കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.Read More
പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 383 പേർ സമ്പർക്ക പട്ടികയിലുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.Read More
ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ ടിഡി ടെൻസിയ സിബിക്ക് കൈമാറി. മലയാളിയായ ടെൻസിയ സിബി ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി – ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ്. ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് […]Read More
സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം ഒരുതവണകൂടി ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകി. ലീഗ് അനുകൂല അധ്യാപക സംഘടന സ്കൂൾ സമയമാറ്റത്തെ രൂക്ഷമായ വിമർശിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരം എടുത്ത തീരുമാനമാണ്. എന്തെങ്കിലും ബദൽ നിർദ്ദേശമുണ്ടെങ്കിൽ നൽകാനും അധ്യാപകരോട് മന്ത്രി പറഞ്ഞു. അധ്യാപക സംഘടനയുമായുള്ള യോഗത്തിൽ ആറാമത്തെ അജണ്ടയായിട്ടാണ് സ്കൂൾ സമയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കവേയാണ് […]Read More
ഒമാൻ സ്വദേശികൾക്കെതിരായ തട്ടിക്കൊണ്ടുപോകൽ ആരോപണം തെറ്റിദ്ധാരണയായെന്ന് പൊലീസ്; കേസ് അവസാനിപ്പിച്ചു
റോഡിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഒമാൻ സ്വദേശികൾക്ക് എതിരെ ഉന്നയിച്ച ആരോപണം തെറ്റിദ്ധാരണയെന്ന് വ്യക്തമാക്കി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് മിഠായി നൽകിയതിനെ തെറ്റായ രീതിയിൽ കുട്ടികൾ തിരിച്ചറിഞ്ഞതാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് കുട്ടികളുടെ കുടുംബം പരാതിപിന്‍വലിച്ചു. സംഭവത്തിൽ വ്യക്തത വന്നതോടെ, കുട്ടികളുടെ കുടുംബം പൊലീസിനോട് പരാതിയില്ലെന്ന് അറിയിക്കുകയും, കസ്റ്റഡിയിലിരുന്ന ഒമാൻ സ്വദേശികളായ മൂന്ന് അംഗ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് […]Read More
കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് […]Read More
അമേരിക്കയുടെ ടെക്‌സസ് സംസ്ഥാനത്തെ കെർ കൗണ്ടിയിൽ ഉണ്ടായ മിന്നൽ പ്രളയം അതീവ ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്തുന്നതിന് സർക്കാർ സഹായം ഉറപ്പാക്കിയതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ടെക്‌സസ് ഗവർണറുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും, എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടത്തെതുടർന്നുള്ള മരണ സംഖ്യ 24 ആയി, നിരവധി പേരെ കാണാതാവുകയും ചെയ്തു. ടെക്സസിലെ വേനൽക്കാല ക്യാമ്പിലേക്കെത്തിയ 20 പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ അപകടത്തെ തുടർന്ന് കാണാതായി. കാണാതായവർക്കായുള്ള […]Read More
കോട്ടയം മെ.കോളേജ് കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി വീണാ
കോട്ടയം മെഡിക്കല്‍ കോളേജിൽ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാനമാകെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തി. തിരുവനന്തപുരം, പാലക്കാട്, വയനാട്, കോഴിക്കോട്, എറണാകുളം ഉൾപ്പെടെ നിരവധി ജില്ലകളിലായി ഡിഎംഒ ഓഫീസുകൾക്ക് മുന്നിലും, മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചിനെത്തിയത്. പൊലീസ് ഇത് തടഞ്ഞതോടെ പ്രക്ഷോഭം […]Read More
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള ഇക്കുറിയും സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. Tag: State School Arts Festival to be held in Thrissur Read More
25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
ലോകതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ, ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ 25 വർഷത്തെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2000ൽ പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പാകിസ്ഥാന്റെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം, രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളുടെ നേർത്ത പ്രതിഫലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താറുമാറാക്കിയത് എന്നത് മുൻ തലമുറ ലീഡർമാരിൽ ഒരാളായ ജവാദ് റഹ്മാൻ ഉന്നയിച്ച പ്രധാന ആരോപണമാണ്. ലിങ്ക്ഡ്ഇനിലൂടെ നൽകിയ പ്രതികരണത്തിൽ, കമ്പനിയുടെ മുഴുവൻ […]Read More

