കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധമെന്ന് കണ്ടെത്തിയതോടെ വൈസ് ചാൻസിലറാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റ്ലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും നിർദേശിച്ചു. വിശദമായ അന്വേഷണത്തിനായി സീനിയർ അധ്യാപകരുടെ അഞ്ചംഗ കമ്മിറ്റിയും രൂപികരിച്ചു. കോളേജുകളിലെ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നിർദേശമുണ്ട്. വിഷയത്തിൽ വിസിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ വിശദീകരണം തേടി.Read More
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സമവായമുണ്ടെങ്കിൽ നല്ലതെന്ന് മന്ത്രി വി ശിവൻകുട്ടി. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി പറഞ്ഞു. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ നിലപാടിൽ നിന്ന് മാറിയിട്ടുണ്ട്. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മാനേജ്മെന്റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെ നിലപാടുകൾ സ്വീകരിക്കണമെന്ന് ഫാ. ഫിലിപ്പ് കവിയിൽ […]Read More
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണത്തിൽ ബംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേകസംഘം. അട്ടിമറി നടന്നത് ഹൈദരാബാദിലെന്നാണ് നിഗമനം. സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് ആദ്യം കൊണ്ടുപോയ ബംഗളൂരുവിലെ അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിലും ഹൈദരാബാദിലെ മന്ത്ര എന്ന സ്ഥാപനത്തിലും അന്വേഷണസംഘം പരിശോധന നടത്തും. ഹൈദരാബാദിൽ നിന്നും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ വൈകിയ 39 ദിവസത്തിനുള്ളിൽ യഥാർത്ഥ പാളികൾക്ക് എന്തു സംഭവിച്ചു എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പ്രാഥമികമായ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യലിന് നോട്ടീസ് […]Read More
കൊച്ചി: ക്രിസ്ത്യൻ അടയാളങ്ങൾക്കും സ്ഥാപനങ്ങൾക്കുക്കും നേരെയുള്ള തുടർച്ചയായ അക്രമങ്ങൾക്ക് പിന്നിൽ സംഘടിതമായ ഗൂഡാലോചനയെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി. കഴിഞ്ഞ ദിവസം സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബിൻ്റെ പേരിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിൻ്റെ ഭാഗമാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ.റ്റി. തോമസ് എറണാകുളം പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിലെ ഹിജാബ് വിവാദത്തിൽ യാതോരു ബന്ധവുമില്ലാത്ത കുറെ ആളുകൾ കടന്നു വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്കൂൾ രണ്ടു […]Read More
കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാൻ ജില്ലാ ഭരണകൂടം. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ എടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ ഫ്ളാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാകും വരെ പ്രതിമാസം 35,000 രൂപ വാടക തുക നല്‍കാനും ധാരണയായിട്ടുണ്ട്. […]Read More
കൊച്ചി: ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരി ഇന്ന് സ്കൂളിലെത്തില്ലെന്നാണ് വിവരം. സ്കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളി . രോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് പറഞ്ഞു. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് […]Read More
കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ
തിരുവനന്തപുരം: 2031 ഓടെ എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ‘വിഷൻ 2031’ ആരോഗ്യ സെമിനാറിൽ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി ചികിത്സകൾ വികേന്ദ്രീകരിക്കുകയും അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തുകയും ട്രോമ കെയർ, എമർജൻസി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും. ആരോഗ്യ സേവനങ്ങളിൽ തുല്യത ഉറപ്പാക്കുക സർക്കാർ പ്രതിബദ്ധമായ ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി. വിവിധ […]Read More
തൃശൂർ:സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. 2001-ലും 2006-ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നുമുള്ള കേരള നിയമസഭയിലെ അംഗമായിരുന്നു ബാബു എം. പാലിശ്ശേരിയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചനം രേഖപ്പെടുത്തി. ബാബു എം. പാലിശ്ശേരിയുടെ വിയോഗത്തിൽ കേരള […]Read More
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ റോഡിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കലക്ടറോട് കോടതി വിവരം തേടി. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തില്‍ മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്നും […]Read More
തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയെ വലിയ തോതിൽ ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റുകളിൽ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതിനെതിരെ സംസ്ഥാന സർക്കാർ പലതവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും, കേന്ദ്ര ധനകാര്യ വകുപ്പ് അതിനെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും ജിഎസ്ടി കൗൺസിലിനോട് നിരക്കിൽ വർധന വരുത്തരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എങ്കിലും കേന്ദ്രസർക്കാർ അവയെല്ലാം […]Read More

