Latest News

world News

ഭീഷണികൾക്ക് വഴങ്ങാൻ ചൈന തയ്യാറല്ലെന്ന് ഷി ജിൻപിങ്; സൈനിക പരേഡുമായി ചൈന

ബെയ്ജിങ്: . രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചു സൈനിക പരേഡുമായി ചൈന. പതിനായിരം സൈനികർ പരേഡിൽ പങ്കെടുത്തത്. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. ചൈനീസ് തലസ്ഥാനത്തെ പ്രധാന പാതയായ ബീജിംഗിലെ ചാങ്ങാൻ അവന്യൂവിലൂടെയായിരുന്നു പരേഡ്. കിം ജോങ് ഉനും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ പങ്കെടുക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. […]Read More

Kerala

അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയോ? അയ്യപ്പ സംഗമം

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി.ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നുവെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവുമായി […]Read More

Gadgets

സിമന്റ്, തുകൽ ഉൽപന്നങ്ങൾ,തുണിത്തരങ്ങൾ എന്നിവയുടെ നിരക്ക് കുറയും; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും

ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി […]Read More

Gadgets

ഓണ പെരുമയിൽ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവരാണ് മുഖ്യാഥിതികൾ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് സെപ്റ്റംബർ 9 വരെയാണ് തലസ്ഥാന ന​ഗരിയിൽ സംഘടിപ്പിക്കുന്നത്. 33 വേദികളിലായി കേരളത്തിന്‍റെ […]Read More

world News

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; മരണ സംഖ്യ 1400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്നലെ ഭൂചലനമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ഭൂചലനത്തിൽ പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. . രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. […]Read More

world News

ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; ക്രൂഡ് ഓയിൽ വില ബാരലിന് നാല് ഡോളർ വരെ

ദില്ലി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ ബാരലിന് നാല് ഡോളർ വരെ വില കുറച്ചതായി റിപ്പോർട്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും.അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാരലിന് ഒരു ഡോളർ കിഴിവാണ് ജൂലൈ മാസത്തിൽ റഷ്യ ഇന്ത്യയ്ക്ക് […]Read More

world News

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു;

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിൽ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.18 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൊവ്വാഴ്ച രാഷ്ട്രീയ റാലിയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണെന്നാണ് സംശയിക്കുന്നത്. ദേശീയ നേതാവും മുന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. ജനങ്ങള്‍ റാലിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാര്‍ക്കിങ് ഏരിയയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു ചാവേര്‍ ബോംബാക്രമണമാണെന്ന് […]Read More

Entertainment

കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; ഖേദം പ്രകടിപ്പിച്ച് വേഫെയറര്‍ ഫിലിംസ്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ്. വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ബംഗളൂരുവിനെ മയക്കുമരുന്നിന്റെ നഗരം എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നാണ് സൂചന.കര്‍ണാടകയിലെ ജനങ്ങളുടെ വികാരം […]Read More

Gadgets

12ജിബി റാമും 256ജിബി സ്റ്റോറേജും, വില 20,999 രൂപ; റിയല്‍മി 15ടി ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ചൈനീസ് കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും അനവധി ഫീച്ചറുകളും ഉണ്ടാകും. വാട്ടര്‍പ്രൂഫ് ഫോണിന്റെ വിലയും ചില ഫീച്ചറുകളും ഔദ്യോഗിക ലോഞ്ചിന് മുന്‍പ് തന്നെ പുറത്തുവന്നിട്ടുണ്ട്. . സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ചിപ്‌സെറ്റാണ് . നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി […]Read More

Health

25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സ; കാരുണ്യ സുരക്ഷാ

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ 75.66 കോടി രൂപ സൗജന്യ ചികത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേന 49.3 കോടി രൂപയും നൽകി. പദ്ധതിയില്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes