Latest News

Kerala

11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ […]Read More

Kerala

വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണ എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് […]Read More

Kerala

നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് വരെ 1181 പത്രികകളാണ് സമർപ്പിച്ചത്. ആകെ 676 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. അതിനു ശേഷമാകും തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകുക. ഇത്തവണ പത്രിക സമർപ്പണം താരതമ്യേന ശാന്തമായിരുന്നു. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറു പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പണത്തിനായി ലഭിച്ചത്. പല […]Read More

Kerala

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനം ഇല്ലെന്നും, യുവതി പ്രവേശനത്തിൽ പ്രായപരിധിയിലുള്ള നിയന്ത്രണം മാത്രമാണുള്ളതെന്നും ബോർഡ് വ്യക്തമാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നും, മതസ്വാതന്ത്ര്യം ആചാരങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിശ്വാസകാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും, കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഈ മാസം […]Read More

National

റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്. കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്. 2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും.Read More

National

എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം

ഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. നിലവിലെ 14.2 കിലോയിൽ നിന്ന് 10 കിലോ ആയി കുറയ്ക്കാനാണ് തീരുമാനം. 14.2 കിലോയുടെ സിലിണ്ടറുകൾ 35 മുതൽ 40 ദിവസം വരെയാണ് ഉപയോഗിക്കാൻ കഴിയുന്നത്.10 കിലോയുടെ സിലിണ്ടർ ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം. അളവിൽ മാറ്റം ഉണ്ടായാൽ അതിനനുസരിച്ച് സിലിണ്ടറിൻ്റെ വിലയിലും കുറവ് വരും.കൂടുതൽ പേർക്ക് ഗാർഹിക സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എൽപിജിയുടെ അളവ് കുറയ്ക്കാനുള്ള ആലോചന.Read More

world News

പശ്ചിമേഷ്യയിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ സിറ്റി: പശ്ചിമേഷ്യയിൽ താല്‍ക്കാലിക ആശ്വാസമായി വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ്. അഞ്ച് ദിവസത്തേക്കാണ് താല്‍ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ശത്രുത അവസാനിപ്പിക്കുന്ന കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായും ക്രിയാത്മക ചർച്ച നടന്നു എന്നും ട്രംപ് അറിയിച്ചു.Read More

Kerala

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം, 30 വർഷം കഠിന

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ 30 വർഷം കഠിന തടവായും കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും […]Read More

Kerala

മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും ബിജെപി പുറത്തിറക്കി. ഒടുവിലത്തെ പട്ടികയിൽ 11 പേരാണ് ഇടംപിടിച്ചത്. തിരുവനന്തപുരത്ത് കരമന ജയൻ മത്സരിക്കും. അരുവിക്കരയിൽ വിവേക് ഗോപനും രംഗത്തുണ്ട്. ചിറയിൻകീഴിൽ ബി.എസ്. അനൂപാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ വർഷം ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് അനൂപ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും ബിജെപി സ്ഥാനാർഥിയായിരിക്കും. ഇരുവരും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു […]Read More

National

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്. പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes