ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം പേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന. ബുധനാഴ്ച രാവിലെ ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് നിർവീര്യമാക്കാൻ സ്ക്വാഡിനെ വിന്യസിക്കുകയും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.Read More
ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ
ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍, ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തു വന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അറിയിച്ചു. […]Read More
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് 110 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് തിരികെ അയക്കുന്നത്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കും. നിലവിലുള്ള 10000 ഇന്ത്യക്കാരിൽ 6000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതിൽ 600 പേരെ ഇന്നലെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റിയിരുന്നു. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, […]Read More
ചെന്നൈ: തമിഴ് നടൻ ആര്യയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റൈഡ്. നികുതി വെട്ടിപ്പ് വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ. ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് റൈഡ് നടക്കുന്നത്. ചെന്നൈയിലെ കൊട്ടിവാകം, കിൽപ്പോക്ക്, വേളാച്ചേരി, അണ്ണാനഗർ എന്നിവിടങ്ങളിലാണ് ആര്യയുടെ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.Read More
ട്രംപിനോട് ഫോണിൽ സംസാരിച്ച് മോദി; മധ്യസ്ഥ ചർച്ച ഇന്ത്യ സ്വീകരിക്കില്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യ -പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത സ്വീകരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഭാഷണം. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് മോദി പറഞ്ഞു. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷവും ചർച്ചയായി. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം […]Read More
ന്യൂഡൽഹി: എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ സമഗ്ര പരിശോധനയിൽ വലിയ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA) വ്യക്തമാക്കി. വിമാനങ്ങളും അറ്റകുറ്റപ്പണികളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി വിലയിരുത്തിയിട്ടുള്ള ഡിജിസിഎയുടെ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ എല്ലാ ബോയിങ് 787-8/9 ഡ്രീംലൈനർ വിമാനങ്ങളിലും ഡിജിസിഎ അധിക സുരക്ഷാ പരിശോധനയ്ക്ക് നിർദേശം നൽകിയത്.Read More
ന്യൂയോർക്ക്: ശുഭാംശു ശുക്ലയുടെയുടെ ബഹിരാകാശ യാത്ര ആക്സിയം 4 ദൗത്യം ജൂൺ 22 ലേക്ക് മാറ്റി. നാളെയാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തവണയാണ് ആക്സിയം 4 വിക്ഷേപണം മാറ്റിവയ്ക്കുന്നത്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നത്. ഫ്ലോറിഡയിലെ കെന്നഡീസ് സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നും സഞ്ചാരികളുണ്ട്. ദൗത്യസംഘം 14 ദിവസം […]Read More
ദേശീയ പാത 66 കേരളത്തിലെ നിര്‍മാണത്തിൽ അപാകതയെ തുടർന്ന് പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ചെങ്ങള – നീലേശ്വരം റീച്ചിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് ഒരു വര്‍ഷത്തെ വിലക്കാണ് ദേശീയ പാത അതോറിറ്റി (NHAI) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് ഒരു വർഷത്തേക്ക് കമ്പനിക്ക് പുതിയ കരാറുകള്‍ എടുതക്കാൻ കഴിയില്ല. അപാകതയുടെ പേരില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന് 90 ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതുള്‍പ്പെടെ പരിഗണനയില്‍ ആണെന്നും വിഷയത്തില്‍ കാരണം കാണിക്കല്‍ […]Read More
ഗസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെക്കൻ ഗസയിലെ സഹായവിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായത്. 200 അധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ മതിയായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിRead More
മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിടെ താരതോട്ടയിൽ രാത്രി 11:40നാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി അമലാണ്(28) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല.Read More

