Latest News

Kerala

ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം

കൊച്ചി: ബെവ്‌കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, […]Read More

Kerala

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. രമേഷ് പിഷാരടിയാണ് പാലക്കാട് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ ടി.എൻ. പ്രതാപനും പോർമുഖത്തുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും തവനൂരിൽ വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് സീറ്റില്ല. ലൈംഗിക പീഡന കേസിൽ പ്രതിയായിട്ടും കോവളത്ത് എം. വിൻസെൻ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മണ്ഡലങ്ങളും സ്ഥാനാർഥികളും […]Read More

National

പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

ഡൽഹി: പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നേടാനോ നിലവിലുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ അധിക കണക്ഷൻ നിലനിർത്താനോ അനുവാദമില്ലെന്ന് കേന്ദ്രം. എൽപിജി പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.Read More

National

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരണം ലക്ഷ്യമാക്കി വ്യാപകമായ പട്ടിക പരിഷ്കരണം നടത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ കേരളം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് […]Read More

National

ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം

ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. 11 ജീവനക്കാർക്ക് പൊള്ളലേറ്റു. എസ്‌സിബി മെഡിക്കൽ കോളജിലെ ഐസിയുവിലാണ് തീപിടിച്ചത്. രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ഐസിയുവിൽ പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടിത്തമുണ്ടായത്. 23 രോഗികളെ തീപിടിത്തമുണ്ടായ സമയത്ത് മറ്റ് വകുപ്പുകളിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 7 രോഗികളെ മറ്റു വാർഡുകളിലേക്കും ഐസിയുവിലേക്കും മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഷോർട്ട് […]Read More

Kerala

നിയമസഭാ തെരെഞ്ഞെടുപ്പ് : സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആർ ശ്രീലേഖ, മേജർ രവി തുടങ്ങി പ്രമുഖരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി സ്ഥാനാർഥി പട്ടിക; മഞ്ചേശ്വരം – കെ. സുരേന്ദ്രൻ ഉദുമ -മനുലാൽ മേലോത്ത് കാഞ്ഞങ്ങാട് – ബൽരാജ് എം. പയ്യന്നൂർ – എ.പി ഗംഗാധരൻ അഴീക്കോട് – കെ.കെ വിനോദ് കുമാർ കണ്ണൂർ – സി. രഘുനാഥ് മാനന്തവാടി […]Read More

Politics

കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു; പാലായിൽ ജോസ് കെ. മാണിയും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് എം. 12 സീറ്റുകളിലേയ്ക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക പാലാ- ജോസ് കെ മാണി ഇടുക്കി – റോഷി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളി – ഡോ എൻ ജയരാജ്‌ ചങ്ങനാശ്ശേരി – ജോബ് മൈക്കിൾ പൂഞ്ഞാർ – സെബാസ്റ്റ്യൻ കുളത്തുങ്കൽ ചാലക്കുടി – ബിജു ചിറയത്ത് […]Read More

Kerala

ലോകകപ്പ് വിജയശിൽപ്പിക്ക് ജന്മനാടിൻ്റെ സ്നേഹം; സഞ്ജു സാംസണിനെ ആദരിക്കാൻ കെസിഎ

തിരുവനന്തപുരം: ഇരുപത് ഓവർ ലോകകപ്പിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. മംഗലപുരം മുല്ലശ്ശേരിയിൽ അസോസിയേഷൻ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് മൈതാനത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്. മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മൈതാനം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആദരിക്കും. ലോകകപ്പ് വിജയത്തിൽ നിർണായക […]Read More

National

തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

ഡൽഹി: തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. 1975ൽ അകിലനും 2002ൽ ജയകാന്തനും ഈ പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. ചെറുപ്പം മുതൽ തന്നെ തമിഴ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് വലിയ ആകർഷണം ഉണ്ടായിരുന്നു. 1960-കളിൽ തമിഴ്‌നാട്ടിൽ ശക്തമായ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഉയർച്ചയും എഴുത്തുകാരനെന്ന നിലയിൽ വൈരമുത്തുവിനെ […]Read More

National

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി

ജമ്മു കശ്മീർ: ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് മോചിതനായി. 2025 സെപ്റ്റംബറിൽ ലേയിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെ കരുതൽ തടങ്കൽ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതിനെ തുടർന്നാണ് മോചനം. രാജസ്ഥാനിലെ ജോധ്പുർ സെൻട്രൽ ജയിലാണ് വാങ്ചുക് തടവിൽ കഴിഞ്ഞിരുന്നത്. തുടക്കത്തിൽ ലേയിൽ ഉണ്ടായ സംഘർഷത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് വാങ്ചുക് പ്രേരണ നൽകിയതാണെന്ന് കേന്ദ്ര സർക്കാർ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes