കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും രാഹുല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം വരേണ്ടുന്ന സംഭാഷങ്ങളിലൊന്ന് സാറിന്റേതാണെന്നും അതുണ്ടാകാതിരിക്കുമ്പോള്‍ ആദ്യം എത്താന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണെന്നും രാഹുല്‍ പറഞ്ഞു. […]Read More
കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം. ഇന്നലെ മൂന്നാം ബ്ലോക്കിലെ ആലിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയെ അജ്ഞാതജീവി കൊന്നു ഭക്ഷിച്ചതായി കണ്ടെത്തി. പന്നിയുടെ ഇറച്ചി മാത്രമാണു തിന്നത്. ചെന്നായ് ആക്രമിച്ചു കാട്ടുപന്നിയെ കൊന്നതായാണു വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ചെന്നായ് ഈ മേഖലയിൽ ഇല്ലെന്നും, ചെന്നായ് തിന്നതാണെങ്കിൽ കാട്ടുപന്നിയുടെ എല്ല് ഉൾപ്പെടെ ഭക്ഷിക്കുമെന്നും നാട്ടുകാർ സംശയം ഉന്നയിച്ചു. പെരുവണ്ണാമൂഴി വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കോച്ചേരി രാജൻ്റെ ഭൂമിയിൽ നിന്നും […]Read More
നീതിദേവതയ്ക്ക് ഇനി തുറന്ന കണ്ണുകള്‍. കണ്ണിലെ കെട്ടഴിച്ച് ശില്‍പ്പത്തെ ഭാരതീയമാക്കാൻ ചരിത്രപരമായ നടപടിയെടുത്തത് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടതുകൈയില്‍ വാളിന് പകരം ഇന്ത്യൻ ഭരണഘടന. നിയമം അന്ധമല്ലെന്ന സന്ദേശമാണ് കെട്ടഴിച്ചതിലൂടെ നല്‍കുന്നത്. വാളിന് പകരം ഭരണഘടന വച്ചത്, ഭരണഘടന പ്രകാരം നീതി ഉറപ്പാക്കുമെന്ന സന്ദേശം കൈമാറാനും. കൊളോണിയല്‍ അവശേഷിപ്പുകളാണ് മാറ്റിയത്. സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത്. അധികാരം, സമ്പത്ത് തുടങ്ങിയവയൊന്നും പരിഗണിക്കാതെ സമഭാവനയോടെ നീതി നടപ്പാക്കുമെന്ന സന്ദേശമാണ് കണ്ണു കെട്ടിവച്ചതിലുടെ നല്‍കിയിരുന്നത്. അനീതിക്ക് […]Read More
ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവര്‍ എംഎല്‍എ. സ്വകാര്യ ചാനലിൻ്റെ പരിപാടിയിലൂടെയാണ് പിവി അൻവര്‍ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും. പിവി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഉടനെ പിവി അൻവര്‍ പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് […]Read More
കുണ്ടറ: സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐഎം മണ്‍റോതുരുത്ത് ലോക്കല്‍ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി. നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി, ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന സമിതി […]Read More
പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും. അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. കളക്ടറേറ്റിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ […]Read More
നറുക്കെടുപ്പ് പൂർത്തിയായി; അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല […]Read More
2021 ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഓസീസ് ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം അഞ്ചാമത്തെ ദിവസം മറികടന്നാണ് ഇന്ത്യ കങ്കാരുപ്പടയെ കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്നും പുറത്താകാതെ 89 റണ്‍സ് അടിച്ചെടുത്ത റിഷഭ് പന്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയെ വീഴ്ത്തിയതിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളാണ് രോഹിത് തുറന്നു പറയുന്നത്. ഗാബയിലെ പ്രകടനത്തിന്റെയും വിജയത്തിന്റെയും വില എത്രത്തോളമാണെന്ന് […]Read More
കണ്ണൂർ: കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തില്‍ പാർട്ടിക്കകത്തും പുറത്തും പ്രതിഷേധം കനത്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സ്ഥാനത്തുനിന്നു നീക്കി പ്രതിച്ഛായ സംരക്ഷിക്കാൻ സി.പി.എമ്മില്‍ ആലോചന തുടങ്ങി. സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. ദിവ്യക്കെതിരേ കർശനനടപടി വേണമെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ദിവ്യയുടെ നടപടി തള്ളിപ്പറഞ്ഞ് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയും രംഗത്തെത്തി. ചൊവ്വാഴ്ച […]Read More
കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപി തീരുമാനിച്ചിരിക്കുന്നത്. കേസില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാല് കോടതിയില്‍ ഹാജരായിരുന്നു. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ബാബുവും അദ്ദേഹത്തിന്റെ ഭാര്യ റാണിയുമാണ് ജാമ്യക്കാരായി എത്തിയത്. […]Read More

