ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതമായി നടക്കുകയാണ്. ഇസ്രായേലിൽ നിന്നുള്ള 18 മലയാളികൾ കൂടി ഇന്ത്യയിലെത്തിയതോടെ, ആകെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരായിരുന്നു ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളെയാണ് തിരിച്ചെത്തിക്കാൻ കഴിഞ്ഞത്. ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിലാണ് ഇന്ത്യക്കാരെ ഇസ്രായേലിലും ഇറാനിലുമായി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നത്. ഇറാനിൽ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഇന്ത്യക്കാരെ മാറ്റിപാർപ്പിക്കാൻ പ്രത്യേകമായി […]Read More
ന്യൂഡൽഹി: ദീർഘകാലമായുള്ള ഇടവേളക്ക് ശേഷം പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ചെറിയ വർധനവിന് റെയിൽവെ ഒരുങ്ങുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നോൺ എസി മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസ് ടിക്കറ്റുകൾക്ക് രണ്ടുപൈസയും അധികം ഈടാക്കാൻ റെയിൽവെ ആസൂത്രണം ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ […]Read More
ടെൽ അവീവ്: വെടി നിർത്തൽ ലംഘിച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. എന്നാൽ ഇസ്രയേലിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ വെടി നിർത്തൽ ലംഘനം. വെടി നിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു.Read More
പത്തനംത്തിട്ട: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. വൈകീട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്ക്കാരം. രാവിലെ 9.30 യോടെയാണ് മൃതദേഹം ജന്മനാടായ പുല്ലാട് എത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് വെച്ച വിവേകാനന്ദ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് രഞ്ജിത. സംസ്ഥാന സർക്കാരിന് വേണ്ടി വി എൻ വാസവൻ രഞ്ജിതക്ക് അന്തിമ ഉപചാരം അർപ്പിച്ചു.Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്‌ച തിരുവനന്തപുരം സ്വദേശിയായ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് അടക്കമുള്ള സംഘം ചികിത്സക്ക് നേതൃത്വം നൽകുന്നുണ്ട്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് ചികിത്സയിൽ തുടരുന്നത്Read More
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. പുലർച്ചെ എത്തിയ വിമാനത്തിൽ 14 മലയാളികൾ തിരിച്ചെത്തി. ഇതിൽ 12 പേർ വിദ്യാർത്ഥികളാണ്. ഇതുവരെ രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഈ ഓപ്പറേഷനിലൂടെ തിരിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.Read More
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടെ തെക്കൻ ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബീർഷെബയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിൽ മൂന്ന് പേർ മരിച്ചു. പലർക്കും പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിന്റെ പശ്ചാതലത്തിൽ പൊതുജനങ്ങൾ ഷെൽട്ടറുകളിൽ തുടരണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.Read More
ആറ് തവണ മാറ്റിവെച്ച ആക്‌സിയോം 4 ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ചതായി നാസ അറിയിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ബഹിരാകാശ യാത്ര സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതിനുള്ള ദൗത്യമാണിത്. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്താനാണ് ആക്സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവർ തീരുമാനിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2:31ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:10) റോക്കറ്റ് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ […]Read More
ദോഹ: ഖത്തറിലെയും ഇറാഖിലെയും യു.എസ്. സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം. ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളമാണ് ആക്രമണത്തിൽ പ്രധാനമായും ലക്ഷ്യമാക്കിയതെന്നാണ് വിവരം. മിസൈൽ ആക്രമണത്തെ തുടർന്ന് ദോഹ നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം ഫലപ്രദമായി തടയാനായെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലുകൾ […]Read More
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. രാവിലെ ഏഴ് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്തെത്. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. സംസ്കാരം ചൊവ്വാഴ്ച നടക്കും. വിമാനത്താവളത്തിൽ സിപിഎം നേതാക്കളായ എം.എ. ബേബിയും എം.വി. ഗോവിന്ദനും, മന്ത്രി ജി.ആർ. അനിലും, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും, ബിജെപി നേതാവ് എസ്. സുരേഷും എത്തിച്ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം […]Read More

