Latest News

National

ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം, മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു. 2022ൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടത് എടപ്പാടി കെ. പളനിസ്വാമിയുമായുണ്ടായ അധികാര തർക്കത്തെ തുടർന്നാണ്. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് […]Read More

world News

കാബൂളില്‍ പാക് ആക്രമണം

കാബൂൾ: അതിർത്തി സംഘർഷം രൂക്ഷമായതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് . പാക് അതിര്‍ത്തിയിലെ താലിബാൻ പ്രകോപനത്തിന് മറുപടിയായി വെള്ളിയാഴ്ച കാബൂളിലുൾപ്പെടെ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം അഫ്ഗാൻ തിരിച്ചടിയിൽ പാകിസ്ഥാനിൽ 55 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ അറിയിച്ചു. പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഫ്ഗാനെതിരെ തുറന്ന യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയതും സംഘർഷം കൂടുതൽ കടുപ്പിച്ചു. “ക്ഷമ […]Read More

Kerala

പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ […]Read More

Kerala

പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്.Read More

world News

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% തീരുവ ചുമത്തി അമേരിക്ക

വാഷിംഗ്‌ടൺ:  ഇന്ത്യയിൽ നിന്നുള്ള സോളാർ സെല്ലുകളും പാനലുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം വരെ തീരുവ ചുമത്തി അമേരിക്ക . ഇന്ത്യൻ്റെ സോളാർ കയറ്റുമതിക്കെതിരെ അമേരിക്കൻ വാണിജ്യ വകുപ്പിന്റെ അന്വേഷണവുമായി അദാനി ഗ്രൂപ്പ് ബന്ധപ്പെട്ട കമ്പനികൾ സഹകരിക്കാത്തതാണ് കടുത്ത നടപടിക്ക് കാരണമായത്. മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി വി എന്നീ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതും ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ കാലയളവിൽ വൻ തോതിൽ കയറ്റുമതി നടത്തിയതും അഡ്വാൻസ് […]Read More

Kerala

ആലുവ യുസി കോളെജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് KSU പ്രവർത്തകർ

കൊച്ചി: ആലുവ യുസി കോളെജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ. പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് നേരെയാണ് കരി ഓയിൽ പ്രയോഗം. കോളെജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരി ഓയിൽ ഒഴിച്ചത്. പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ ആമീൻ, മിവ ജോളി എന്നിവരടക്കം പത്തോളം കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.Read More

Kerala

ദുരന്തഭൂമിയിൽ രാഷ്ട്രീയം കളിക്കുന്നവർ അല്ല കോൺഗ്രസ്; വയനാട്ടിൽ കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് തറക്കല്ലിട്ട്

വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് നിർവഹിച്ചു. ദുരന്തകാലത്ത് വയനാട്ടുകാർ ജാതിമതഭേദമില്ലാതെ ഒന്നിച്ചുനിന്നത് നേരിട്ട് കണ്ട അനുഭവമാണെന്നും ജനങ്ങൾ അതിജീവനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ എന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തഭൂമിയിൽ രാഷ്ട്രീയം കളിക്കുന്നവർ അല്ല കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലയിലെ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി […]Read More

National

എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതി വിലക്ക്; ജുഡീഷ്യറി പരാമർശത്തിൽ കടുത്ത

ന്യൂഡൽഹി: ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ നിർമ്മാണത്തിനും വിതരണത്തിനും സുപ്രീം കോർട്ട് ഓഫ് ഇന്ത്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് കോടതി തള്ളി, വിശദമായ അന്വേഷണം വേണമെന്നും നിർദേശിച്ചു. പാഠഭാഗം തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി കേന്ദ്രം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ മിശ്ര കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തി. ഉത്തരവാദികളെ കണ്ടെത്തുംവരെ നിയമ നടപടികൾ […]Read More

Kerala

“ആരോഗ്യമന്ത്രിയെ കെഎസ്‌യു ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം” ; യൂത്ത്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ ആക്രമണവിവാദത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി മുക്കം മണ്ഡലം കമ്മിറ്റി അറിയിച്ചു. അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ പിണറായി വിജയൻ ആണെന്നും എ. എൻ. ഷംസീർ ഉൾപ്പെടെ ബന്ധപ്പെട്ടവർ ഇതിൽ പങ്കുണ്ടെന്നും അവർ പറഞ്ഞു. സമരത്തെ അവഹേളിക്കാനുള്ള ശ്രമമാണിതെന്ന് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. വനിതാമന്ത്രിയെ അപമാനിച്ചത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താൽപര്യത്തിനായുള്ള […]Read More

Weather

ഡിറ്റ്‌ വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

കൊളമ്പോ: ഡിറ്റ്‌വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കടന്നു. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ശ്രീലങ്കൻ തീരത്തിന് സമീപം രൂപം കൊണ്ട ഡിറ്റ് വാ നാളെ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങും. മേഖലകളിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂവായിരത്തോളം വീടുകൾ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes