തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയും ശക്തമായ കാറ്റിനും ഉയർന്ന തിരമാല ഉണ്ടാകാനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. തീരദേശ മേഖലകളിൽ ശക്തമായ കടലാക്രമണവും സാധ്യതയുള്ളതിനാൽ 17 വരെ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമാണ്. വടക്കൻ കർണാടക, […]Read More
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിൽ അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി. ഇസ്രയേലിന് പിന്തുണ നല്‍കുമെന്നും ചർച്ചയിൽ ട്രംപ് പറഞ്ഞു. ഇറാനില്‍ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് സിഎന്‍എന്നുമായി നടത്തിയ ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുന്‍പ് […]Read More
കൊച്ചി അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പൽ കൊച്ചി തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ (ഏകദേശം 40.7 കിലോമീറ്റർ) ദൂരത്തിൽ എത്തിയതോടെ വീണ്ടും കപ്പലിൽ നാവികസേനാംഗങ്ങൾ ഇറങ്ങി. കടലിലെ ശക്തമായ കാറ്റ് കാരണം തീരത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടായത് മൂലമാണ് ഇന്നലെ കൊടുങ്ങല്ലൂരിന് പടിഞ്ഞാറ് 40 നോട്ടിക്കൽ മൈൽ (ഏകദേശം 74 കിലോമീറ്റർ) അകലെയുണ്ടായിരുന്ന കപ്പൽ ഇന്ന് കൊച്ചി തീരത്തേക്ക് എത്തിയത്.Read More
അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. അപകടത്തിന് കാരണമായ സാഹചര്യം വ്യക്തമാക്കുകയും ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. മൂന്ന് മാസത്തിനകം സമിതി അന്വേഷണം പൂർത്താക്കി റിപ്പോർട്ട് സമർപ്പിക്കും.Read More
കൊച്ചി: ദേശീയപാത തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരിയായ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയിൽ അമികസ് ക്യൂറി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേശീയപാത അതോറിറ്റി സമയബന്ധിതമായി പദ്ധതി സമർപ്പിക്കണമെന്ന നിർദേശവും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തി. റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. മൺസൂൺ കാലത്തെ പ്രതിസന്ധികൾ തടയുന്നതിന് കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളെ കുറിച് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു.Read More
അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യും ഗുജറാത്ത് സര്‍ക്കാരില്‍ നിന്നുള്ള 40 ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സിനൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും കണ്ടെത്തി. വിമാനത്തിന്റെ വേഗത, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, എഞ്ചിന്റെ സ്ഥിതി, […]Read More
കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങള്‍ സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍ നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് […]Read More
അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ
ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വ്യോമദുരന്തത്തെ തുടർന്ന് ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിലുള്ള വിമാനങ്ങളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന കമ്പനികൾക്ക് നിർദേശം നൽകി വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (DGCA). ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം തുടങ്ങിയ പ്രധാന ഘടകങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും DGCA നിർദേശിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ സാങ്കേതിക തകരാറുകൾ അടിയന്തിരമായി വിലയിരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് സുരക്ഷ […]Read More
”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി”;
”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്”. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാറിന്റെ വാക്കുകളാണിത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. രമേശിനൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍, സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു. ‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ […]Read More
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ നാലിൽ ഒന്നു പാരിതോഷികമായി നൽകുമെന്ന് തദ്ദേശകാര്യമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2,500 രൂപയുടെ പരമാവധി പരിധി നീക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും കൂടുതൽ പാരിതോഷികം ലഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥല മലിനീകരണം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും നിർബന്ധമായും പാരിതോഷികം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. […]Read More

