ഇറാൻ: ബുഷെർ ആണവനിലയത്തിന് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ . യുദ്ധകാലത്ത് ഈ നിലയം ലക്ഷ്യമാക്കുന്നത് മൂന്നാം തവണയാണെന്നും നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും ഇറാനിയൻ ആണവോർജ സംഘടന വ്യക്തമാക്കി. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മുഴുവൻ മേഖലയ്ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നൽകി. അതേസമയം, ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെവല്യൂഷണറി ഗാർഡ്സ് നാവികസേനയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥനായ ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. മുമ്പ് ഇക്കാര്യം ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക […]Read More
സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ചു; ആലപ്പുഴയിൽ നാല് യുവാക്കൾക്കെതിരെ
ആലപ്പുഴ: പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽസ് ചിത്രീകരണം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സെമിത്തേരിയിൽ നാലു യുവാക്കൾ മതിൽ ചാടി കടന്നത്. സിസി ടിവി ദൃശ്യങ്ങളും യുവാക്കളുടെ ചിത്രങ്ങളും പുറത്തുവന്നു. ശവക്കല്ലറകളുടെ മുകളിലിരുന്ന് യുവാക്കൾ പാട്ടുപാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയുമാണ് യുവാക്കളെ […]Read More
ഡൽഹി: രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ എക്സൈസ് തീരുവ ഇല്ലാതായി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12 മുതൽ 15 […]Read More
തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം വിപുലീകരിച്ചു. സെക്രട്ടേറിയറ്റിൽ 10 ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തനം നടത്തും. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിൽ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധനകൾ നടത്തും. സംസ്ഥാന തലത്തിലെ കേന്ദ്രത്തിനൊപ്പം എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാജ്യത്തുടനീളം നിലനിൽക്കുന്ന പാചകവാതക ക്ഷാമം വീടുകളെയും ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ […]Read More
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിവരെയാണ് പുതിയ സമയം അനുവദിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇറാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഊർജ നിലയങ്ങളിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ താൻ പത്ത് ദിവസം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ […]Read More
കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിനത്തിൽ രാവിലെ 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു ചടങ്ങ്. 15 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 5ന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മൂന്നിൽ രണ്ട് സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയായിരുന്നു. നേപ്പാൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ റാപ്പറായും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച പാർട്ടി രാജ്യത്തെ പ്രധാന പാർട്ടികളെ മറികടന്ന് ശ്രദ്ധേയ വിജയം […]Read More
തിരുവനന്തപുരം: കേരളത്തിൽ ബിജെപി ‘ബിസിനസ് ജനതാ പാർട്ടി’യാണെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ. എല്ലാ പാർട്ടികളിലെയും മാലിന്യങ്ങൾ എത്തിച്ചേരുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറിയെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറിനെയും കെ. സുരേന്ദ്രനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പണമുള്ളവർക്ക് ബിജെപിയിൽ പ്രവേശനം എളുപ്പമാണെന്നും ആരോപിച്ചു. “രാജീവ് ചന്ദ്രശേഖർ കൊള്ളക്കാരനും കെ. സുരേന്ദ്രൻ കള്ളനുമാണ്. കാപ്പിക്കുരു മോഷ്ടിച്ചവനാണ് കെ. സുരേന്ദ്രൻ,” എന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.Read More
ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരായ മുസ്ലീം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ആലപ്പുഴ ജില്ലാ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് യുഡിഎഫ് കൺവീനർ എ. ഇർഷാദിനെ മുസ്ലീം ലീഗ് പുറത്താക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം അപലപിക്കുകയും ചെയ്തു .Read More
എറണാകുളം: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട ഹൈക്കോടതിക്ക് മറുപടി നൽകാതെ കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷാവസാനത്തെ തിരക്കാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സമയം വേണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഈ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ഇതിനുമുമ്പും വിശദീകരണം ആവശ്യപ്പെട്ടിട്ടും വീണ്ടും സമയം ചോദിക്കുന്നതാണ് സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഏപ്രിൽ 10നകം വിശദമായ മറുപടി നൽകണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. കാസർഗോഡ് ജില്ലയെ എയിംസ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമർപ്പിച്ച […]Read More
കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. സംസ്കാരം നാളെ തൃശൂരിൽ നടക്കും. കൊല്ലത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഭൗതികദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ നിരവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്ര വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ശ്രദ്ധ […]Read More

