ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷവും യാത്രാ തീയതി മാറ്റാനുള്ള സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ. ജനുവരി മുതൽ യാത്രക്കാർക്ക് അവരുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓൺലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് അവരുടെ പണം നഷ്ടമാകാതെ തന്നെ യാത്രകളിൽ മാറ്റം വരുത്താൻ സാധിക്കും. നിലവിൽ, യാത്രക്കാർ അവരുടെ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് വേണം മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കാൻ. അതിൽ തന്നെ പല ഘടകങ്ങളും […]Read More
കൊച്ചി : ഭൂട്ടാന് വാഹനകടത്തില്‍ 17 ഇടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടന് മമ്മൂട്ടി, ദുല്‍ഖര്‍ സല്മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന […]Read More
തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കെഎസ്ഇബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ തർക്കം നടന്നു. എൻഎസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ അംഗീകാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് സർക്കാർ […]Read More
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി. ഇത് സ്വർണമല്ല ദയവായി കക്കരുത് എന്ന് എഴുതിയ പ്രതീകാത്മക സ്വർണപ്പാളിയുമായി ‘കല്ലും മുള്ളും അയ്യപ്പന്, സ്വർണമെല്ലാം പിണറായി വിജയന്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. പത്തനംതിട്ട ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേട് ഉപയോഗിച്ചു തടഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എൻ. വാസവനും […]Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം സർവേ നടത്താനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സർവേയുടെ ഏകോപനവും വിലയിരുത്തലും നിർവഹിക്കുക. കൂടാതെ ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും ക്രമീകരിക്കും. സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് സർവേയുടെ പ്രധാന ലക്ഷ്യം. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് […]Read More
ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പോരാട്ടം കോടതിയ്ക്ക് പുറത്ത് മതിയെന്ന് മാത്യു കുഴൽനാടനെ ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. പ്രകൃതിക്ഷോഭത്തിൽ എംഎൽഎ സജീവമായി ഇടപെട്ടു. എന്നാൽ, […]Read More
കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല.എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന് എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ […]Read More
തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു.നടന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്ശന് സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി.സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണ്‍ ആയ […]Read More
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൂടാതെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അധികമായി പണം ആവശ്യപ്പെടുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും ഈ ദിവസം നടക്കും. കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ. കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബിൽ.മലയാളഭാഷാ ബിൽ.കേരള പൊതു […]Read More
കാസർഗോഡ്: കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കിയ മൈം നിർത്തിവയ്പ്പിച്ചതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളത്.പാലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് […]Read More

