തിരുവനന്തപുരം:പിഎം ശ്രീ വിവാദങ്ങൾക്ക് പരിഹാരം. പിഎം ശ്രീയിൽ നിന്ന് പിൻമാറുന്നതായി കേരളം അറിയിക്കും. വിഷയം പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും ധാരണയായി. സിപിഐ സമ്പൂർണ സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി. ഇതിന് മുന്നോടിയായി എകെജി സെൻ്ററിൽ എത്തിയ ബിനോയ് വിശ്വവും സിപിഐ മന്ത്രിമാരും പിണറായി വിജയൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ എന്നിവരുമായി ചർച്ച നടത്തി. തീരുമാനങ്ങൾ യഥാസമയം അറിയിക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചു. അതേസമയം പിഎം ശ്രീ കരാർ റദ്ദാക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാതീയതികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിന് ആരംഭിക്കും. രാവിലെ 9.30ക്ക് പരീക്ഷ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ ഏഴ് മുതൽ ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് എട്ടിനെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 5 മുതൽ മാർച്ച് 27 വരെയും രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് […]Read More
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ട്രാക്ക് നാളെ വൈകുന്നേരം 4.30 ന് പുറത്ത് വരും. “റേജ് ഓഫ് കാന്ത” എന്ന പേരിൽ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ […]Read More
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ജേതാവായത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയായ രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്‍റുമായി രണ്ടാം […]Read More
സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും. ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പൂർണ പിന്തുണ നൽകണമെന്ന് യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിക്കും. അതേസമയം, യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. ആദ്യഘട്ട യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ SIR നടപടികൾ സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്നും റേഷൻ കാർഡ് തിരിച്ചറിയൽ രേഖയാകാൻ അനുവദിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ […]Read More
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന എട്ടാം ശമ്പള കമ്മീഷനിൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ.ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം.ഏകദേശം 48 ലക്ഷം […]Read More
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ഗുരുതരമായി അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഇത് കിഡ്‌നിയെ ബാധിക്കാതെ ഇരിക്കാനാണ് കാൽ മുറിച്ചു മാറ്റിയത്. അടിമാലി കൂമ്പൻ പാറ ലക്‌ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ. മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. കുടുംബ […]Read More
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഗാസയില്‍ ശക്തമായ തിരിച്ചടി നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവ് നൽകിയത്. തെക്കന്‍ റഫയില്‍ വെടിവയ്പ്പിനിടെ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നെതന്യാഹു ‘ശക്തമായ’ ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രേയല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 18 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. […]Read More
പ്രേമവതി തീ തീ..വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; അതിഭീകര കാമുകനിലെ ആദ്യ
ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പ്രേമവതി..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാം ആണ്. സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ […]Read More
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി.ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. അത്‌ലറ്റിക്‌സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കിയാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ ആധിപത്യം ഉറപ്പിച്ചത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 […]Read More

