നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഉപയോഗമില്ലാത്ത കെട്ടിടമാണു തകർന്നതെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു അപകടമുണ്ടായപ്പോൾ സർക്കാരിന്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള […]Read More
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ് നിർദ്ദേശം.Read More
അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ചാണ് പുറത്തെത്തിച്ചത്. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍. കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്. ഇന്നലെ രാത്രി 11 മണിക്കാണ് രക്ഷാ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിക്കാനായത്. കപ്പലിന്റെ പോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണക്കാക്കിയത് ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖമാണ്. ഇവിടേക്ക് എത്തുന്നതിന് നിലവില്‍ അനുമതി ലഭിക്കാനുള്ള […]Read More
കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാര്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും പെട്ടെന്ന് എത്താനാകുമെന്നും കാരണം പറഞ്ഞു വഴിമാറി പോകുകയായിരുന്നു. യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്തു. നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു. യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പൊലീസുകാരെ മര്‍ദിച്ചു. ഓട്ടോയുടെ […]Read More
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുള്ള അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരാളെ പുറത്തെടുത്തു. ഒരു സ്ത്രീയെയാണ് പുറത്തെടുത്തത്. സത്രീ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ആളെ പുറത്തെടുത്തത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവെന്ന് സ്ത്രീയെയാണ് പുറത്തെടുത്തത്. കുളിക്കാൻ പോയപ്പോയപ്പോഴായിരുന്നു അപകടം നടന്നത്. സംഭവം നടന്ന് 2 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തം നടത്തിയത്. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് […]Read More
ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയായ ടി കെ അഷ്റഫിനെ എടത്തനാട്ടുകര ടിഎ എം സ്കൂൾ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്. Read More
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി. ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു വീണതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവിടെ ചികിത്സകൾ നടക്കുന്നില്ല. ഉപയോഗ ശൂന്യമായത് കൊണ്ട് ബിൽഡിംഗ് അടച്ചിട്ടിരിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. കെട്ടിടം അടച്ചിട്ടിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾക്കാണ് പരുക്കേറ്റത്. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല. അപകടത്തെ കുറിച്ച് കൂടുതൽ പരിശോധിച്ചിട്ട് പറയാമെന്നും വീണാ ജോർജ് വ്യക്തമാക്കി. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ […]Read More
ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്. ആകെ 500 വള്ളസദ്യകൾ നടത്താനാണ് ലക്ഷ്യം. ഇതുവരെ 390 സദ്യകളുടെ ബുക്കിങ് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു. 15 സദ്യാലയങ്ങളാണ് ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ […]Read More
മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്മോന് ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ ഇന്നലെ രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്മോന് മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

