നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലായി കാണുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു. എൻഡിഎഫ് ചില വിഷയങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങൾക്ക് അതിൽ തെറ്റിദ്ധാരണ ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾ ഉയർത്തിയത് വികസനവുമായി ബന്ധപ്പെട്ടും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായിരിന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത് ആവശ്യമായതെല്ലാം ഉൾക്കൊള്ളുമെന്നും സ്വരാജ് വ്യക്തമാക്കി.Read More
നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. 11005 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ലീഡി നിലനിർത്തിക്കൊണ്ടുള്ള വിജയം തന്നെയായിരുന്നു ഷൗക്കത്തിന്റേത്. എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ […]Read More
മുൻ മുഖ്യമന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത് Tag; Former Chief Minister and senior CPM leader VS Achuthanandan Read More
ന്യൂഡൽഹി: നിലമ്പൂരിനൊപ്പം രാജ്യത്തെ മറ്റ് നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ഗുജറാത്തിലെ രണ്ട് സീറ്റുകളിലും പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകലുമാണ് വോട്ടെണ്ണൽ. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ കാളിഗഞ്ചിൽ തൃണമുൽ – ബിജെപി – കോൺഗ്രസ് ത്രികോണ മത്സരമായിരുന്നു. തൃണമുൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.Read More
നിലമ്പൂർ: യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചില സ്ഥലങ്ങളിൽ അൻവറിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട് യുഡിഎഫ് വോട്ടുകൾ അൻവറിനു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.Read More
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം ഘട്ടം കഴിയുമ്പോൾ ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. ആദ്യ റൗണ്ടിൽ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ടിൽ 1239 ആയി. മൂന്നാം റൗണ്ട് ആയതോടെ 1449 വോട്ടുകളുടെ ലീഡിൽ യുഡിഎഫെത്തി. നാലാം റൗണ്ടിൽ 837 വോട്ടിന്റെ ലീഡും അഞ്ചാം റൗണ്ട് എത്തിയപ്പോൾ 3890 ലേക്ക് എത്തി. ആറാം റൗണ്ട് പിന്നിടുമ്പോൾ 4751 ലീഡും ഏഴാം റൗണ്ടിൽ 5123 ലീഡും നേടി.Read More
തിരുവനന്തപുരം: സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായാണ് പ്രധാനാധ്യാപകർക്ക് ശമ്പളം നൽകുന്നതെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയിൽ വ്യാപക വിമർശനമുയരുന്നു. സാധാരണ ബോധമുള്ള ആരും പറയാൻ തയ്യാറാകാത്ത പ്രസ്താവനയാണിത് എന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ പ്രതികരിച്ചു. ജോലിചെയ്ത് നേടുന്ന ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്ന് അധ്യാപകർക്ക് അറിയാമെന്ന് സർക്കാർ പ്രൈമറി സ്കൂൾ പ്രഥമാധ്യാപക സംഘടന കെജിപിഎസ്എച്ച്.എ പ്രതികരിച്ചു.ഉച്ചഭക്ഷണവിതരണം അധ്യാപകരുടെ മാത്രം ബാധ്യതയല്ല സർക്കാർ ഉത്തരവാദിത്വവുമാണെന്ന് എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമാധ്യാപകസംഘടന കെപിപിഎച്ച്എ പറഞ്ഞു. “സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനാലാണ് […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

