Latest News

Business National Top News

രാജ്യത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരിലൊരാളായി ടാറ്റ ചെയര്‍മാന്‍

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ ഒരാളായി ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റാ സണ്‍സിന്റെ ലാഭത്തില്‍ കുറവുണ്ടായിട്ടും ചന്ദ്രശേഖരന്റെ ശമ്പളം കുത്തനെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വര്‍ഷം ചന്ദ്രശേഖരന്‍ ആകെ 155.81 കോടി രൂപയാണ് പ്രതിഫലമായി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 135 കോടി രൂപയായിരുന്നു. […]Read More

Crime Kerala Top News

ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം

കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു.Read More

Cinema Entertainment Kerala Top News

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കാൻ നാമ നിർദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മത്സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ […]Read More

Business Technology Top News world News

സാംസങ് ഗാലക്സി എസ്26 അള്‍ട്രാ കൂടുതല്‍ സവിശേഷതകളോടെ

സാംസങ് ഗാലക്സി എസ് ഫ്ലാഗ്‌ഷിപ്പ് ലൈനപ്പില്‍ വമ്പന്‍ ബാറ്ററി അപ്‌ഗ്രേഡിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ്26 അള്‍ട്രാ 5ജി കൂടുതല്‍ കരുത്തുറ്റ ബാറ്ററിയും വേഗമാര്‍ന്ന ചാര്‍ജിംഗ് സംവിധാനവും അവതരിപ്പിക്കുമെന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ന് ശേഷം ആദ്യമായാണ് സാംസങ് ഗാലക്സി എസ് ഫ്ലാഗ്‌ഷിപ്പ് ശ്രേണിയില്‍ ബാറ്ററി അപ്‌ഗ്രേഡിന് തയ്യാറെടുക്കുന്നത്. ഗാലക്സി നിലവില്‍ എസ് സീരീസ് അള്‍ട്രാ വേരിയന്‍റില്‍ സാംസങ് 5000 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വേഗമാര്‍ന്ന ചാര്‍ജറുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 2026ല്‍ പുറത്തിറങ്ങുന്ന […]Read More

Business Top News world News

എംജി കോമറ്റ് ഇവി വില വീണ്ടും കൂടി

എംജി കോമറ്റ് ഇലക്ട്രിക് കാറിന്റെ വില വീണ്ടും വർധിച്ചു. ബാസ്, നോൺ-ബാസ് വേരിയന്റുകൾക്ക് 15,000 രൂപ വരെ വർധനവും കിലോമീറ്ററിന് 0.2 രൂപ വാടക നിരക്ക് വർധനവും ഉണ്ടായി. ഏഴ് മാസത്തിനുള്ളിൽ ആകെ വില 1,01,700 രൂപ വർധിച്ചു. രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 2025 മെയ് മാസത്തിലെ അവസാന വർദ്ധനവിൽ എംജി കോമറ്റ് ഇവിയുടെ വില ബാസ് സേവനം അല്ലാത്ത (ബാറ്ററി ഒരു സർവീസ് ആയി) വേരിയന്റിന് […]Read More

Crime Kerala Top News

അതീവ സുരക്ഷയോടെ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തെളിവെടുപ്പിനെത്തിച്ചു

ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്കെത്തിച്ചു. അതീവ സുരക്ഷയോടെയാണ് ​ഗോവിന്ദച്ചാമിയെ ജയിലിൽ എത്തിച്ചിരിക്കുന്നത്. അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങനെയാണ് ​ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ​ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് […]Read More

Science Technology Top News Weather

ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലോക വ്യാപകമായി തടസപ്പെട്ടു

സ്പേസ് എക്‌സിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്‍റെ സേവനം ലോകവ്യാപകമായി തടസപ്പെട്ടു. സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജുകളില്‍ ഒന്നാണിത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഇന്‍റേണല്‍ സോഫ്റ്റ്‌വെയറിന് സംഭവിച്ച വീഴ്‌ചയാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടാന്‍ കാരണമായത്. വലിയൊരു സര്‍വീസ് ശൃംഖലയായി മാറിയ ശേഷം സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജാണിത്. വ്യാഴാഴ്‌ച അമേരിക്കയും യൂറോപ്പിലുമുള്ള ഉപഭോക്താക്കളെയാണ് സ്റ്റാര്‍ലിങ്ക് ഔട്ടേജ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആയിരക്കണക്കിന് […]Read More

Health Top News world News

ആരോഗ്യരംഗത്ത് നാഴികക്കല്ലാകാന്‍ മെഡ്‌ജെമ്മ എഐ

മെഡിക്കൽ ടെക്സ്റ്റുകളും ചിത്രങ്ങളും മനസ്സിലാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക എഐ (AI) മോഡലുകളുടെ ഒരു ശേഖരമാണ് മെഡ്‌ജെമ്മ. ഗൂഗിൾ ഡീപ് മൈൻഡ് വികസിപ്പിച്ച് 2025 മെയ് മാസത്തിൽ പ്രഖ്യാപിച്ച മെഡ്‌ജെമ്മ (MedGemma), മെഡിക്കൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ ഒരു പ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ശക്തമായ ജെമ്മ 3 ആർക്കിടെക്ചറിൽ നിർമ്മിച്ച മെഡ്ജെമ്മ, ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്, ഇത് ഡെവലപ്പർമാർക്ക് നൂതനമായ മെഡിക്കൽ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങൾ നൽകുന്നു. ഹെൽത്ത് […]Read More

Education Health Top News world News

ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം

ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞായ ലൂയിസ് ബ്രൗണിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 25 ന് ലോക IVF ദിനമായി ആചരിക്കുന്നത്. പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് മികച്ചൊരു ചികിത്സയാണ്. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്‌ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. […]Read More

Kerala Top News Weather

നാദാപുരത്ത് ചുഴലിക്കാറ്റിന് സമാനം ശക്തമായ കാറ്റ്, വന്‍ നാശനഷ്ടം

നാദാപുരം പുളിയാവില്‍ ചുഴലിക്കാറ്റിന് സമാനമായ രീതിയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏതാനും നിമിഷം നീണ്ടു നിന്ന ശക്തമായ കാറ്റുണ്ടായത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിലായിരുന്നു സംഭവം. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തിട്ടുണ്ട്. ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes