Latest News

Kerala Politics Top News

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിൻ്റെ ലേഖനം

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി ശശി തരൂ‍ർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് […]Read More

Kerala Politics Top News

വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം: ടിപി രാമകൃഷ്ണനും ശൈലജയും എംവി

സിപിഎം. വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് […]Read More

National Top News

ഡൽഹിയിൽ ശക്തമായ ഭൂചലനം : 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, ഒരു മിനിറ്റ് നീണ്ടുനിന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, രാവിലെ 9.04 ന് ഹരിയാനയിലെ ഝജ്ജാറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ സോണിപത്ത്, റോഹ്തക്, ഹിസാർ എന്നിവിടങ്ങളിലും ഭൂചലനം […]Read More

Kerala Top News

‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി

തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വൈലത്തൂർ […]Read More

Kerala Top News

തിങ്ങിനിറഞ്ഞ് സംസ്ഥാനത്തെ ജയിലുകൾ

സെൻട്രൽ ജയിലുകളിൽ കഴിയുന്നത് അനുവദിച്ചതിനെക്കാൾ ഇരട്ടിയിലധികം തടവുകാരാണ്. ഏറ്റവും കൂടുതൽ തടവുകാരുള്ളത് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 727 പേരെ പാർപ്പിക്കാൻ അനുമതിയുള്ള ജയിലിൽ പാർപ്പിച്ചിരിക്കുന്നത് 1,600 തടവുകാരെയാണ്. ജില്ലാ ജയിൽ ഉൾപ്പെടെയുള്ള മറ്റ് ജയിലുകളിലും സമാന സ്ഥിതിയാണുള്ളത്. തടവുകാരുടെ എണ്ണം കൂടുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല. തടവുകാർക്ക് അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല. പുതിയ ജയിലുകൾക്കായി സർക്കാർ നടപടി ആരംഭിച്ചെങ്കിലും എങ്ങും എത്തിയിട്ടില്ല.ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം.Read More

Entertainment Kerala Top News

മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഫ്ലാറ്റിൽ വച്ച് മർദിക്കുകയും […]Read More

National Top News

ഹരിയാനയിൽ ഭൂചലനം; ഡൽഹിയടക്കം ഭൂചലനം അനുഭവപ്പെട്ടു, നാശനഷ്ടമില്ല

റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9.04ഓടെ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്തക്ക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല നഗരങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങിയതായി അറിയപ്പെടുന്നു. ഭൂചലനത്തെ തുടർന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. എവിടെയും വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല. Tag: Earthquake […]Read More

National Top News

ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി; സെറ്റലൈറ്റ് വഴി ഇൻറർനെറ്റ് സേവനത്തിന് വാണിജ്യ ലൈസൻസ്

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു. രാജ്യത്തെ സ്പേസ് റെഗുലേറ്ററി ഏജൻസിയായ ഇൻസ്പേസ് (IN-SPACe) ആണ് സ്റ്റാർലിങ്കിന് അനുമതി നൽകിയിരിക്കുന്നത്. 2022 മുതലാണ് കമ്പനി ലൈസൻസ് അപേക്ഷിച്ച് കാത്തിരുന്നത്. ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം ലഭിച്ച അനുമതിക്ക് തുടർന്നാണ് ഇൻസ്പേസിന്റെ അംഗീകാരവും ലഭിച്ചത്. അഞ്ചുവർഷത്തേക്കുള്ള ലൈസൻസാണ് സ്റ്റാർലിങ്കിന് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇൻസ്പേസിന്റെ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ സെറ്റലൈറ്റ് സേവന ദാതാവാണ് സ്റ്റാർലിങ്ക്. ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് […]Read More

National Top News

വഡോദര പാലം തകർച്ച: മൂന്നുവർഷം മുൻപ് മുന്നറിയിപ്പുണ്ടായിട്ടും നടപടി എടുത്തില്ല; ഗുരുതര അനാസ്ഥയെന്ന്

ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത് അധികൃതരുടെ വൻ അനാസ്ഥയെന്നാരോപണം. പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് മൂന്ന് വർഷം മുൻപുതന്നെ ലഭിച്ചിരുന്നുവെങ്കിലും അതിന്മേൽ നിർണായകമായ നടപടികൾ കൈകൊണ്ടില്ലെന്നാണ് ആക്ഷേപം. ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം പാലം വീണ്ടും ഗതാഗതത്തിന് തുറന്നുവിട്ടതാണ് ഈ ദാരുണ ദുരന്തത്തിലേക്ക് നയിച്ചത്. 1985ൽ ഉപയോഗത്തിനായി തുറന്ന പാലം കാലപ്പഴക്കത്തിന്റെ കീഴിൽ നിരവധി തവണ ശാന്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. മൂന്നു വർഷം മുൻപാണ് പാലത്തിന്റെ ഭാഗങ്ങൾ ഇളകിമാറിയത്. അതിനെ തുടർന്ന് പുതിയ പാലം […]Read More

Kerala Top News

ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകക്കേസിലെ പ്രധാനപ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വിശദമായ ചോദ്യംചെയ്യലിന് തുടക്കം കുറിക്കുമെന്നും, ബത്തേരിയിലേക്കും നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും, നൗഷാദിനൊപ്പം ഇരുത്തി സംയുക്തമായി ചോദ്യംചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് നൗഷാദിനെ കുടുക്കാനുള്ള നീക്കം. ഹേമചന്ദ്രനെ കൊലപ്പെടുത്തുന്നതിന് മുമ്പ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes