കൊച്ചി: ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അറിയിച്ചു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപനെതിരെയുള്ള പരാതികൾ തെറ്റാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.Read More
മലപ്പുറം: നിലമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഈ സമയത്ത് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. സത്യം താമസിയാതെ എല്ലാവർക്കും ബോധ്യമാകും. ശിവൻകുട്ടി പറഞ്ഞു.Read More
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ തീരുമാനം. ഇരുവരും സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിനിടെ ജീവനക്കാർ പണം തട്ടിയെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുറത്തുവിട്ടു. 69 ലക്ഷം രൂപ ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തു എന്നാണ് ദിയ കൃഷ്ണയുടെ പരാതി. ഇതേതുടർന്ന് ജീവനക്കാരികൾ തങ്ങളെ […]Read More
നിലമ്പൂർ: കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുക്കാരൻ മരിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ജിത്തുവാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകാവേയാണ് അപകടം. ജിത്തുവിനോപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ യദു, ഷാനു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് സംഭവം നടന്നത്.Read More
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും തട്ടിക്കൊണ്ടുപോയി എന്ന വാദവും നിഷേധിച്ചു. പണം പിൻവലിച്ച് തനിക്ക് തരും എന്ന് ജീവനക്കാർ പറഞ്ഞതിന് തെളിവില്ലെന്നും ദിയ പ്രതികരിച്ചു. ദിയയുടെ സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്സിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. തങ്ങളെ ജാതിയമായി അധിക്ഷേപിച്ചെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ദിയയുടെ മറുപടി.Read More
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. വീട്ടിലും കെപിസിസി ഓഫീസിലുമായി നിരവധിപേർ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തി.Read More
തൃശ്ശൂർ: ‘ആർ എസ് എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണർ-സർക്കാർ പോരല്ല ഇപ്പോൾ വേണ്ടതെന്നും ഗവർണർ ഭരണഘടനയാണ് ഉയർത്തിപിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ രാജന്റെ മറുപടി.Read More
തിരുവനന്തപുരം തിരുവനന്തപുരം ആര്യനാടിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. എറണാകുളം സ്വദേശി ഗ്രീഷ്മയാണ് പോലീസ് പിടിയിലായത്. പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാൻ തയ്യാറെടുക്കവേയാണ് ഗ്രീഷ്മ പോലീസ് പിടിയിലാകുന്നത്. വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് പോകവേ പ്രതിശ്രുത വരന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ പിന്തുടർന്ന് വിവാഹം കഴിച്ച് കുറച്ചു നാൾ കഴിഞ്ഞ് മുങ്ങിയാണ് രേഷ്മ തട്ടിപ്പ് നടത്തുന്നത്. സാമ്പത്തിക നേട്ടമാണ് തട്ടിപ്പിന് പിന്നിലെ ലക്ഷ്യം. മുൻപ് ആറ് കല്യാണങ്ങൾ കഴിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. പ്രതിശ്രുത […]Read More
തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച്ച മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ വച്ച് നടത്തും. ഞായറാഴ്ച്ച വീട്ടിൽ പൊതുദർശനം നടത്തും. അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയും കുടുംബാംഗങ്ങളും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും. ഷൈനിന്റെ പിതാവ് ചാക്കോയെ രക്ഷിക്കാനായില്ല.Read More
മലപ്പുറം: അർജന്റീന ടീം കേരത്തിൽ വരുമെന്നും സ്പോൺസർ മാച്ച് ഫീ അടച്ചെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരിക എന്ന ആഗ്രഹം യാഥാർത്ഥ്യമാകുവാൻ പോവുകയാണ്. മാച്ച് ഫീ അടച്ചെന്ന് സ്പോൺസർ അറിയിച്ചിട്ടുണ്ട്. ഇനി മറ്റു തടസ്സങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.Read More

