Latest News

Politics

നിയമസഭാ തെരഞ്ഞെടുപ്പ്:നാല് സിപിഐയിലെ മന്ത്രിമാർ മത്സരിക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ നാല് മന്ത്രിമാരും മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. നിലവിലെ സിറ്റിംഗ് സീറ്റുകളിൽ തന്നെയാകും മന്ത്രിമാർ മത്സരിക്കുക. ജി.ആർ. അനില്‍ (നെടുമങ്ങാട്), ജെ. ചിഞ്ചുറാണി (ചടയമംഗലം), പി. പ്രസാദ് (ചേര്‍ത്തല), കെ. രാജന്‍ (ഒല്ലൂർ) എന്നിവരാണ് മത്സരിക്കുക. അതേസമയം മൂന്ന് ടേം പൂർത്തിയാക്കിയ ആറു എംഎൽഎമാരെ ഇത്തവണ മാറ്റാൻ തീരുമാനിച്ചു. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. […]Read More

Kerala

ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും ജീവിതവും ചേർന്ന് നിൽക്കുന്ന രണ്ടാമത്തെ വീടാണ് ഗൾഫ് രാജ്യങ്ങളെന്ന് പ്രസ്താവനയിൽ പിണറായി വിജയൻ വ്യക്തമാക്കി. അവിടെയുള്ള ഓരോ സംഭവവും കേരളത്തിലെ കുടുംബങ്ങളിലേക്കും മനസ്സുകളിലേക്കും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് രാജ്യങ്ങളുമായി ബന്ധമുള്ള ഒരാൾ ഉണ്ടാകുമെന്നത് അതിശയോക്തിയല്ലെന്നും, ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ […]Read More

world News

യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്ററിന് നേരെ ആക്രമണം; പ്രവർത്തനം നിർത്തിവച്ചു

യുഎഇ: ആമസോൺ വെബ് സെർവിസ്സ് (AWS) അവേലബിലിറ്റി സോണിലുള്ള ആമസോൺ ഡാറ്റാ സെന്‍ററിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് എഡബ്യുഎസ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതോടെ വൈദ്യുതി വിതരണം താത്കാലികമായി തടസപ്പെട്ടു. ആക്രമണം ഇറാൻ നടത്തിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂർണ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് എഡബ്യുഎസ് അറിയിച്ചത്. യുഎഇയിലെ മറ്റ് ഡാറ്റാ സെന്‍ററുകൾ സാധാരണപോലെ പ്രവർത്തിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ നിന്ന് യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് മിസൈൽ-ഡ്രോൺ തിരിച്ചടികൾ തുടരുന്നതിനിടെയാണ് […]Read More

world News

ഇറാനിൽ മനുഷ്യക്കുരുതി; മരണസംഖ്യ 555 ആയി, യുഎസുമായി ചര്‍ച്ചയില്ലെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 ആയി ഉയർന്നതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന സംഘർഷം ഇതുവരെ 131 നഗരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നു. ആക്രമണത്തെ “സയണിസ്റ്റ്–അമേരിക്കൻ ഭീകരാക്രമണം” എന്നാണ് റെഡ് ക്രസൻ്റ് വിശേഷിപ്പിച്ചത്. അതേസമയം യുഎസുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി ഇറാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എക്‌സ് പോസ്റ്റിലൂടെയാണ് നിലപാട് അറിയിച്ചത്. ഡോണാൾഡ് ട്രംപ്നും […]Read More

Kerala

ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; പ്രതികരിച്ച് എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഈ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നും ലോക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനായാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയും പ്രകൃതി വിഭവങ്ങളുമാണെന്നും വിഭവങ്ങൾ കൈവശപ്പെടുത്താനുള്ള സാമ്രാജ്യത്വ ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെ നിയന്ത്രിക്കുമെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതെന്നും യുഎസിന്റെ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.യുദ്ധത്തിന്റെ […]Read More

Kerala

സംഘർഷ ഭീഷണി: പ്രവാസികൾക്ക് സഹായമായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക്; ജാഗ്രത പാലിക്കണമെന്ന് പിണറായി

തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷസാധ്യത ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം വിദേശത്ത് കഴിയുന്ന മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം തുടങ്ങി. സഹായം ആവശ്യമുള്ളവർ +91-8802012345 (ഇന്റർനാഷണൽ മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ – ഇന്ത്യയിൽ നിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയം (ഇന്ത്യ) നിർദ്ദേശങ്ങളുടെയും പാലനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും […]Read More

world News

തിരിച്ചടിച്ച് ഇറാന്‍; ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

ഇറാനിൽ ഇസ്രയേൽ–അമേരിക്ക സംയുക്ത ആക്രമണം നടന്നതിനെ തുടർന്ന് ഇറാൻ ശക്തമായ തിരിച്ചടി നടത്തി. ഇസ്രയേലിൽ സ്ഫോടനമുണ്ടാക്കിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചതായി റിപ്പോർട്ടുകൾ. ബഹ്റൈൻ, കുവൈത്ത്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ മിസൈൽ ആക്രമണം ഉണ്ടായതായി വിവരം. ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മിസൈൽ ആക്രമണം സ്ഥിരീകരിച്ച ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം പുറപ്പെടുവിച്ചു. ബഹ്റൈനിലെ യു.എസ്. നാവികസേന ആസ്ഥാനമാണ് ലക്ഷ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് കുവൈത്തിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വിവരങ്ങൾ. […]Read More

National

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം

ഡൽഹി: എഐ ഉച്ചകോടിക്കിടെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ടും കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കസ്റ്റഡി കാലാവധി ഏഴ് ദിവസം കൂടി നീട്ടണമെന്ന ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. റിമാൻഡ് നീട്ടാൻ ആവശ്യമായ കാരണം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം 24ന് ഭാരത് മണ്ഡപം വേദിയായ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധിച്ചതിനാണ് ഉദയ്ഭാനു ചിബിനെ […]Read More

Politics

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാമെന്ന ശുപാർശ ചെയ്ത അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോൺയും അക്കൗണ്ടും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ടിലെ വിശദീകരണം. അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തതെന്തെന്ന് ചോദിച്ച ക്രൈംബ്രാഞ്ച് മേധാവി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് അന്വേഷണ സംഘത്തിന് നിർദേശം നൽകി. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണസംഘത്തിന് വിമർശനവും ഉയർന്നു. മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് സജി […]Read More

Kerala

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ വിലക്കി എന്‍എസ്എസ്

കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes