ശ്രീകൃഷ്ണപുരത്തെ ഒന്പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. തന്റെ ജീവിതം സ്കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് ആണെന്നും കുറിപ്പ് കൈമാറിയത് സുഹൃത്താണെന്നും പോലീസ് പറഞ്ഞു. ഇതുവരെ അഞ്ച് അധ്യാപകർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.Read More
നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവർ കുടുങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാർ നദി കടന്ന് വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ തിരികെ […]Read More
നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവർ കുടുങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാർ നദി കടന്ന് വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ തിരികെ […]Read More
2024ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമി വിശിഷ്ടാംഗത്വത്തിന് കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അര്‍ഹരായി. അനിത തമ്പിക്ക് കവിതയ്ക്കും ഇന്ദുഗോപന് നോവലിനും പുരസ്കാരം ലഭിച്ചു. വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്, എം എം നാരായണന്, ടി കെ ഗംഗാധരന്, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും […]Read More
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക. ജൂൺ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും. നേരത്തെ സംസ്ഥാന സർക്കാർ സാധ്യതാപട്ടിക അയച്ചിരുന്നപ്പോൾ എം ആർ […]Read More
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ പ്രഖ്യാപനവുമായി എറണാകുളം , ചളിക്കവട്ടം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ. ലഹരിയുടെ ഉപയോഗം പുതുതലമുറയ്ക്കുണ്ടാക്കുന്ന പ്രത്യാഖ്യാതങ്ങളും, കുട്ടികളിലെയും മുതിർന്നവരുടെയും ലഹരി ഉപയോഗം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി വാക്ക് വേ കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു. വാക്ക് വേ കൂട്ടായ്മ പ്രസിഡന്റ് നൗഫൽ ചടങ്ങിൽ അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രവർത്തകനും വാക്ക് വേ കൂട്ടായ്മ സെക്രട്ടറിയുമായ ജോർജ് പ്രദീപ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിമുക്ത സമൂഹത്തിനായി നമ്മൾ […]Read More
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്. ശ്വാസതടസ്സം, രക്തസമ്മർദ്ദത്തിലെ അസ്ഥിരത, വൃക്കയുടെ പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ നിയന്ത്രിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ചികിത്സ നൽകുകയാണ് എന്നാണ് ആശുപത്രി ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.Read More
തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി […]Read More
സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം ബിംബമായി നൽകിയതിൽ ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി. ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നു കത്തിൽ പറയുന്നു. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

