Latest News

Gadgets

ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ

ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരെന്ന് കണ്ടെത്താൻ ഡിഎൻ‌എ പരിശോധന നടത്തും. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂരില്‍നിന്നും ജെയ്നമ്മ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.സ്ഥലമുടമ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശരീരാവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച […]Read More

Gadgets

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും […]Read More

Gadgets

‘ഛത്തീസ്ഗഡ് സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് ഉറപ്പ് നൽകി’; അനൂപ് ആന്റണി

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ‌ജാമ്യപേക്ഷ നൽകുമ്പോൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷ […]Read More

Gadgets

ഫയര്‍ ആൻഡ് ആഷ് ട്രെയിലര്‍ പുറത്ത്: ദൃശ്യ വിസ്മയം തീർത്തു അവതാർ

ലോകമെമ്പാടും പ്രേക്ഷകരുള്ള ചിത്രമാണ് അവതാര്‍. അവതാര്‍: ഫയര്‍ ആൻഡ് ആഷ് എന്ന പേരില്‍ അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. സംവിധാനം ജയിംസ് കാമറൂണ്‍ തന്നെയാണ്. അവതാര്‍: ഫയര്‍ ആൻഡ് ആഷിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫയര്‍ ആൻഡ് ആഷും ദൃശ്യ വിസ്‍മയമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്‍ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ […]Read More

Gadgets

മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്, അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി: അമ്മ

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് ആലോചിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. […]Read More

Gadgets

‘മതപരിവര്‍ത്തനം നടത്തുന്നവരെ ഇനിയും തല്ലും’; ഭീഷണിയുമായി ജ്യോതി ശര്‍മ

ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. മറ്റാരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം നടത്തിയവരെ ആണ് മർദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്‍റെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും […]Read More

Gadgets

‘എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

തെരുവ് നായ വിഷയത്തില്‍ മൃഗ സ്‌നേഹിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി. തെരുവുനായ പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്‌നായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. […]Read More

Gadgets

ന്യുയോർക്കിൽ വെടിവെയ്പ്‌; ഒരാൾ കൊല്ലപ്പെട്ടു

ന്യുയോർക്ക്‌ നഗരത്തിൽ വെടിവെയ്പ്‌. പൊലീസ്‌ ഓഫീസർ കൊല്ലപ്പെട്ടു. ആറ് പേർക്ക്‌ വെടിയേറ്റു. അക്രമി ജീവനൊടുക്കി. മിഡ്‌ടൗൺ മാൻഹട്ടനിൽ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസിൽ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതർ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതൽ‌ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.Read More

Gadgets

നിമിഷപ്രിയ കേസ്; വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോ​ഗിക ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ‌ വ്യക്തമാക്കിയിരുന്നു. നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാ​ഗമായല്ല ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ കേന്ദ്രം തള്ളിയത്. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ‌ ധാരണയായതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. കാന്തപുരം […]Read More

Gadgets

നിരുപാധിക വെടിനിര്‍ത്തലിന് തായ്‌ലാന്‍ഡും കംബോഡിയയും സമ്മതിച്ചു

ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലാന്‍ഡും കംബോഡിയയും അടിയന്തര, നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അല്‍പ സമയത്തിനുമുന്‍പാണ് അറിയിച്ചത്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes