ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. 2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കരുണാനിധി തിരുവാരൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചിരുന്നത്. തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സൗത്ത് സ്ട്രീറ്റിൽ നടക്കുന്ന പൊതുയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. തുടർന്ന് മന്നാർഗുഡി, തിരുവാരൂർ, കിഴ്‌വേലൂർ, നന്നിലം, തിരുത്തുറൈപൂണ്ടി മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പാർട്ടി അറിയിച്ചതനുസരിച്ച് നാളെ (ഏപ്രിൽ […]Read More
ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം
ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിനിടെ ഇന്ത്യയിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടാൻ ഉപയോഗിക്കുന്ന ഇറാനിയൻ വിമാനത്തിന് യുഎസ് വ്യോമാക്രമണത്തിൽ കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ വിമാനം മാനുഷിക സഹായം ശേഖരിക്കുന്ന ദൗത്യത്തിനായിരുന്നു നിയോഗിച്ചിരുന്നത്. യുഎസ് ആക്രമണം ഈ ദൗത്യത്തെ […]Read More
തിരുവനന്തപുരം: കേരളത്തിൽ ബിജെപി–സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസാണെന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ജനങ്ങൾ കണ്ടതാണെന്നും നബിൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും ലഭ്യമാകുമെന്നും വികസിത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.Read More
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പ്രദേശങ്ങളിലും ഇന്ന് മഴ തുടരുമെന്ന് പ്രവചനം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസവും ഇന്നും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കനത്ത […]Read More
ടെഹ്‌റാൻ: യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അലിറേസ തങ്‌സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തന്ത്രം നിലനിർത്തിക്കൊണ്ട് ആക്രമണകാരികളായ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് തങ്‌സിരി മുൻപ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് തീരദേശ പ്രതിരോധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ശത്രുക്കൾ പൂർണമായും നശിപ്പിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നു അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു. 1980–1988 കാലഘട്ടത്തിലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ […]Read More
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിൻ്റെ ഭാഗമായാണ് ഈ നീക്കം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം നടത്തുക. യുവ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലകളിൽ നിന്ന് ഓരോന്നിലും 200 കന്നി വോട്ടർമാർക്ക് ഹൽവ നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് […]Read More
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) നിയമ ഭേദഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയമഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ഭേദഗതി ബിൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുകയും ജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]Read More
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. നേരത്തെ പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ അറിയിച്ചുകൊണ്ട് കമൽഹാസൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ശരിയായ തീരുമാനം എടുക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് പിണറായി വിജയനെക്കുറിച്ചുള്ള ‘പിണറായി: ദ […]Read More
കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിനായി കലൂർ സ്റ്റേഡിയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരിഹാരം. ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ സ്റ്റേഡിയം വാടകയായി കേരള ഫുട്ബോൾ അസോസിയേഷൻ അടച്ചു. കൂടാതെ 25 ലക്ഷം രൂപ സുരക്ഷാ നിക്ഷേപം തിങ്കളാഴ്ച നൽകാമെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെ മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങി. സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കുടിശിക തുക അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും കരാറിൽ ഒപ്പിടണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു. ഇതിന് മുൻപ് പ്രശ്നം രൂക്ഷമായപ്പോൾ […]Read More
പ്രയാഗ്‌രാജ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സദാചാരവും നിയമവും വ്യത്യസ്തമാണെന്നും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നുമുള്ള പരാതിയെ തുടർന്നാണ് കേസ് ഉയർന്നത്. വാദം കേട്ട കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും സാമൂഹിക ധാർമികതയെ അടിസ്ഥാനമാക്കി […]Read More

