തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനിലെ പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ച സംഭവത്തിൽ നിലപാടിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. പരിപാടിയിൽ വേദിയിൽ പ്രദർശിപ്പിച്ച ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം. ചിത്രം മാറ്റണമെന്ന മന്ത്രി പി.പ്രസാദിന്റെ ആവശ്യം ഗവർണർ അവഗണിച്ചു. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ചിത്രം മാറ്റാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി. കൃഷിമന്ത്രി ബഹിഷ്കരിച്ച പരിപാടി ഗവർണർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി ആരംഭിച്ചു. മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് സാഹചര്യമാണ് ഉള്ളതെന്ന് ഗവർണർ […]Read More
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുന്നത് കത്രിക ചിഹ്നത്തിൽ. തൃണമൂൽ കോൺഗ്രസിന് നൽകിയ പത്രിക തള്ളിയതിനാൽ സ്വതന്ത്രനയാണ് അൻവർ മത്സരിക്കുന്നത്. 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 4 പേർ പത്രിക പിൻവലിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഓട്ടോറിക്ഷ അടയാളത്തിലാണ് അൻവർ മത്സരിച്ചത്. കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമെന്ന് അൻവർ പ്രതികരിച്ചു.Read More
ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും നാഷണൽ പീപ്പിൾസ് പാർട്ടി തിരുവല്ലയിൽ വച്ച് ചർച്ച നടത്തി. നാഷണൽ പീപ്പിൾസ് പാർട്ടി ജനറൽ സെക്രട്ടറി ശ്രീ ബിജു ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി ഒളിംപ്യൻ അനിൽകുമാർ, വിവിധ സഭ ബിഷപ്പുമാർ ചർച്ചയിൽ പങ്ക്ച്ചേർന്നു. പാർട്ടിയോട് പൂർണ്ണ സഹകരണവും അറിയിച്ചുRead More
നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്തു. കോട്ടയം മദർ തെരേസ റോഡിലെ ലോ പോയിന്റ് ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്. NPP യുടെ ദേശീയ വർക്കിങ് പ്രസിഡന്റ് ജയിംസ് സാങ്മയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. NPYF യൂത്ത് പ്രസിഡന്റ് നിക്കി, സംസ്ഥാന പ്രസിഡന്റ് കെ ടി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, വർക്കിങ് പ്രസിഡന്റ് ജോസ് ജോസഫ്, സംസ്ഥാന സെക്രെട്ടറിമാരായ ബിന്ദു പിള്ള, ഷൈജു എബ്രഹാം, വനിത വിഭാഗം പ്രസിഡന്റ് […]Read More
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂർ തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കും. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു […]Read More
കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത ബൊലേറോ പിക്കപ്പ് വാൻ കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൊലേറോ പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തായുണ്ടായിരുന്ന പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ എത്തിച്ചാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന […]Read More
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പിവി അൻവറിന്റെ പ്രഖ്യാപനം നീട്ടി. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന തീരുമാനത്തിലായിരുന്നു പിവി അൻവർ. എന്നാൽ, യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവർ വ്യക്തമാക്കി. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാർത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവർ അറിയിച്ചത്. […]Read More
ന്യൂഡൽഹി: ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ആദ്യമായാണ് ഇന്ത്യ നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന ശശി തരൂരിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഉദിത് രാജിന്റെ പ്രതികരണം. കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ അപമാനിക്കുകയാണ് തരൂർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഭരണകാലത്ത് പലതവണ അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചിട്ടുണ്ടെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതൊന്നും […]Read More
ഹൈദരാബാദ്: ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ സ്റ്റാറെന്ന് ഒരുകൂട്ടർ വിശേഷിപ്പിക്കുമ്പോൾ ട്രോൾ ചെയ്യുന്ന മറുവിഭാഗം ആളുകളുണ്ട് സോഷ്യൽ മീഡിയയിൽ. എന്നാൽ അത്രക്കാർക്കൊരു മറുപടിയാണിപ്പോൾ തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നൽകിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന […]Read More
കൊച്ചി: പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഭൂരിഭാഗം ബോർഡുകളിലും ഉന്നത വ്യക്തികളുടെ ചിത്രങ്ങളാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തൻറെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു. ഏറ്റവും ശക്തരായ ആളുകളുടെ ചിത്രങ്ങളാണ് പല ഫ്ലെക്സുകളിലുമുള്ളതെന്നിരിക്കെ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് നടപടിയെടുക്കാനാവുക? ഈ സംസ്ഥാനത്തിന്റെ അവസ്ഥയെ ഓർത്തു പരിതപിക്കാനേ കഴിയൂ. എന്തുകൊണ്ടാണ് റോഡിൽ ഫ്ലക്സ് വെക്കുന്നതിന് കേസ് എടുക്കാത്തതും ഫൈൻ […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

