തിരുവനന്തപുരം: എംഎസ്‌സി എൽസ3 കപ്പൽദുരന്തം കേരളത്തിലെ മത്സ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ ഹ്രസ്വകാല റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അപകടസമയത്ത് മത്സ്യങ്ങളുടെ പ്രജനനകാലമായിരുന്നതിനാൽ മീൻമുട്ടകളിൽ ഗുരുതര വ്യതിയാനങ്ങൾ കണ്ടു. ചുരുങ്ങിയതും രൂപമാറ്റം സംഭവിച്ചതുമായ മീൻമുട്ടകൾ വിരിയുമ്പോൾ വൈകല്യമുള്ള മീനുകൾ രൂപപ്പെടുമെന്നതിനാൽ, പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ. കപ്പലിൽ ഉണ്ടായിരുന്നത് സമുദ്രജീവികൾക്ക് അപകടകരമായ രാസ പദാർഥങ്ങളായിരുന്നു. 84 ടൺ മറൈൻ ഡീസൽ, 367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിലെ ചെറിയ പ്ലാസ്റ്റിക് […]Read More
എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും,
വാഷിംഗ്ടൺ: എച്ച്-1ബി വിസ പദ്ധതിയിൽ പരിഷ്‌കരണം ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം അവസാനിപ്പിച്ച്, ശമ്പളവും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയ “വെയ്റ്റഡ് സെലക്ഷൻ” രീതി കൊണ്ടുവരാനാണ് നീക്കം.പുതിയ രീതിയിൽ നാല് ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഉയർന്ന ശമ്പളമുള്ള അപേക്ഷകർക്ക് നാലു തവണ, കുറഞ്ഞ ശമ്പളക്കാർക്ക് ഒരുതവണ മാത്രമായിരിക്കും വിസ നേടാനുള്ള അവസരം. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇതിലൂടെ ഗുണമുണ്ടാകുമെന്ന് വിലയിരുത്തുന്നു. അതേസമയം, എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ സാഹചര്യത്തിൽ, ഡോക്ടർമാർക്കും […]Read More
മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ
കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന് മുന്നോടിയായി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സ്റ്റേഡിയം, എയർപോർട്ട്, ഇമിഗ്രേഷൻ സൗകര്യങ്ങൾ, ഹോട്ടൽ താമസ സൗകര്യങ്ങൾ തുടങ്ങി എല്ലാ ക്രമീകരണങ്ങളിലും പൂർണ തൃപ്തി രേഖപ്പെടുത്തി. സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ അടക്കം സ്പോൺസർമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണ്. ക്രമീകരണങ്ങളിൽ ടീം തൃപ്തരാണ്. മത്സര തീയതിയും എതിരാളി ടീമും […]Read More
കൊച്ചി: ഭൂട്ടാൻ വഴിയുള്ള വാഹന കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെയും വാഹനം കൈമാറിയ ഡീലർമാരെയും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. സമൻസ് ലഭിച്ച നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നടൻ അമിത് ചക്കാലക്കലിനോട് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് അദ്ദേഹത്തെയും വിളിക്കാനാണ് തീരുമാനം. ഇവർ സമർപ്പിച്ച രേഖകളും സംഘം പരിശോധിക്കുന്നു. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 36 വാഹനങ്ങൾ […]Read More
ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ; ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: സർക്കാർ–ഗവർണർ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഗവർണറുടെ അധികാരപരിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ പാഠപുസ്തകം പുറത്തിറക്കി.പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ “ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ സ്ഥാനവും ചുമതലകളും വ്യക്തമായി വിശദീകരിച്ചിരിക്കുന്നത്. ഭരണഘടന വ്യക്തമാക്കുന്നതുപോലെ ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണ്; യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ അധികാരങ്ങൾ നിർവഹിക്കാവൂവെന്നും, അവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ലെന്നുമാണ് പാഠഭാഗം വ്യക്തമാക്കുന്നത്. കൂടാതെ, സർക്കാർ കമ്മീഷൻ […]Read More
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ മുങ്ങി കുളിക്കരുതെന്നും, നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളുമടക്കമുള്ള സ്ഥലങ്ങളിലെ ജലാശയങ്ങളിൽ സ്ഥിരമായി ക്ലോറിനേഷൻ നടത്തണമെന്നും നിർദേശത്തിലുണ്ട്. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധന നടത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും, ആവശ്യപ്പെടുന്ന അധികാരികൾക്ക് അത് ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനുപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ […]Read More
ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള യോഗം. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക പിഴ താരിഫുകളും, എച്ച്1ബി വിസാ നിയന്ത്രണങ്ങളും പശ്ചാത്തലത്തിൽ ആശങ്കകൾ ഉയർന്നിരുന്നു. രാവിലെ മാർക്കോ റൂബിയോയെ കണ്ടത് സന്തോഷകരം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. മുൻഗണനാ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ഇരുവരും അംഗീകരിച്ചു. […]Read More
തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളുടെ ചെലവ് സംബന്ധിച്ച നിബന്ധനകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇളവ് വരുത്തി. സർവകലാശാലകൾ ചെലവ് വഹിക്കാത്ത പക്ഷം, അത് രാജ്ഭവൻ തന്നെ നൽകാമെന്നാണ് രാജ്ഭവന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. വിഷയത്തെ കൂടുതൽ തർക്കത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് ഗവർണറുടെ നടപടി. സ്ഥിര വിസി നിയമനവുമായി ബന്ധപ്പെട്ട കേസിനായി രാജ്ഭവൻ 11 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു മുൻപ് അയച്ച കത്തിൽ […]Read More
ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് സക്കർബർഗിന്‍റെ ലാമ’യെ ഉപയോഗിക്കാം; അനുമതി ലഭിച്ചു
ട്രംപ് ഭരണകൂടത്തിന്റെ വാണിജ്യ എഐ ടൂളുകൾ സർക്കാർ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ലാമ ഇനി യുഎസ് ഭരണകൂട ഏജൻസികളും ഉപയോഗിക്കും. യുഎസിന്റെ പർച്ചേസ് വിഭാഗമായ ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) ഫെഡറൽ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന എഐ ടൂളുകളുടെ പട്ടികയിൽ ലാമയെ ഉൾപ്പെടുത്തുമെന്ന് ജിഎസ്എ മേധാവി ജോഷ് ഗ്രൂവെൻബോം വ്യക്തമാക്കി. ലാമ സർക്കാരിന്റെ കർശനമായ സുരക്ഷാ, നിയമ മാനദണ്ഡങ്ങൾ പാലിക്കപ്പെടും. അതിനാൽ ജൻസികൾക്ക് അതിന്റെ സാധ്യതകൾ സമ്പൂർണമായി പ്രയോജനപ്പെടുത്താമെന്നും ജിഎസ്എ അറിയിച്ചു. ടെക്സ്റ്റ്, […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായിട്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.പ്രചാരണത്തിനായി ഉപയോഗിക്കുന്ന സമഗ്രഹികളിൽ നിരോധിത വസ്തുക്കൾ രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉപയോഗിക്കാൻ പാടില്ല. നിരോധിതവസ്തുക്കൾ […]Read More

