Latest News

Kerala Politics

പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം…

സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും. ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക. അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് […]Read More

Kerala Top News

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ; ആളപായമില്ല

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ. ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മഴ തുടരുകയാണ്. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ […]Read More

Kerala Top News

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ […]Read More

Top News world News

ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം; 21 പലസ്തീനികൾ മരിച്ചു

ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം. 21 പലസ്തീനികൾ മരിച്ചുവെന്ന് റിപ്പോർട്ട്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. 150 ഓളം പേർക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സംഘർഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോൾ ഗാസയിൽ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇസ്രയേൽ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കൾ തടഞ്ഞിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവർക്ക് നേരെ […]Read More

Top News world News

ഇറാൻ- ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യ സമാധാനത്തിലേക്ക്

ഇറാൻ- ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യ സമാധാനത്തിലേക്ക്. ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദിയും അറിയിച്ചുഅതേയമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു. ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടായ നിർണായക ഘട്ടത്തിൽ നമ്മൾ ഒരു സിംഹത്തെ പോലെ ഉയർത്തെണീറ്റുവെന്നും. നമ്മുടെ ഗർജ്ജനം ടെഹ്റാനെ […]Read More

Crime

പറമ്പായി ആത്മഹത്യ കേസ്: രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം

കണ്ണൂർ: പറമ്പായിയിലെ റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ കേസിൽ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം. കേസിലെ നാലാം പ്രതിയും അഞ്ചാം പ്രതിയുമാണ് വിദേശത്തേക്ക് കടന്നത്. ഇരുവരും എസ്‌ഡിപിഐ പ്രവർത്തകരാണ്. യുവതിയെയും ആൺ സുഹൃത്തിനെയും ആൾക്കൂട്ട വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ റസീന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.Read More

National

ഇസ്രയേലിൽ നിന്ന് കൂടുതൽ മലയാളികൾ ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതമായി നടക്കുകയാണ്. ഇസ്രായേലിൽ നിന്നുള്ള 18 മലയാളികൾ കൂടി ഇന്ത്യയിലെത്തിയതോടെ, ആകെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരായിരുന്നു ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളെയാണ് തിരിച്ചെത്തിക്കാൻ കഴിഞ്ഞത്. ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിലാണ് ഇന്ത്യക്കാരെ ഇസ്രായേലിലും ഇറാനിലുമായി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നത്. ഇറാനിൽ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഇന്ത്യക്കാരെ മാറ്റിപാർപ്പിക്കാൻ പ്രത്യേകമായി […]Read More

Gadgets National

ട്രെയിൻ യാത്രക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി റെയിൽവേ

ന്യൂഡൽഹി: ദീർഘകാലമായുള്ള ഇടവേളക്ക് ശേഷം പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ചെറിയ വർധനവിന് റെയിൽവെ ഒരുങ്ങുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നോൺ എസി മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസ് ടിക്കറ്റുകൾക്ക് രണ്ടുപൈസയും അധികം ഈടാക്കാൻ റെയിൽവെ ആസൂത്രണം ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ […]Read More

world News

ഇറാൻ വെടിനിർത്തൽ ലംഘിച്ചതായി ഇസ്രയേൽ; നിഷേധിച്ച് ഇറാൻ

ടെൽ അവീവ്: വെടി നിർത്തൽ ലംഘിച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. എന്നാൽ ഇസ്രയേലിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ വെടി നിർത്തൽ ലംഘനം. വെടി നിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു.Read More

Kerala

അഹമ്മദാബാദ് വിമാനപകടം: രഞ്ജിതയുടെ മൃതദേഹം പത്തനംതിട്ടയിൽ എത്തിച്ചു

പത്തനംത്തിട്ട: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. വൈകീട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്ക്കാരം. രാവിലെ 9.30 യോടെയാണ് മൃതദേഹം ജന്മനാടായ പുല്ലാട് എത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് വെച്ച വിവേകാനന്ദ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് രഞ്ജിത. സംസ്ഥാന സർക്കാരിന് വേണ്ടി വി എൻ വാസവൻ രഞ്ജിതക്ക് അന്തിമ ഉപചാരം അർപ്പിച്ചു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes