ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ കൃഷിമന്ത്രി പി പ്രസാദിന്റെ വീടിനുമുന്നിൽ ആർഎസ്എസ് പ്രതിഷേധം. ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇതിനെതിരെ സിപിഐ പ്രവർത്തകർ എത്തിയതോടെ ഇരുവരും തമ്മിലുള്ള സംഘർഷത്തിനു വഴിതെളിച്ചു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണറും കൃഷിമന്ത്രി പി പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചിരുന്നു. രാജഭവനിലെ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം […]Read More
പാലക്കാട് : സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീണ യുവതിക്ക് മേൽ ലോറി കയറി മരണം. അംഗനവാടി ജീവനക്കാരിയായ ജയന്തിയാണ് മരിച്ചത്. ജയന്തി സാധനങ്ങൾ വാങ്ങാൻ കടയിൽ പോകവേയാണ് അപകടം. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിലെ കുഴിയിലേക്ക് വീണു. ലോറിയുടെ മുന്നിലേക്ക് മറിഞ്ഞ ജയന്തിയുടെ ശരീരത്തിന് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്ക് കരുവാപ്പാറ സെന്റ് പോൾസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.Read More
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ദിരാ ഭവനിൽ എത്തി അന്തിമോപചാരം അർപ്പിക്കും. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചത്.Read More
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്ന് വ്യക്തമാക്കി സർക്കാർ. ‘മെസി വരും ട്ടാ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ വിവരം പങ്കുവച്ചത്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന വാർത്തകൾ വന്നിരുന്നു. അഡ്വാൻസായി നൽകേണ്ട സ്പോൺസർ തുക നൽകാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന റിപ്പോർട്ട് വന്നത്. കരാർ ലംഘനത്തോടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സർക്കാർ […]Read More
തൃശ്ശൂർ: അപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ മൃതദേഹം നാട് തൃശ്ശൂരിൽ എത്തിക്കും. പരിക്കേറ്റ ഷൈനും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ കൈക്ക് പരിക്കേറ്റിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരനും പരിക്കുപറ്റി. അച്ഛൻ മരിച്ച സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തേണ്ടതുണ്ടെന്നും സംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തേണ്ടതുണ്ട്. തുടർന്നാണ് നാട്ടിലേക്ക് വരാനും ചികിത്സ തൃശ്ശൂരിലേക്ക് മാറ്റാനും തീരുമാനിച്ചത്.Read More
നിലമ്പൂർ: തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് പി വി അൻവർ. ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ വച്ച് സംഭാവന നൽകണം. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും വിൽക്കാൻ കഴിയാതെ ഭൂമി കേസിൽ പെട്ട് കിടക്കുകയാണ്. ക്രൗഡ് ഫണ്ടിങ്ങിന് സഹായിക്കാമെന്ന് പറഞ്ഞ് നിരവധിപേർ വന്നിരുന്നു. നിലമ്പൂരിലെ ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ അയച്ച് സഹായിക്കണം. അത് പണത്തിനു വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിനു വേണ്ടിയാണ്. തന്റെ പോരാട്ടത്തിനുള്ള ധാർമിക പിന്തുണ എന്ന നിലയിൽ ജനങ്ങൾ സഹായിക്കണമെന്ന് […]Read More
കൊച്ചി: നിർമതാവ് സാന്ദ്ര തോമസിന് നേരെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫ് ആണ് സാന്ദ്ര തോമസിനെതിരെ വധഭീഷണി ഉയർത്തിയത്. റനിക്കെതിരെ സാന്ദ്ര പോലീസിൽ പരാതി നൽകി. വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണി ഉയർത്തിയത്. ‘സാന്ദ്ര കൂടുതൽ വിളയേണ്ട, നീ പെണ്ണാണ്, നിന്നെ തല്ലിക്കൊന്നു കാട്ടിൽ കളയും’ എന്നാണ് പുറത്തു വന്ന ശബ്ദ സന്ദേശത്തിലുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാരുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്ന് സാന്ദ്ര പരാമർശിച്ചിരുന്നു. ഇതിനെതിരെ അവരുടെ സംഘടന രംഗത്തെത്തി. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ […]Read More
ബെംഗളൂരു : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ അപകടത്തിൽ പെട്ട് മരിച്ചു. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. സേലം ബെംഗളൂരു ദേശീയ പാതയിൽ ധർമ്മപുരിയ്ക്കടുത്ത് പാലക്കോട് വച്ചാണ് അപകടം. ബെംഗളൂരുവിലേക്ക് ചികിത്സക്കായി പോകവേയാണ് അപകടം. അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റവർ പാൽക്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണ്Read More
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ പി സി സി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1977ലും 1982ലും അടൂർ നിയമസഭാ അംഗമായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ പുളിക്കുളം വാർഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശനം. 1962 മുതൽ കെ പി സി സി അംഗമായിരുന്നു. 1967, 1980, 1987 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുന്നത്തൂർ […]Read More

