Latest News

National

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി

ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിൽ ഉണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായതായും അധികൃതർ അറിയിച്ചു. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ധാക്കയിൽ നിന്ന് ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇതിനകം 23 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചിലർ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനവും ഉണ്ട്. അഗ്നിശമന സേനയും […]Read More

National

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് ദുരന്തം വഷളാക്കിയത്. പരിക്കേറ്റ 20ഓളം യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും അദ്ദേഹം […]Read More

Kerala

യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം;അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയായ സ്ത്രീയെ ഹീനമായ വാക്കുകളാൽ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. “അവൾക്കൊപ്പം” എന്ന മുദ്രാവാക്യം ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങളോട് കാണിക്കുന്ന വിരുദ്ധ നിലപാട് അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വികസനവും ജനപ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ […]Read More

world News

ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൽഖാദറെ നിയമിച്ചു. ഇസ്രയേൽ ആക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനം. ഇറാനിയൻ സർക്കാർ ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്. ഐആർജിസിയുടെ മുൻ കമാൻഡറായിരുന്ന മുഹമ്മദ് ബാഗർ സോൽഖാദർ നിലവിൽ കാര്യനിർവാഹക കൗൺസിൽ സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ പ്രതിരോധം, ആണവ-വിദേശ നയരൂപീകരണം തുടങ്ങിയ പ്രധാന ചുമതലകൾ അദ്ദേഹത്തിനായിരിക്കും ആദ്യഘട്ടത്തിൽ. കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി ലാറിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാനിലെ […]Read More

world News

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍

ടെഹ്‌റാൻ: ബുഷെഹ്ര്‍ ആണവകേന്ദ്രത്തിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാൻ . ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആണവോർജ സംഘടന അറിയിച്ചു. ആണവകേന്ദ്രത്തിന്റെ പരിസരത്ത് ഒരു പ്രക്ഷേപണ വസ്തു പതിച്ചതായാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ […]Read More

Weather

ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിൽ താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് . കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെ രേഖപ്പെടുത്തി.പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്. അതേ സമയം തിരുവനന്തപുരം, മലപ്പുറം, കാസർകോഡ്, ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്.Read More

Kerala

കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന ബില്ലിലെ വാചകത്തിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.Read More

Kerala

വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി

ന്യൂഡൽഹി: AI അടക്കം ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കി അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകി. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന വിവിധ […]Read More

world News

കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു

കൊളംബിയ: സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 90 പേർ മരിച്ചു. സൈന്യത്തിന്റെ ഹെർകുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനിക ഗതാഗത ദൗത്യത്തിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം അവസാനം സമാനമായ അപകടം ബൊളീവിയയിലും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് സൈനിക വിമാനം തകർന്നുവീണ് ഏകദേശം 20 പേർ മരിച്ചിരുന്നു.Read More

Kerala

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം; ചെലവിട്ടത് 11,21,000 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes