കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.Read More
ബെംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന് ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2002 ൽ ബംഗളൂരുവിലെ എയർപോർട്ട് റോഡിലുള്ള ഹോട്ടലിൽ പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ അന്വേഷണത്തിൽ ഹോട്ടൽ 2016ലാണ് പ്രവർത്തനം ആരംഭിച്ചതെന്നത് വ്യക്തമാവുന്നു. കൂടാതെ പരാതി നൽകുന്നതിൽ 12 വർഷത്തെ കാലതാമസം ഉണ്ടായതായും അതിന് യാതൊരു ന്യായീകരണവും […]Read More
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരിച്ചു.Read More
വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിൽ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെൻറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.Read More
തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. Read More
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലേക്ക് എത്തിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം […]Read More
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ തൈക്കാട് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. കേരളത്തിലെ ആരോഗ്യരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി മാറ്റാന്‍ […]Read More
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം.Read More
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് പറഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടു. കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ […]Read More
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയെ കഴിഞ്ഞ മാസം 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ മാസം ഒന്നിനാണ് മരണം സംഭവിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്. […]Read More
Recent Posts
- കോഴിക്കോട് നിപ സ്ഥിരീകരണം; കേന്ദ്ര സംഘം ജില്ലയിൽ, മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
- ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു; നിയമന വിവാദത്തിന് പിന്നാലെ നടപടി
- ലോകകപ്പ് 2026: പരാഗ്വായെ തകർത്ത് യുഎസ്എ; ബോസ്നിയക്കെതിരെ കാനഡയ്ക്ക് ആശ്വാസ സമനില
- റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം
- മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

