മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ യെമനിലെ വധശിക്ഷയുള്‍പ്പെടെയുള്ള അപരിഷ്കൃത ശിക്ഷാവിധികള്‍ ലോകത്തിന് മുന്നില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. യെമനിലെ പല നിയമങ്ങളും ശിക്ഷാരീതികളും ഒരു പരിഷ്കൃത സമൂഹത്തിന് വിചിത്രമായി തോന്നിയേക്കാവുന്ന തരത്തിലുള്ളതാണ്. ഇതിനെ അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. എങ്കിലും ഇന്നും ലോകത്ത് ഉയര്‍ന്ന വധശിക്ഷാ നിരക്കിന് കുപ്രസിദ്ധമായ രാജ്യമാണ് യെമന്‍. പ്രായപൂര്‍ത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരെയും സാമൂഹിക-മാനസിക വൈകല്യങ്ങളുള്ളവരെയും വരെ വധശിക്ഷയ്ക്ക് വിധിക്കാന്‍ മടിയില്ലാത്ത, നിയമങ്ങളുള്ള […]Read More
‘കാന്തപുരത്തിന്‍റെ ഇടപെടലുകളെ സുപ്രീംകോടതിയിൽ കേന്ദ്രം എതിർത്തില്ല’; യെമനിൽ പോകാൻ അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് അഭിഭാഷകൻ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍. സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിന്‍റെ രണ്ടു പ്രതിനിധികളും സംഘത്തിൽ ഉണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുകയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ആരുടെ പ്രവർത്തനങ്ങളാണ് ഫലം കാണുക എന്ന് സുപ്രീംകോടതിയിൽ പരാമര്‍ശമുണ്ടായിട്ടുണ്ട്. യാത്ര അനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി […]Read More
നിമിഷപ്രിയയുടെ മോചനശ്രമം: ആറംഗ നയതന്ത്ര സംഘം നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍
വധശിക്ഷ വിധിക്കപ്പെട്ട യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീം കോടതിയില്‍. സംഘത്തിൽ രണ്ട് ആക്ഷൻ കൗൺസിൽ അംഗങ്ങളും, കാന്തപുരം അബൂബക്കർ മുസ്‌ലിയാറിന്റെ രണ്ടു പ്രതിനിധികളും, കേന്ദ്രം നിർദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ (നിയമോപദേഷ്ടാവ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (ട്രഷറര്‍), അന്താരാഷ്ട്ര ഇടപെടലുകളിലെ പരിചയമുള്ള അഡ്വ. ഹുസൈന്‍ സഖാഫി, യമൻ ബന്ധമുള്ള ഹാമിദ് എന്നിവരാണ് […]Read More
LGBTQ വ്യക്തികളുടെ തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ നയങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ക്വിയർ ആക്ടിവിസ്റ്റുകൾ
വിവാഹ തുല്യത അനുവദിക്കുന്നതിനായി നിയമനിർമ്മാണ മാറ്റങ്ങൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രിയോ ചക്രവർത്തി വിധി വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ അടുത്തതായി വരാനിരിക്കുന്ന കാര്യങ്ങളിൽ ക്വിയർ ആക്ടിവിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: എൽജിബിടിക്യു വ്യക്തികൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നയ പരിഷ്കാരങ്ങൾ. ജൂലൈ 12-ന് നടന്ന ഒരു പരിപാടിയിൽ, കേശവ് സൂരി ഫൗണ്ടേഷനും വിധി സെന്റർ ഫോർ ലീഗൽ പോളിസിയും ചേർന്ന്, ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ ലൈംഗിക വ്യക്തികളെ ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടുള്ള നയ ശുപാർശകളുടെ ഒരു കൂട്ടം […]Read More
പഹൽഗാം ആക്രമണത്തിൽ പാക് ഗ്രൂപ്പിനെ ഭീകര സംഘടനയായി മുദ്ര കുത്തിയ യുഎസ് നടപടി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ ഭീകരവിരുദ്ധ സഹകരണത്തെ ഈ നീക്കം അടിവരയിടുന്നുവെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. “ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ് ടിആർഎഫ് […]Read More
ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ
ഇന്ത്യൻ വിപണിയിലേക്കുള്ള ഇലോൺ മസ്‌കിന്റെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രധാന വാർത്തകലിലൊന്ന്. ടെസ്‌ലയും സ്‌പേസ് എക്സിന്റെ ബ്രോഡ്‌ബാൻഡ് സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ നിർണ്ണായക മുന്നേറ്റങ്ങൾക്കാണ് തായാറെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ജൂലൈ 9ന് സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ അനുമതി ലഭിച്ചു. ഇതിനൊപ്പം, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് ടെസ്‌ല കാറുകൾ വാങ്ങാൻ അവസരം ലഭിക്കും. ഇന്ത്യയിലെ ഏകദേശം 600 ദശലക്ഷം പേർക്ക് ഇന്റർനെറ്റ് […]Read More
ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം
മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഭരണഘടന സംബന്ധിച്ച കോടതിവിവാദവുമാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ (ISL) അനിശ്ചിതത്വത്തിലാകുന്നത്. AIFF ഭരണഘടനയെ കുറിച്ചുള്ള കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവി ഈ വിധിയിലൂടെയാണ് നിർണയിക്കപ്പെടുന്നത്. MRA പുതുക്കൽ, ലീഗ് ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കോടതി നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. അതുവരെ ISL ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ വിചാരധീനമായിരിക്കുകയാണ്. FSDL (ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്) നേരത്തെ […]Read More
‘വാക്ക് മാറിപ്പോയതാണ്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണ്; ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ട് സുമ്പാ
കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കതിനായി അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി […]Read More
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന തുടരും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് സ്കൂളിൽ പഠിപ്പു മുടക്കും. വിവിധ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിഥുനിന്റെ മൃതദേഹം നാളെ സംസ്കരിക്കും. വിദേശത്തുള്ള അമ്മയെ മരണവിവരം അറിയിച്ചു. […]Read More
സാങ്കേതിക തകരാറുകളാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി ജൂലൈ 22ന് മടങ്ങും. വിമാനം പറക്കാനാവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയായിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ബ്രിട്ടീഷ് നാവികസേന മേധാവിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വിമാനം തിരികെ ബ്രിട്ടനിലേക്ക് മടങ്ങും. വിമാനത്തിൽ ഉണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിലെയും ഓക്സിലറി പവർ യൂണിറ്റിലെയും തകരാറുകൾ ബ്രിട്ടനിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധർ പരിഹരിച്ചു. എൻജിൻ്റെ കാര്യക്ഷമതയും വിശദമായി പരിശോധിച്ചതായും ഇത് പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിക്കാൻ […]Read More

