ടെഹ്റാന്‍: താത്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ സംഘര്‍ഷങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നും, മേഖലയിലുടനീളം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാറാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ലെബനന്‍ മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ കരാറാണ് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ഇറാന്റെ ‘റെഡ് ലൈന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട […]Read More
ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിര്‍കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായ ജിതകുമാർ കെ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ നാലുപേരെയാണ് ഹൈക്കോടതി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. ഉദയകുമാറിന്റെ മരണം ക്രൂരമായ കസ്റ്റഡി പീഡനഫലമാണെന്ന് സിബിഐ സുപ്രീം കോടതിയിൽ വാദിച്ചു. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. […]Read More
തൃശൂർ: ദേശീയപാത 544ന് കുറുകെയുള്ള ചാലക്കുടി പഴയ പാലം നാളെ മുതൽ ആറുദിവസത്തേക്ക് അടയ്ക്കും. മുരിങ്ങൂർ–കൊരട്ടി–ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികളും ഭാരപരിശോധനയും നടത്തുന്നതിനായാണ് നടപടി. ഇതിനെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ തൃശൂർ റൂറൽ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുകയും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. പാലം അടയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചന ഉണ്ടായിരുന്നെങ്കിലും ചാലക്കുടി സെന്റ് […]Read More
കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചർച്ചയാവുകയും പെൺക്കുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തർപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]Read More
ഡൽഹി: വനിതാ സംവരണ ഭേദഗതിയും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും അവതരിപ്പിച്ചതിനെ തുടർന്ന് ലോക്സഭയിൽ കടുത്ത പ്രതിഷേധം. ഭരണപക്ഷം ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർപ്പ് രേഖപ്പെടുത്തി. സഭാ ചട്ടങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ വനിതാ സംവരണ ബിൽ അവതരണത്തിന് അനുമതി ലഭിച്ചു. 207 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 126 പേർ എതിർത്തു. ഇതോടെ ബിൽ സഭയിൽ മുന്നേറി. അന്തരിച്ച ഗായിക ആശാ ഭോസ്‌ലെയ്ക്കും മുൻ […]Read More
കുർണൂൽ: ആന്ധ്രാപ്രദേശിൽ യാത്രാ വാഹനവും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. 21 പേർ സഞ്ചരിച്ച ബൊലേറോ മിനി പിക്കപ്പ് വാഹനമാണ് ടാങ്കർ ലോറിയുമായി ഇടിച്ചത്. കുർണൂൽ ജില്ലയിലെ മന്ത്രാലയ മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമാണ് അപകടം നടന്നത്. ശ്രീ രാഘവേന്ദ്ര സ്വാമി ദേവാലയത്തിലെ ദർശനത്തിനായി മന്ത്രാലയത്തിലേക്ക് പോയിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ […]Read More
വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സൂചനകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. മധ്യസ്ഥ ശ്രമങ്ങൾക്ക് നിലവിൽ പാകിസ്ഥാൻ മാത്രമാണുള്ളതെന്നും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് അറിയിച്ചു. ഔദ്യോഗിക കരാറിലെത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് ലീവിറ്റ് വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന യുഎസിന്റെ അഭ്യർഥനയെന്ന റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഇതിനിടെ ചർച്ചകൾക്ക് മുന്നോടിയായി പാക് സൈനിക മേധാവി […]Read More
വാഷിങ്ടൺ: ഇറാനും റഷ്യയും നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചെന്നും ഇറാനിയൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 19-ഓടെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായ ഇന്ത്യയ്ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായേക്കും. ആഗോള എണ്ണവില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് […]Read More
തിരുവനന്തപുരം: നാല് ആഴ്ച നീണ്ട പ്രചാരണങ്ങളുടെയും കടുത്ത ആരോപണ-പ്രതിയാരോപണങ്ങളുടെയും പിന്നാലെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 77.97 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന പോളിങ്ങാണിത്.വോട്ടെടുപ്പ് വൈകിട്ട് ആറുമണി വരെ നിശ്ചയിച്ചിരുന്നെങ്കിലും പല ബൂത്തുകളിലും അവസാന നിമിഷം വരെ നീണ്ട നിര തുടരുകയായിരുന്നു. ജില്ലകളിൽ എറണാകുളത്തും കോഴിക്കോടും 80 […]Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്നും ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ ആശങ്കയ്ക്കിടയില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ പണംയും മദ്യവും വിതരണം ചെയ്യുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ബൂത്ത് അടിസ്ഥാനത്തിൽ മദ്യം ഒഴുകുകയാണെന്നും കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തിൽ ചെലവഴിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ തകർക്കാനുള്ള ശ്രമമാണിതെന്നും, കിറ്റ് വിതരണം, പണം, ജോലി വാഗ്ദാനം തുടങ്ങിയവ വഴി […]Read More

