തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൽ. ഷംസീർ, മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യുഡിഎഫ്, എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ എന്നിവരും എന്നിവർ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി […]Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മുൻപ് അഞ്ചു ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. […]Read More
തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്കിയ സ്ത്രീക്കെതിരെ കേസെടുക്കും. കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര് കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എസ്സി, എസ്ടി കമ്മിഷന് ഉത്തരവിട്ടു. തിരുവനന്തപുരം അമ്പലമുക്കിൽ വീട്ടു വീട്ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതി. പിന്നീട് ഓമനയുടെ വീട്ടില്‍ […]Read More
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയും അനുവദിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മുന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി […]Read More
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ഫോട്ടോഗ്രാഫർ ആരോപിച്ചു.Read More
കണ്ണൂർ: എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്. ഫർഹാനും സുഹൃത്തും കടലോരത്തെ പാറയിൽ ഇരിക്കവേ ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീഴുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുക്കാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഫർഹാന്റെ മൃതദേഹം കണ്ടെത്തിയത്.Read More
തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. പൊലീസും […]Read More
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് നാളെ തുറന്നേക്കും. ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.Read More
തിരുവനന്തപുരം: സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്മെന്റ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ആവർത്തിക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ പുരസ്കാര വിവരം അറിയാൻ വൈകിയയെന്നും ഏത് തരത്തിലുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് താൻ ഏറെക്കാലമായി നിലനിർത്തിക്കൊണ്ടിരിക്കുന്നതാണെന്നും ഇതിനു മുമ്പും വിവിധ ട്രസ്റ്റുകളും സമിതികളും പുരസ്കാരത്തിനായി പരിഗണിച്ചപ്പോൾ ഇതേ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചിട്ടുണ്ട്. എറണാകുളം,തൃശൂർ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട് പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

