Latest News

National

സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: നാമനിർദേശ പത്രികയിൽ നൽകിയ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയെന്ന ഹർജിയിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും ഇതുസംബന്ധിച്ച് മറുപടി നൽകാനും കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിൽ 100 കോടിയോളം രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നിൽ നൽകിയ ചില സ്വത്ത് വിവരങ്ങൾ […]Read More

world News

യുഎസിലെ ലൂസിയാനയിൽ വെടിവയ്പ്; 9 കുട്ടികൾ കൊല്ലപ്പെട്ടു

യുഎസിലെ ലൂസിയാനയിൽ നടന്ന വെടിവയ്പിൽ ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വയസിനും പതിനാല് വയസിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ഇയാളെ തിരിച്ചറിയാനായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഷ്രെവ്‌പോർട്ടിൽ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവയ്പ് നടന്നത്. വെടിയേറ്റ കുട്ടികളിൽ ചിലർക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസി മേധാവി വെയ്ൻ സ്മിത്ത് അറിയിച്ചു. സംഭവത്തിൽ ഡിറ്റക്ടീവുകളെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് ഷ്രെവ്‌പോർട്ട് […]Read More

World

ജപ്പാനില്‍ വന്‍ ഭൂചലനം;വടക്കുകിഴക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്

ടോക്യോ: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുള്ള ചലനമാണ് രേഖപ്പെടുത്തിയത്. കടല്‍പ്പരപ്പിന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സുനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. . മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ രൂപപ്പെടാമെന്നും അറിയിപ്പുണ്ട്. തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. ടോക്യോയ്ക്കും ഷിന്‍-അവൊമോരി സ്റ്റേഷനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിന്‍ സെര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഫുകുഷിമ ആണവ പ്ലാൻ്റുകള്‍ക്ക് ഭീഷണിയില്ലെന്നാണ് വിവരം.Read More

Kerala

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് തകർത്ത് ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന നിലയിൽ എത്തി; 6013 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്. 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റെന്ന പഴയ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഏപ്രിൽ 15ന് 112.52 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് കടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക […]Read More

National

കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കൃഷിയിടത്തിൽ അടിമവേല നടത്തിയതായി പരാതി. ഒരു മലയാളിയുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പൊലീസ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശിയായ ഉദയനാണ് രക്ഷപ്പെടുത്തിയ മലയാളി. തൊഴിലാളികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് ഉദയൻ പറഞ്ഞു. ചിലർ മൂന്ന് മുതൽ നാല് വർഷം വരെ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം […]Read More

Kerala

സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സാധ്യത. വില വർധന ആവശ്യപ്പെട്ടുള്ള ബോർഡിന്റെ ശുപാർശയ്ക്ക് സർക്കാരിന്റെ അന്തിമ തീരുമാനം വേണ്ടിവരും. അതേസമയം, പാൽവില ഉയർത്തണമെന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ഭവനിലെത്തി പ്രതിഷേധിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വില വർധനയാണ് തെരഞ്ഞെടുപ്പുകൾ മൂലം വൈകിയതെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ബോർഡ് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് വർഷമായി പാൽവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വർധന […]Read More

world News

“ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ  മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്. യുഎസിന്റെ സൈനിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുമെന്നും ഇറാൻ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അവയെല്ലാം തെറ്റാണെന്ന് ഗാലിബാഫ് വിമർശിച്ചു. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചുവെന്ന യുഎസിന്റെ അവകാശവാദത്തെയാണ് അദ്ദേഹം തള്ളിയത്. കടലിടുക്ക് തുറക്കണമോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും, […]Read More

world News

ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. ഐആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർന്നതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഇന്ത്യൻ കണ്ടെയ്നർ കപ്പലായ ‘ജഗ് അർണവ്’ ലക്ഷ്യമിട്ടാണ് വെടിവയ്പ് ഉണ്ടായതെന്നാണ് സൂചന. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വിവരം. ഇന്ത്യയുടെ ഡ്രൈ ബൾക്ക് കാരിയർ കപ്പലായ ‘ജഗ് അർണവ്’ യാത്ര തുടരുന്നതിനിടെ ആക്രമണം നേരിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിൽ വഹിച്ചിരുന്ന വി.എൽ.സി.സി ‘സാൻമാർ ഹെറാൾഡ്’ സുരക്ഷിതമാണെന്നും, ഇരു […]Read More

world News

ഇസ്രയേൽ–ലെബനൻ സംഘർഷം: 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. യുഎസിന്റെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡന്റും പങ്കെടുത്തു. ഇരു നേതാക്കളെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും ട്രംപ് അറിയിച്ചു. തന്റെ നേതൃത്വത്തിൽ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതാണ് ലെബനന്റെ […]Read More

National

ഇരട്ട പൗരത്വ വിവാദം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

ഡൽഹി: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനായി അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ വിഷയത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലാണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes