കാലിക്കറ്റ് സർവകലാശാല വിസി നിയമനം; രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി
കാലിക്കറ്റ് സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശക്തമായ പ്രതികരണം രേഖപ്പെടുത്തി. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും ഇത് സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആരോപിച്ചു. വിജ്ഞാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണെന്നും ആർ. ബിന്ദു വിമർശിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. സമീപകാലം വരെ ശാന്തമായിരുന്ന വിസി നിയമന വിഷയത്തിൽ വീണ്ടും സർക്കാർ-ഗവർണർ തർക്കം രൂക്ഷമാകുകയാണ്. […]Read More

