കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക പ്രശ്നം കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിച്ചു.Read More
ടെഹ്റാൻ: ഇറാൻ മിലിറ്ററി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറൽ അലി ഷദ്മാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. നാലുദിവസം മുൻപാണ് ഇറാന്റെ പുതിയ സൈനിക കമാൻഡർ ആയി അലിഷദ്മാനി നിയമിതനായത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറാന്റെ വാർ ടൈം ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത അലി ഇറാന്റെ ആക്രമണ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ് ) പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിൽ അലിഷദ്മാനി […]Read More
കൊച്ചി: ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി നാഗ്പൂരിൽ ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.Read More
തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിൽ ആണ് റെഡ് അലർട്ട്. ജലനിരപ്പ് ഉയരുന്നതിനാൽ കാസർഗോഡ് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട മണിമല എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതുവരെ 84 മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിലെത്തിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇപ്പോഴും തിരിച്ചറിയാനുള്ളത് നൂറിലധികം മൃതദേഹങ്ങളാണ്. അപകടത്തിൽ ആകെ 274 പേർ മരിച്ചു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവരിൽ 241 പേർ വിമാനത്തിലുണ്ടായവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിതയുടെ മൃതദേഹം സ്ഥിരീകരിക്കാൻ വേണ്ടി നടത്തിയ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഫലം കാത്ത് സഹോദരൻ രതീഷ് […]Read More
വാഹന പരിശോധന; ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന
നിലമ്പൂരില്‍ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറില്‍ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ സ്വദേശി എഎം ഹമീദ് കുട്ടി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അറിയാവുന്ന ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെ […]Read More
അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടിക്ക് ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. സംഭവത്തിൽ പവിത്രനെ സസ്പെൻഡ് ചെയ്യുവാൻ റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവീസ് റൂൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി. കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പവിത്രനെ […]Read More
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു. അപകടത്തിൽ പോലീസുകാരന് പരിക്കേറ്റു. രാവിലെ ഏഴു മണിക്ക് ദേശീയപാതയിൽ വെണ്ണക്കാട് വച്ചായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലൂടെ ഓടുമ്പോഴാണ് ജീപ്പിന്റെ നിയന്ത്രണം വിട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുRead More
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. ബോയിങ് 777-200 എൽ ആർ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ഇടത് എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. സുരക്ഷ മുൻനിർത്തിയാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു.Read More
ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാഗാദാനം നൽകി തട്ടിപ്പ്; യുവതി
ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാഗാദാനം നൽകി പണം തട്ടിയകേസിൽ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപിള്ളി തുപ്പേലി വീട്ടിൽ അനീഷ(27) യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂർ മനക്കോടം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്ത് പോകാനും വരാനും മറ്റുമായി വിമാന ടിക്കറ്റ് എടുക്കുന്നവരെ ലക്ഷ്യമിട്ട് ഇടനിലക്കാരിയായി നിന്ന് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു അനീഷ ആളുകളിൽ നിന്ന് പണം തട്ടിച്ചിരുന്നത്. കാനഡയിൽ നിന്ന് നാട്ടിലേക്ക് […]Read More

