വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം
കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കോടതിയിൽ കീഴടങ്ങണമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്രതികൾക്ക് അനാവശ്യ തിടുക്കം കാട്ടി ജാമ്യം അനുവദിച്ച വിചാരണ കോടതി നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതരുടെ ഭാഗം കേൾക്കാതെയാണ് ജാമ്യം നൽകിയതെന്നും അതീവ ഗൗരവതരമായ […]Read More

