സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽയെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുല്ളതിനാൽ മത്സ്യ ബന്ധനതെഴിലാളികളും വിമോദയാത്രയ്ക്ക് പോകുനന്വരും ശ്രദ്ധിക്കുക.കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള […]Read More
പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം
ഇസ്രായേലിന്റെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന നിലപാടുമായി പ്രവർത്തിച്ച ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധം. ഇറ്റാലിയൻ അഭിഭാഷകയും, യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണാധികാരിയുമായ അൽബനീസ്, ഗാസയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും യുദ്ധക്കുറ്റങ്ങൾ വിളിച്ചു പറയുന്ന ഇടപെടലുകളാണ് ഫ്രാൻസെസ്‌ക അൽബനീസിന് വിലക്കേർപ്പെടുത്തുവാൻ കാരണമായത്. അൽബനീസിനെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഎസും ഇസ്രായേലും ഐക്യരാഷ്ട്ര സഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ആ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ട്രംപ് […]Read More
മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ […]Read More
ബ്രസീലിന് മേൽ 50% തീരുവ ചുമത്തി: ബോൾസോനാരോയെ പിന്തുണച്ച് ട്രംപ് പ്രതികാര നടപടിയിൽ
മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരായ നിയമനടപടികളിൽ പ്രതിഷേധിച്ച്, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രസീലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രമല്ല, ഔപചാരിക കത്ത് രൂപത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അഭിസംബോധന ചെയ്ത് ട്രംപ് ഈ തീരുമാനം അറിയിക്കുകയും ചെയ്തു. രാജ്യങ്ങളുടെ പേരുകളിലും തീരുവ നിരക്കുകളിലും മാത്രം വ്യത്യാസം വരുത്തിയ കത്തുകളിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ജെയർ ബോൾസോനാരോയെക്കുറിച്ചുള്ള അതിശയോക്തികളും ആക്ഷേപങ്ങളും […]Read More
കേരള സർവകലാശാലയിൽ രജിസ്ട്രാർ സ്ഥാനത്തെ ചുറ്റിയുള്ള വിവാദങ്ങൾക്കിടയിൽ ഡോ. മിനി കാപ്പന് പുതുതായി ചുമതല നൽകി വൈസ് ചാൻസലർ ഡോ. സിസ തോമസ് ഔദ്യോഗിക ഉത്തരവിറക്കി. നേരത്തെ തന്നെ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും, ഔദ്യോഗിക ഉത്തരവ് ഇറക്കപ്പെട്ടിരുന്നില്ല. ഇതോടെ സർവകലാശാലയിൽ അസാധാരണമായ ഭരണക്രമങ്ങൾ തുടരുകയാണ്. ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. ഈ തീരുമാനങ്ങളും സർവകലാശാലയുടെ അകത്തളങ്ങളിൽ അപ്രതീക്ഷിത രാഷ്ട്രീയവിഭാഗീകരണങ്ങളും അശാസ്ത്രീയ തീരുമാനങ്ങളിലേക്കുമാണ് നയിക്കുന്നതെന്നാണ് വിലയിരുത്തേണ്ടത്. മിനി കാപ്പൻ ഔദ്യോഗിക […]Read More
ജൂലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) ആകാശത്ത് കാണാം. ജുലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം. സൂര്യാസ്തമയത്തിനുശേഷം ഈ ചന്ദ്രന്‍ ദൃശ്യമാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 7.42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍, ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രനില്‍ ഒന്നാണ്. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും. തെളിഞ്ഞ ആകാശമായാല്‍ […]Read More
9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ
സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി (MSC) ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾ കെട്ടിവയ്ക്കാൻ തയ്യാറുള്ള തുക എത്രയെന്നത് അറിയിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്‌തു. കപ്പൽ കമ്പനിക്ക് ഹൈക്കോടതി രണ്ടു ആഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ നിർദേശം നൽകി. കൊച്ചി തീരത്ത് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞത് മാത്രമാണു പരിസ്ഥിതി പ്രശ്നമെന്നു കമ്പനി വാദിച്ചു. ഇടക്കാല ഉത്തരവ് മാറ്റം വരുത്തേണ്ടതെന്തെന്ന് ഓഗസ്റ്റ് 7-നു കോടതി പരിഗണിക്കുമെന്ന് അറിയിച്ചു. കപ്പല്‍ അറസ്റ്റ് ഒഴിവാക്കാൻ […]Read More
നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം
നിമിഷ പ്രിയയെ മരണമുഖത്തു നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ. യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനിരിക്കെയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇനിയുള്ള പ്രതീക്ഷകൾ തലാലിന്റെ കുടുംബത്തിന്റെ കനിവിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടലിലും ആണുള്ളത്. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം അറിയിച്ചു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് […]Read More
സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. സമീപകാലത്ത് ഒന്നും ഇല്ലാത്ത വിധം […]Read More
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിൻ്റെ […]Read More

