Latest News

Kerala

രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ സംവിധായകൻ രഞ്ജിത്ത് ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യാനാണ് തീരുമാനം. രഞ്ജിത്തിന് രക്ഷപെടാൻ ഇവരുടെ സഹായം ലഭിച്ചെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതോടൊപ്പം ‘ഒളിവിൽ കഴിയാൻ സഹായം നൽകൽ’ എന്ന വകുപ്പ് കൂടി ചുമത്തുമെന്നും വ്യക്തമാക്കി. സംഭവം നടന്ന കാരവാനും പൊലീസ് […]Read More

world News

ഇറാനെ പൂർണമായും തകർത്തു; യുദ്ധത്തിൽ യുഎസിന് വിജയമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് സമ്പൂർണ വിജയമെന്ന് അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞുവെന്നും രാജ്യത്തിന്റെ മിസൈൽ ശേഖരവും നാവിക-വ്യോമ സേനാ വിഭാഗങ്ങളും തകർത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ ലക്ഷ്യത്തിനരികിലെത്തി വിജയിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരെ ട്രംപ് അഭിനന്ദിക്കുകയും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനിസ്വേലയിൽ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത സേനാംഗങ്ങൾക്കും ട്രംപ് പ്രശംസ അറിയിച്ചു. […]Read More

world News

54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്-2 വിജയകരമായി വിക്ഷേപിച്ചു

വാഷിങ്ടൺ: മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി. നാസയുടെ ആർട്ടെമിസ്-2 ദൗത്യം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ഫ്‌ളോറിഡയിലെ കെനഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം ഉപയോഗിച്ചാണ് ദൗത്യം ആരംഭിച്ചത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ വിദഗ്ധരായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ […]Read More

Crime

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണാരോപണത്തിൽ യുവാവിനെ മർദിച്ച് കൊന്നു, ആറുപേർ കസ്റ്റഡിയിൽ

എറണാകുളം: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊന്ന സംഭവത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളും അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. അസം സ്വദേശികളായ അലാവുദീൻ, മിനാറുൾ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി മുസമ്മിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ രാത്രി പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് സംഭവം നടന്നത്. മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടി മർദിച്ചതാണെന്നാണ് ലഭ്യമായ വിവരം. മർദനത്തിലാണ് […]Read More

Kerala

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. സ്ത്രീസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആളാണെന്നും സമാന കുറ്റങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനുവരി 30നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിങ് സ്ഥലത്തെ കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. സാക്ഷികളുടെ മൊഴിയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. […]Read More

National

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി

ദില്ലി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന്റെ വില 195.50 പൈസയാണ് കൂട്ടിയത്. എൽപിജി ക്ഷാമം രൂക്ഷമായിരിക്കെ വില വർധിപ്പിച്ചത് ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുട്ടടിയാകും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വില വർധിച്ചതോടെ കേരളത്തിലെ വാണിജ്യ സിലിണ്ടറുകളുടെ വില 1890 രൂപയിൽ നിന്ന് 2092 ആകും. പുതുക്കിയ വില ഉടൻ നിലവിൽ വരും. മാർച്ച് 7ന് 14.2 കിലോഗ്രാം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വില 60 രൂപ വർധിപ്പിച്ചിരുന്നു.Read More

world News

ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

ഡൽഹി: രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) തലവനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വീർ വിക്രം യാദവിനെ നിയമിച്ചു. ഹരിയാന കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനായ യാദവ് നിലവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്. ഇതോടൊപ്പം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനീത് കൻസലിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായും വിശാൽ ഗഗനെ കേന്ദ്ര വിവര കമ്മീഷൻ സെക്രട്ടറിയായും നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു. അസം–മേഘാലയ കേഡറിലെ […]Read More

world News

റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നു; 29 പേർ മരിച്ചു

മോസ്‌കോ: റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നുവീണ് 29 പേർ മരിച്ചു. ക്രിമിയയിൽ ആന്റണോവ് എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 23 യാത്രികരും 6 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. അപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യൻ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വൈകിട്ട് ആറുമണിയോടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായും പിന്നാലെ ക്രിമിയയിലെ കുന്നുകൾ നിറഞ്ഞ പ്രദേശത്ത് വിമാനം തകർന്നുവീണതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2014ൽ യുക്രെയിനിൽ […]Read More

Kerala

ചെക്ക് കേസ്: എം.കെ. മുനീറിന്റെ അപ്പീൽ തള്ളി കോടതി

കോഴിക്കോട്: ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് തിരിച്ചടി. കേസിൽ നൽകിയ അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ കോടതി തള്ളി. പരാതിക്കാരന് 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. അഭിഭാഷകനായ മുനീർ അഹ്മദ് ആണ് കേസിലെ പരാതിക്കാരൻ. ഇന്ത്യാവിഷൻ, എം.കെ. മുനീർ, ജമാലുദീൻ ഫാറൂഖ്, മുനീറിന്റെ ഭാര്യ നഫീസ എന്നിവർക്കെതിരെയാണ് കോടതി വിധി വന്നത്. 2012ലാണ് കേസിന് ആസ്പദമായ […]Read More

Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു;സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എറണാകുളം: നടൻ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചെന്നാരോപിച്ചാണ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് പരാതി നൽകിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ പറയുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നായിരുന്നു സലിം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes