Latest News

Gadgets

പനയമ്പാടത്തെ അപകടം; അടിയന്തര ഇടപെടല്‍ തേടി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് വി കെ

പാലക്കാട്: പനയമ്പാടത്തെ അപകടത്തെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ദുബായ് കുന്നിനും യുപി സ്‌കൂളിനും ഇടയില്‍ അപകടം തുടര്‍ക്കഥയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യം. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കത്തില്‍ എംപി പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മാണം പരിഹരിച്ച് വളവില്‍ പുനര്‍നിര്‍മ്മാണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. […]Read More

Gadgets

പ്രൊ. ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസ്; മൂന്നാം പ്രതി എം കെ

കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും ഒന്‍പത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. […]Read More

Gadgets

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

റിസർവ് ബാങ്കിൻ്റെ മുംബൈയിലെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി. ഇന്നലെയാണ് റഷ്യൻ ഭാഷയിലുള്ള ഭീഷണി സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ലഭിച്ചത്. ഭീഷണി ഇമെയിലിനെ കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്, മുംബൈ പോലീസ് അയച്ചയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. “റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു ഭീഷണി ഇമെയിൽ ലഭിച്ചു. ഇമെയിൽ റഷ്യൻ ഭാഷയിലാണ്, […]Read More

Gadgets

‘ഞാൻ ജവാൻ ചെയ്തത് ഷാരൂഖ് ഖാനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ്’; നയൻതാര

തെന്നിന്ത്യയിൽ ആരാധകർ ഏറ്റവും കൂടുതൽ ഉള്ള നടിമാരിൽ ഒരാളാണ് നയൻതാര. ആദ്യ ഹിന്ദി ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ തന്റേതായ ഫാൻ ബേസ് നടി ഉണ്ടാക്കിയെടുത്തിട്ടയുണ്ട്. ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻ‌താര ഇപ്പോൾ. ഷാരൂഖ് ഖാനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഈ സിനിമ ചെയ്തതെന്നും അദ്ദേഹം തന്നെ ഏറെ കംഫര്‍ട്ടബിളാക്കിയിരുന്നു എന്നും പറയുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ‘ഞാൻ ജവാൻ ചെയ്തത് ഷാരൂഖ് ഖാൻ സാറിനെ ഇഷ്ടമായത് […]Read More

Gadgets

ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഡി: ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കുന്നതില്‍ കോടതിക്ക് ഉദാര സമീപനമാണുള്ളതെന്നും എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വലുതാണ്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്ന സന്ദീപിൻ്റെ അഭിഭാഷകൻ്റെ ആവശ്യം തള്ളി. കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം […]Read More

Gadgets

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലുവിനെ ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ […]Read More

Gadgets

സ്ത്രീകളെ അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. അങ്ങനെ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ കാഴ്ചപ്പാടിണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ചിൻറേതാണ് നിർദേശം. മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോൾ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം കുടുംബ കോടതി […]Read More

Gadgets

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ജിദ്ദ: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഇതു സംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022ലെ ലോകകപ്പ് ഖത്തറിൽ വെച്ചായിരുന്നു നടന്നത്. ഇപ്പോൾ വീണ്ടും ഏഷ്യയിലേക്ക് ഫുട്‌ബോൾ മാമാങ്കം വരുന്നത് ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. 2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നത്. ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും 2034 ലോകകപ്പ് വേദിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങൾ പിന്നീട് പിൻമാറുകയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ വിവരങ്ങൾ സൗദി പുറത്തു വിട്ടിട്ടുണ്ട്. റിയാദ്, ജിദ്ദ, […]Read More

Gadgets

ഒരുമിച്ച് ഖബർസ്ഥാനിലേക്ക്; ഉള്ളുലഞ്ഞ് നാട്, കണ്ണീരായി പനയമ്പാടത്തെ അപകടം

പാലക്കാട്: ഇന്നലെ വൈകിട്ടാണ് പാലക്കാടിനെ ഞെട്ടിച്ച് ദാരുണമായ അപകടം ഉണ്ടയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമൻറ് ലോറി മറിയുകയായിരുന്നു. തുപ്പനാട് മസ്ജിദിൽ ഒന്നിച്ച് നാല് കുട്ടികളുടെയും സംസ്കാരം നടന്നു. പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ […]Read More

Gadgets

കല്ലടിക്കോട് അപകടം; റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെ ബി ഗണേഷ്

പാലക്കാട്: പനയമ്പാടം അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആർടിഒയും റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മീഷണറും അഡീഷണൽ കമ്മീഷണറും ഡൽഹിയിലാണുള്ളത്. നാളെ താൻ പാലക്കാട് സന്ദർശിക്കും. നേരിട്ട് അവരുമായി സംസാരിക്കും. മന്ത്രി കൃഷ്ണൻകുട്ടിയുമായും മന്ത്രി മുഹമ്മദ് റിയാസുമായും കൂടിയിരുന്ന് ആലോചിച്ച് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. വിഷയം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes