണമായ വ്യാപാരരീതിയാണെന്നായിരുന്നു പരാതിയിൽ പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന വിവരം മുന്‍കൂട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ബാധകമാണെന്നും പിവിആര്‍ സിനിമാസ് കോടതിയില്‍ വാദിച്ചു. സുരക്ഷ, ശുചിത്വം, ലഹരിവസ്തുക്കളോ […]Read More
ന്യൂഡൽഹി; 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് വിഗ്യാൻ ഭവനിൽ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചലച്ചിത്ര ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഏറ്റുവാങ്ങും. ഈ വർഷം മലയാള സിനിമയ്ക്ക് അഞ്ച് പുരസ്‌കാരങ്ങൾ ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിനായി വിജയരാഘവൻ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നേടി. അതേ ചിത്രത്തിനായി മിഥുൻ മുരളി […]Read More
തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടി വെക്കണമെന്ന ആവശ്യവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തന്‍ കേല്‍ക്കര്‍ ഐഎഎസ്. സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്കരണം ഉടൻ നടപ്പാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്, അത് നീട്ടണമെന്ന നിലപാടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് ഓഫീസർ കത്ത് നൽകി. സമാന ആവശ്യം കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ ഉന്നയിച്ചിരുന്നു. സംസ്ഥാന […]Read More
പേറൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജുവിനാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യമായ പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തെ ചൊല്ലി ആനന്ദിന്റെ കുടുംബം ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളാണ് ഇപ്പോഴത്തെ അന്വേഷണം ശക്തമാകാൻ കാരണമായത്. മരണത്തിന് പിന്നില്‍ ക്രൂരമായ പീഡനമാണെന്ന് ആരോപിച്ച് ആനന്ദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു . എസ്‌എപി ക്യാമ്പിൽ […]Read More

