അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി കണ്ടു. എയർ ഇന്ത്യ സി ഇ ഒ യും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.Read More
വാഷിംഗ്ടൺ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും ഇസ്രയേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോബിയോ റൂബിയോ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ സേനയെ രക്ഷിക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുൻഗണന എന്നും റോബിയോ അറിയിച്ചു. ഞായറാഴ്ച അമേരിക്കയും ഇറാനും തമ്മിൽ ഒമാനിൽ വച്ച് ആണവ ചർച്ച നടക്കാനിരിക്കയാണ് ഇസ്രായേലിന്റെ ആക്രമണം. ഇറാന്റെ സൈനിക ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 15 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡർ ഇൻ […]Read More
ഇസ്രയേല്‍ ആക്രമണത്തില്‍ ഐആര്‍ജിസി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനില്‍ ഇന്നലെ രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് സൈനിക മേധാവി കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണമുണ്ടായത്. 2024-ല്‍ ഇറാന്‍ ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ […]Read More
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. യാത്രക്കാർക്ക് പുറമേ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. എട്ടുമണിയോടെ ദുരന്ത മേഖലയിൽ എത്തും. […]Read More
അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അപകടം നടന്നതിന് പിന്നാലെ 36 മണിക്കൂറിനുള്ളിൽ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടകാരണം വ്യക്തമാകാനുള്ള സാധ്യതകൾ ശക്തിപ്പെടുന്നു. വിമാനം കിഴക്കൻ ഭാഗത്തേക്ക് തകർന്ന് വീണതും പിൻഭാഗം തീകൊള്ളാതിരുന്നതുമാണ് ബോക്‌സ് വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. അതേസമയം, കോക്‌പിറ്റിലെ സൗണ്ട് റെക്കോർഡർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഡാറ്റാ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അന്വേഷണസംഘം ഇവ കണ്ടെത്താൻ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. […]Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ്
‘ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലുതും ശക്തവുമായ രാജ്യമാണ്. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ച് പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു. ദൃശ്യങ്ങൾ കാണുമ്പോൾ വിമാനം പറന്ന് ഉയര്‍ന്ന സമയം യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്’ ; ട്രംപ് […]Read More
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയും ഇന്ന് നിലമ്പൂരിൽ എത്താനിരുന്നതാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് യാത്ര 15 ലേക്ക് മാറ്റി. പി വി അൻവറിനു വേണ്ടി 15 ന് മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എംപിയുമായ യൂസഫ് പഠാനും എത്തും. നിലമ്പൂർ […]Read More
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വൻ ആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. ഇസ്രയേലിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ഉടൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു […]Read More
അഹമ്മദാബാദ് വിമാനാപകത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെ മെഡിക്കൽ കോളെജിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെ മെഡിക്കൽ കോളെജിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ് വിദ്യാർത്ഥികൾ. അതേസമയം, അപകടത്തില്‍ മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഒരാള്‍ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വിമാനാപകടം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പരിക്കേറ്റവരെയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ അഹമ്മദാബാദിലെത്തി അപകടത്തെ കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.Read More

