Latest News

Month: November 2024

Gadgets

എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍

കൊച്ചി: സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പരസ്യം. വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്. എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും തന്റെ […]Read More

Gadgets

സുപ്രഭാതത്തിലും സിറാജിലും എൽഡിഎഫിൻ്റെ വർഗീയ പരസ്യം, കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ മോഡിഫൈഡ് വേർഷൻ

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട്‌ എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തില്‍. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആകുന്നത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ […]Read More

Gadgets

സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയിൽ വാദിച്ചു. പരാതി നല്‍കാന്‍ വൈകിയതില്‍ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്ന് […]Read More

Gadgets

രാത്രി ഫോണിൽ മറ്റൊരാൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; കൂടുതല്‍ വിവരങ്ങള്‍

കൊല്ലം: കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ […]Read More

Gadgets

നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ നീക്കണമെന്ന് ധനുഷ്

ചെന്നൈ: നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസയച്ച് ധനുഷ്. ധനുഷ് നിർമ്മിച്ച സിനിമയിലെ ചില ചിത്രീകരണ രംഗങ്ങൾ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നതിൽ ധനുഷ് വക്കീൽ നോട്ടീസ് അയച്ചതോടെയാണ് കാര്യങ്ങൾ തുടങ്ങിയത്. ധനുഷ് പകപോക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് നയൻ‌താര ഇൻസ്റ്റാഗ്രാമിൽ കത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ നയൻതാരയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ സമാനമായി ധനുഷിനും പിന്തുണ ലഭിക്കുകയും നയന്താരയ്ക്കെതിരെ സൈബർ അധിക്ഷേപങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ […]Read More

Gadgets

ഐസ്ക്രീം ഡപ്പയിൽ എംഡിഎംഎ; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികൾ പൊലീസ് പിടിയിൽ. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്. മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള കളിപ്പറമ്പിൽ വീടിന്റെ അലമാരയിലെ ലോക്കറിനുള്ളിൽ ഐസ്‌ക്രീം ഡപ്പയിൽ സിപ്പ് ലോക്ക് കവറിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള 20.01 ഗ്രാം രാസ ലഹരി പദാർത്ഥമാണ് (MDMA) പോലീസ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന് ലഭിച്ച […]Read More

Gadgets

പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി. ഇന്ത്യ-പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു എന്നും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം. ഉടന്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് വിഷയത്തിലിടപെട്ടു. മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ പി.എം.എസ് […]Read More

Gadgets

ആൻ്റി റാബിസ് വാക്സിനെടുത്ത് ചലനശേഷി നഷ്ടപ്പെട്ട വീട്ടമ്മ മരിച്ചു

ആലപ്പുഴ: റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബര്‍ 21നായിരുന്നു വളര്‍ത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായിരുന്നു. പിന്നീട് മറുമരുന്ന് നല്‍കി വാക്‌സിന്‍ എടുത്തെങ്കിലും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്‌സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകള്‍ […]Read More

Gadgets

മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ബംഗളൂരു: ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടകയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. നിലമ്പൂർ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു – ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയില്‍ തിങ്കളാഴ്ച ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പോലീസും നക്സല്‍ വിരുദ്ധസേനകളും സജീവമായി തെരഞ്ഞു വന്നിരുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത് […]Read More

Gadgets

നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം, ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്. നേരത്തെ, ബലാത്സംഗ കേസില്‍ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീംകോടതിയില്‍ സിദ്ദിഖ് മറുപടി സത്യവാങ്മൂലം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes