Latest News

Month: November 2024

Gadgets

പാകിസ്താനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

പാകിസ്താനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. മൂന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് പാകിസ്താനെതിരായ ട്വന്റി 20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18.1 ഓവറിൽ 117 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. നേരത്തെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 41 റൺസ് നേടിയ ബാബർ അസം ടോപ് സ്കോററായി. ഹസീബുള്ളാഹ് ഖാൻ 24 […]Read More

Gadgets

നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്.  അതേസമയം കേസില്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തി. സഹപാഠികളായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ അമ്മുവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍ ഉള്‍പ്പെടെ മൊഴി നല്‍കി.  ആരോപണ വിധേയരായ വിദ്യാര്‍ത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം […]Read More

Gadgets

റാഗിങ്ങിനിരയായ മെഡിക്കൽ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ഗുജറാത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തി റാഗ് ചെയ്തതിനെ തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളജിലാണ് സംഭവം. അനില്‍ മെതാനിയ (18) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റലിലെ സീനിയേഴ്‌സ് നടത്തിയ റാഗിങ്ങിനിടയില്‍ മൂന്ന് മണിക്കൂറോളമാണ് അനില്‍ മെതാനിയ അടക്കമുള്ളവരെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയാക്കിയത്. പിന്നാലെ അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചതെന്ന് കോളജ് ഡീന്‍ […]Read More

Gadgets

ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും മന്ത്രിസഭയിൽനിന്നും കഴിഞ്ഞ ദിവസമാണ് ഗെഹ്‌ലോട്ട് രാജിവെച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാർ ഉൾപ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. കേന്ദ്ര ഏജൻസികളുടെ ഒരുതരത്തിലുള്ള സമ്മർദ്ദവും ബിജെപിയിൽ ചേരാൻ കാരണമായിട്ടില്ലെന്നും, എംഎൽഎയായും മന്ത്രിയായും ഡൽഹിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, അണ്ണാ ഹസാരെയുടൈ കാലം മുതൽ ഞാൻ ആം ആദ്മിയുടെ ഭാഗമായിരുന്നുവെന്നും […]Read More

Gadgets

ആനയേയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല, മുരളിയെ പുകഴ്ത്തി സന്ദീപ്

പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്. ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരില്‍ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. മാരാർജി […]Read More

Gadgets

പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമാണ്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട്: പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമാണെന്ന് ആരോപിച്ച സതീശൻ ന്യൂനപക്ഷ വർഗീയതയിൽ സിപിഐഎം നിലപാട് താത്പര്യത്തിനനുസരിച്ചാണെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അധിക്ഷേപം സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണെന്നും ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണെന്നും സതീശൻ വിമർശിച്ചു. ന്യൂനപക്ഷ വർഗീയതയിൽ സിപിഐഎം നിലപാട് അപ്പോഴത്തെ താത്പര്യത്തിനനുസരിച്ചാണ്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമാകുമെന്നും സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്കും സർക്കാരിനും ധൈര്യമുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു. […]Read More

Gadgets

മണ്ഡലകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ പ്രത്യേക നിർദേശം

കൊച്ചി: ശബരിമല മണ്ഡലകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിന് പ്രത്യേക നിർദേശം നൽകി ഹൈക്കോടതി. മണ്ഡലകാലത്തെ പരിശോധനകൾ കർശനമാക്കണമെന്നും, ഡ്രൈവർമാർക്ക് ബോധവത്കരണം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം നിലക്കലിന് സമീപം കെഎസ്ആർടിസി കത്തിയതിലും കോടതി റിപ്പോർട്ട്‌ തേടി. വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിക്കുന്നതിനെതിരെയും ഹൈക്കോടതി പ്രതികരിച്ചു. കാഴ്ച പരിമിതി മറക്കുന്ന ലൈറ്റുകൾ അപകടത്തിന് കാരണമാകുന്നു ഇതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പൊലീസുകാര്‍ മാത്രമേ […]Read More

Gadgets

വ്യാജ വോട്ട് പരാതിയിൽ നടപടിയുണ്ടാകും; ജില്ലാ കളക്ടർ

പാലക്കാട്: വ്യാജ വോട്ട് പരാതിയിൽ നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാൻ എത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ചില പരാതികൾ ലഭിച്ചിരുന്നുവെന്നും അതിൽ കൃത്യമായ പരിശോധന നടന്നുവെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ബിഎൽഒമാരുമായി ചർച്ച നടത്തി. ബോർഡർ ഏരിയ ബൂത്തുകളിൽ പ്രത്യേക പരിശോധന നടത്തി. പ്രത്യേക ലിസ്റ്റ് തയ്യാറാക്കി. ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയാൽ നടപടി സ്വീകരിക്കും. ലഭിച്ച പരാതിയിൽ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ […]Read More

Gadgets

ശബ്ദാതിവേഗ മിസൈൽ ടെക്നോളജിയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

ന്യൂഡൽഹി: ശബ്ദാതിവേഗ മിസൈൽ ടെക്നോളജിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ കലാം ദ്വീപിലെ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മിസൈൽ പരീക്ഷണം വിജയകരമായതോടെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ […]Read More

Gadgets

വായു മലിനീകരണം; ഇന്ന് മുതൽ സ്‌കൂളുകൾക്ക് അവധി, ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞും പുകയും അന്തരീക്ഷത്തിൽ വ്യാപിച്ചതിന് പിന്നാലെ ഡൽഹിയിലെ സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം നൽകി സർക്കാർ. 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാ വിദ്യാർഥികൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായി തുടരും. വായു മലിനീകരണ തോത് വഷളായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി അറിയിച്ചു. ഗ്രാപ്4 അനുസരിച്ച് ട്രക്കുകൾ, പൊതു നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes