Latest News

Month: November 2024

Gadgets

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പരാതി നല്‍കി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പരാതി നല്‍കി യുവതി. പന്തീരാങ്കാവ് പൊലീസിലാണ് പരാതി നല്‍കിയത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് രാഹുല്‍ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തി യുവതിയോട് സംസാരിച്ച ശേഷമാണ് പരാതി നല്‍കിയത്. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞാണ് മര്‍ദ്ദനമെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നത്. മര്‍ദ്ദനമേറ്റ യുവതിയെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ തന്നെയായിരുന്നു […]Read More

Gadgets

ഗോത്രവിഭാഗക്കാരുടെ കുടില്‍ പൊളിച്ചുമാറ്റിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ

കൽപ്പറ്റ: വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല സി സി എഫ് കെ എസ് ദീപയാണ് സസ്പെൻഷന് ഉത്തരവിട്ടത്. ഞായറാഴ്ചയാണ് വനം വകുപ്പ് ജീവനക്കാർ ആദിവാസികളുടെ മൂന്ന് കുടിലുകൾ പൊളിച്ചത്. കുടിലുകൾ പൊളിച്ച് മാറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ നേരത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചർച്ചയിലായിരുന്നു […]Read More

Gadgets

നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആവർത്തിച്ച് അമ്മുവിന്റെ അച്ഛന്‍

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആരോപിച്ച് അച്ഛന്‍. പ്രിന്‍സിപ്പാളും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ല. കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ദൂരേക്ക് കൊണ്ടുപോയത് എന്തിനാണെന്നതില്‍ സംശയമുണ്ട്. കല്ലില്‍ വീണ ഒരാള്‍ക്ക് കാലിന് മാത്രമല്ലല്ലോ പരിക്ക് സംഭവിക്കുകയെന്നും അച്ഛന്‍ ചോദിച്ചു. മകള്‍ക്ക് നീതി ലഭിക്കണം. സംഭവദിവസം ഹോസ്റ്റലില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അത് വ്യക്തമാകണം. മകള്‍ ആതമഹത്യ ചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രിന്‍സിപ്പള്‍ പറയുന്നത് പലപ്പോഴും പലതാണ്. അദ്ദേഹത്തിന് സ്ഥിരതയില്ല. […]Read More

Gadgets

ചുട്ടിപ്പാറ നഴ്‌സിങ് കോളേജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാര്‍ത്ഥിനി

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്‌സിങ് കോളേജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാര്‍ത്ഥിനി. ഹാജരില്ലാത്തതിന് തന്നെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. കോംമ്പന്‍സേഷനായി ദിവസങ്ങളോളം ലൈബ്രറിയില്‍ അടച്ചിട്ടുവെന്നും സെക്യൂരിറ്റി ക്യാബിനില്‍ ഉണ്ടെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനി ഉന്നയിച്ചത്. ‘സെക്കന്റ് ഇയറില്‍ പഠിക്കുന്ന സമയത്ത് അവിടുത്തെ ടീച്ചര്‍മാരില്‍ നിന്നും നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ പേരിൽ പലപ്പോഴും അറ്റന്‍ഡന്‍സ് കുറയുകയും ചെയ്തിട്ടുണ്ട്. സെക്കന്റ് ഇയറില്‍ കോമ്പന്‍സേഷന്‍ ഉണ്ടെന്ന് പറഞ്ഞ് മൂന്ന് മാസം ലൈബ്രറിയിലിരുത്തി. ഓണം ആഘോഷം നടക്കുകയാണ്. അതിന്റെ തലേ […]Read More

Gadgets

ജമാ അത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫ് ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ജമാ അത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫ് ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ സ്വതന്ത്ര പിന്തുണ പ്രഖ്യാപിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ രാഷ്ട്രീയ വിജയം നേടാന്‍ ചേലക്കര ജയിക്കണം എന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. അതിന് എല്ലാ സന്നാഹവും ഒരുക്കി. എന്നിട്ട് ചേലക്കരയില്‍ ഉണ്ടായത് ആരുടെ വിജയമാണ്. ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് യുഡിഎഫ് നേടിയ വിജയത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ആ വിജയത്തിന്റെ വഴി മനസിലാക്കേണ്ടതുണ്ടെന്നും സിപിഐഎം സംസ്ഥാന […]Read More

