Latest News

Gadgets

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി

ഹൈദരാബാദ്: പുഷ്പ 2 റിലീസ്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചൽഗുഡ ജയിൽ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വൻ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. റിമാൻഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ തെലങ്കാന […]Read More

Gadgets

പനയമ്പാടം അപകടം; ലോറി ഡ്രൈവര്‍മാര്‍ റിമാൻഡിൽ

പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ലോറി ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ലോറി ഡ്രൈവര്‍മാരായ പ്രജീഷ് ജോണ്‍, മഹീന്ദ്ര പ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പിഴവ് സംഭവിച്ചുവെന്ന് ഡ്രൈവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ റിമാന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറി ഓടിച്ചിരുന്ന പ്രജീഷ് ജോണ്‍ താന്‍ ഓടിച്ചിരുന്ന ലോറി അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി […]Read More

Gadgets

റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന തന്റെ വാക്കില്‍ പിഴവുപറ്റിയെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന തന്റെ വാക്കില്‍ പിഴവുപറ്റിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത മന്ത്രിയായി ചുമതലയേറ്റ സമയത്ത് താന്‍ റോഡ് അപകടങ്ങള്‍ 50ശതമാനം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് നടപ്പിലായില്ലെന്നും റോഡ് അപകടങ്ങളെ കുറിച്ചുള്ള പല അന്താരാഷ്ട്ര ചര്‍ച്ചകളിലും തല കുനിച്ചിരിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ റോഡ് അപകടങ്ങള്‍ കുറയ്ക്കുമെന്ന കാര്യം മാറ്റിനിര്‍ത്താം. അപകടങ്ങള്‍ മുന്‍പ് സംഭവിച്ചിരുന്നതിനേക്കാള്‍ വര്‍ധിച്ചുവെന്ന് പറയാന്‍ എനിക്ക് മടിയില്ല. റോഡ് അപകടങ്ങള്‍ ചര്‍ച്ചയാകുന്ന […]Read More

Gadgets

എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം: 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം. ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായ തുകയായ 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് ആവശ്യം. എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയര്‍വൈസ് മാര്‍ഷല്‍ വിക്രം ഗൗര്‍ കത്ത് […]Read More

Gadgets

മധ്യപ്രദേശില്‍ ബിസിനസുകാരനും ഭാര്യയും മരിച്ച നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും മരിച്ച നിലയില്‍. നിരന്തരമായ എൻഫോഴ്സ്മെൻറ് ഡയറകട്രേറ്റ് വേട്ടയില്‍ മനംമടുത്താണ് ദമ്പതികള്‍ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ബിസിനസുകാരനായ മനോജ് പാര്‍മര്‍, ഭാര്യ നേഹ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭോപ്പാലില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ സെഹോര്‍ ജില്ലയിലെ വീട്ടില്‍ മനോജിനെയും നേഹയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇ ഡി ഇവരുടെ വീട്ടില്‍ പലപ്പോഴായി റെയ്ഡ് നടത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് […]Read More

Gadgets

കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മ്യൂസിയം പൊലീസ് പറയുന്നു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്.Read More

Gadgets

മാടായി കോളേജിലെ നിയമന വിവാദത്തില്‍ കോൺഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍

കണ്ണൂര്‍: മാടായി കോളേജിലെ നിയമന വിവാദത്തില്‍ കോൺഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍. കെപിസിസി സമിതിയുടെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും നേതാക്കള്‍ക്ക് പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി. പ്രശ്‌നപരിഹാരം നീളുമെന്നാണ് വിലയിരുത്തല്‍. കെപിസിസി സമിതി നേതൃത്വവുമായി ചര്‍ച്ച ചെയ്തതിനുശേഷം തീരുമാനം പ്രഖ്യാപിക്കും. എം കെ രാഘവന്‍ എം പിക്ക് എതിരായ പരസ്യ പ്രതിഷേധം ഒഴിവാക്കി. നല്ല അന്തരീക്ഷം ഉണ്ടാക്കിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. എംപിയുടെ കോലം കത്തിച്ചത് പ്രാകൃത നടപടിയാണ്. വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചോ എന്ന […]Read More

Gadgets

കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍

ഹൈദരാബാദ്: അല്ലു അര്‍ജുനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നും തന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ അല്ലു അര്‍ജുന് ഒരു ബന്ധവുമില്ലെന്നും ഭാസ്‌കര്‍ പറഞ്ഞു. രേവതിയുടെ മരണത്തെത്തുടര്‍ന്ന് കുടുംബം പരാതി നല്‍കിയതോടെയാണ് അല്ലു അര്‍ജുനെതിരെ നടപടിയെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് നമ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം അല്ലു അര്‍ജുനെ റിമാന്‍ഡ് […]Read More

Gadgets

അല്ലു അര്‍ജുന്‍ വരുന്നത് സന്ധ്യ തിയേറ്റര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് മാനേജ്‌മെന്റ്

ഹൈദരാബാദ്: പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അവകാശവാദവുമായി അപകടം നടന്ന സന്ധ്യ തിയറ്റര്‍. അല്ലു അര്‍ജുന്‍ വരുന്നത് സന്ധ്യ തിയേറ്റര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് മാനേജ്‌മെന്റ് പറഞ്ഞു. നടന്‍ പ്രീമിയര്‍ ഷോക്ക് വരുന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് സന്ധ്യ തിയേറ്ററിന്റെ വാദം. ഡിസംബര്‍ രണ്ടിന് ആയിരുന്നു മാനേജ്‌മെന്റ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്തിന്റെ പകര്‍പ്പ് പുറത്ത് […]Read More

Gadgets

ആല്‍വിന്റെ മരണത്തിനിടയാക്കിയ കാര്‍ നേരത്തെ അല്ലു അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്

കോഴിക്കോട്: ബീച്ച് റോഡില്‍ ആല്‍വിന്റെ മരണത്തിനിടയാക്കിയ തെലങ്കാന രജിസ്‌ട്രേഷന്‍ കാര്‍ നേരത്തെ അല്ലു അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ‘ഡ്രിവണ്‍ ബൈ യു മൊബിലിറ്റി എന്ന പേരില്‍ രാജ്യവ്യാപകമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപന ഉടമ അശ്വിന്‍ ജെയിനിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴുമുള്ളതെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 2022ല്‍ ഈ കാര്‍ മലയാളി വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കിലും ഫിറ്റ്‌നസ്, റോഡ് നികുതി, ഇന്‍ഷൂറന്‍സ് എന്നിവ പൂര്‍ണമായി മാറ്റിയിട്ടില്ല. സെയില്‍ ലെറ്റര്‍ നല്‍കി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes