രാജ്യത്ത് കൊവിഡ് കേസ് ഉയരുന്നു. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. […]Read More
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍. മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂര്‍ മണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വൈലന്‍സ് […]Read More
നിലമ്പൂർ: പെട്ടി പരിശോധനയുടെ അന്ത്യലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലാണെന്ന ആരോപണവുമായി എംഎൽഎമാരായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്ത് എന്നിവർ രംഗത്തെത്തി. പരിശോധനയ്ക്ക് പൂർണ സഹകരണം നൽകിയതായും പക്ഷേ പരിശോധനക്കുള്ള പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രതികരിച്ചത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇത് ഉദ്ദേശപൂർവമായ അവഹേളനമായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.Read More
കോഴിക്കോട്: കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ലാബ് നടത്തിപ്പുകാരൻ പിടിയിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ നടത്തിയ കുറ്റകൃത്യത്തിന് ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് അറസ്റ്റിലായത്. ജീവനക്കാരി ശുചിമുറിയിൽ പ്രവേശിച്ചപ്പോൾ ഒളിച്ചുവെച്ച മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. അതോടെ യുവതി ബഹളംവെച്ചതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ പരിശോധനകൾ നടത്തി കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ “സെക്രട്ടറിക്ക് താഴെയായി” എക്സ്ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിന് റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി നടത്തി. വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെ എക്സ്ഒഫിഷ്യോ സെക്രട്ടറിയായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.എം. എബ്രഹാം പദവിയിൽ നിന്നും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതിയിലേക്ക് അമിക്കസ് ക്യൂറി സമർപ്പിച്ച റിപോർട്ടിൽ ഉള്ളത്. തോമസ് ഐസക്കിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം. എബ്രഹാമിനെ നിയമിച്ചത് നിലവിലില്ലാത്ത […]Read More
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു വാഹനം പരിശോധിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. പരിശോധന വേളയില്‍ ഷാഫി പറമ്പിലും […]Read More
ടെഹ്റാൻ: ഇന്നലെ രാത്രിയോടെ ഇസ്രായേൽ വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി. റോഡ് ജംഗ്ഷനു മുകളിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിന്റെയും സമീപത്തുള്ള ഷോപ്പിങ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകൾ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഫ്ലാറ്റിന്റെ ഒരു പ്രത്യേക നിലയെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പിന്നീട് വ്യക്തമായി. അവിടെ മുതിർന്ന സൈനിക മേധാവിയും നേതാവ് അലി ഖമേനിയയുടെ വിശ്വസ്തസഹായിയുമായ അലി ഷംഖാനിയുടെ താമസസ്ഥലമായിരുന്നു. ഇറാന്റെ ആണവപദ്ധതിയെ കുറിച്ച് യുഎസുമായി നടന്നുകൊണ്ടിരുന്ന പരോക്ഷ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ചയാളാണ് […]Read More
തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കാൻ നാവികസേന. ടഗ് കപ്പല്‍ ഉടമകള്‍ ചോദിച്ച വാടക നല്‍കാന്‍ ആകില്ല എന്ന വാന്‍ഹായി കപ്പല്‍ ഉടമകള്‍ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഐഎന്‍എസ് ശാരദയുമായി നാവികസേന രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ കാറ്റില്‍ നീങ്ങിക്കൊണ്ടിരുന്ന കപ്പലിനെ ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കപ്പലിനെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കപ്പലില്‍ നിന്നും കെട്ടിയ വടം പൊട്ടിയത് പ്രതിസന്ധിയായിരുന്നു. കപ്പല്‍ കൊച്ചി തീരത്തു നിന്നും 22 നോട്ടിക്കല്‍ മൈല്‍ അടുത്ത് എത്തി. ഇതോടെയാണ് ഐ എന്‍ എസ് ശാരദയുമായി […]Read More
വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ ബന്ധുക്കള്‍ അഹമ്മദാബാദില്‍ എത്തി. ഇവര്‍ ആശുപത്രിയിലേക്ക് പോകും. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കുന്നതിനാണ് സഹോദരന്‍ രതീഷും മറ്റൊരു ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിലേക്ക് പോയത്. കൊച്ചിയില്‍ നിന്നും മുംബൈ വഴിയാണ് വിമാനം മാര്‍ഗ്ഗമാണ് അഹമ്മദാബാദിലെത്തിയത്. ബന്ധുക്കള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. രഞ്ജിതയുടെ ഡിഎൻഎ പരിശോധന നടപടി ക്രമങ്ങൾക്കായാണ് ഇരുവരും അഹമ്മദാബാദിൽ എത്തിയത്. ഡിഎൻഎ […]Read More
അസമിൽ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി
അസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ (ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഏതെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കല്ലേറ് ഉള്‍പ്പെടെയുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബക്രീദ് ആഘോഷത്തിന് പിന്നാലെ ജൂണ്‍ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതിനെ തുടർന്നുള്ള സംഘർഷമാണ് രൂക്ഷമാകുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് മേഖലയില്‍ […]Read More