Gadgets

ക്യുആർ കോഡുള്ള പാൻ കാർഡുകൾ; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും കേന്ദ്ര ആദായനികുതി വകുപ്പാണ് ഈ പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്. പാൻ 2.0 പദവി നടപ്പിലാക്കുന്നതോടെ പഴയ രീതിയിലുള്ള പാൻ കാർഡുകൾ മാറി ക്യുആർ കോഡുകൾ ഉള്ള പാൻ കാർഡുകൾ ആയിരിക്കും ഇനി ലഭിക്കുക. ഒരു ഏകീകൃത പോർട്ടൽ സൃഷ്ടിച്ചുകൊണ്ട് നികുതിദായകർക്ക് പൂർണ്ണമായും പേപ്പർ രഹിതവും ഓൺലൈനും ആയി […]Read More

Gadgets

ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേല ചരിത്രത്തിൽ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. ബിഹാറുകാരനായ കൗരമാരക്കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിനൊടുവിലാണ് രാജസ്ഥാൻ നേടിയെടുത്തത്. ‌ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്. പ്രായം കുറവെങ്കിലും വൈഭവിന്റെ ബാറ്റിങ് വൈഭവത്തിൽ ക്രിക്കറ്റ് ലോകത്ത് തർക്കങ്ങളില്ല. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഇന്ത്യ അണ്ടർ […]Read More

Gadgets

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; യുവതിക്ക് വീണ്ടും മർദനം, കണ്ണിലും മുഖത്തും പരിക്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാഹുൽ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലാക്കിയ ശേഷം അമ്മയെ യുവതിക്കൊപ്പം നിർത്തി ഇയാൾ കടന്ന് കളഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രാഹുൽ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് തന്നെ പന്തീരാങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലൻസിൽ വെച്ചും മർദ്ദിച്ചു എന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റു എന്നുമാണ് ആശുപത്രിയിൽ […]Read More

Gadgets

പടലപ്പിണക്കങ്ങള്‍ക്കിടയിൽ ‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍

കോഴിക്കോട്: പടലപ്പിണക്കങ്ങള്‍ ശക്തമായതോടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് ബിജെപി എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയില്‍ കുറുവാ സംഘമുണ്ടെന്നാണ് ആരോപണം. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി ചർച്ചയായേക്കും. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ആലോചിക്കാനാണ് യോഗമെങ്കിലും തോൽവിയെ കുറിച്ച് നേതാക്കൾ വിമർശനം ഉന്നയിച്ചേക്കും. […]Read More

Gadgets

ഐപിഎൽ ലേലം പൂർത്തിയായി, അൺസോൾഡായി വാർണറും ആൻഡേഴ്സനും

ജിദ്ദ: ഐപിഎല്ലിന്റെ ഏറ്റവും പുതിയ സീസണിനുള്ള മെഗതാരലേലം ജിദ്ദയില്‍ സമാപിച്ചു. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ ലേലത്തില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റുകളും ഉണ്ടായി. സച്ചിൻ ടെണ്ടുള്‍ക്കറിന്റെ മകന്‍ അര്‍ജ്ജുന്‍ ലേലത്തിന്റെ അവസാന ഘട്ടം വരെയും അണ്‍സോള്‍ഡായെങ്കില്‍ അവസാന നിമിഷത്തില്‍ മുംബൈ തന്നെ താരത്തിന്റെ രക്ഷയ്ക്കെത്തി. അടിസ്ഥാന വിലയായ 30 ലക്ഷത്തിന് താരത്തെ മുംബൈ സ്വന്തമാക്കുകയായിരുന്നു. ഓസ്ട്രേലിയന്‍താരവും ഹൈദരാബാദിന്റെ മുന്‍ വിന്നിങ്ങ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ ലേലത്തില്‍ അണ്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes