Latest News

National

ഡല്‍ഹിയിലെ രാജ്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എംപി ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം. രാജ്യസഭ എംപിമാര്‍ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റിന്റെ ആദ്യനില പൂര്‍ണമായും കത്തി നശിച്ചു. തീ അണയ്ക്കാന്‍ അഗ്‌നിശമന യൂണിറ്റുകള്‍ കൃത്യസമയത്ത് എത്തിയില്ലെന്ന് തൃണമൂല്‍ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. ഉച്ചയ്ക്ക് 1.20 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു വരികയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.Read More

Kerala

നവംബർ ഒന്നു മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവുമായി സപ്ലൈക്കോ

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 250 കോടി രൂപ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 […]Read More

Kerala

ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിഞ്ഞു മതേതരത്വം കാക്കണം; എം എ ബേബി

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍  ഇരുകൂട്ടരും വാശി വെടിയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തനിരപേക്ഷതയ്ക്ക് കീര്‍ത്തിപ്പെടുന്ന സംസ്‌കാരമാണ് നമ്മുടേത്.ആര് ജയിച്ചു ആര് തോറ്റു എന്നതല്ല വിഷയം. മതേതരത്വം കാക്കണം. സമൂഹത്തില്‍ അനുരഞ്ജനം ഉണ്ടാക്കണമെന്ന് എം എ ബേബി പറഞ്ഞു. അതേസമയം ഹിജാബ് വിഷയത്തില്‍ ആദ്യം അഭിപ്രായം പറയാതിരുന്നത് ചില ഛിദ്ര ശക്തികള്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  […]Read More

National

എയർ ഇന്ത്യയിലെ ഭക്ഷണത്തിൽ മുടി; 35,000 രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതിനെ തുടർന്ന് കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി.രു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്‌ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്‌ക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി കണ്ടെത്തിയത്. മുടി ലഭിച്ച യാത്രക്കാരന്‍ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. തന്റെ പരാതിയില്‍ വിമാന കമ്പനി നടപടിയൊന്നും […]Read More

Politics

കോൺഗ്രസ് ബാങ്കുകളിലെ നിയമനക്കോഴ; ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്.

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. കേസില്‍ ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഏക പ്രതി. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ […]Read More

National

പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ദേശീയ താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി

കാബൂള്‍: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു.  ഇവർക്ക് പുറമെ അഞ്ച് പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു. ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു.  പാകിസ്ഥാന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ […]Read More

Kerala

നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, 

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.  സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു […]Read More

National

മൊസാംബിക്കില്‍ ബോട്ട് മുങ്ങി അപകടം: മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ന്യൂഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങി. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം അഞ്ച് പേരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെയും വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് ആണ് മുങ്ങിയത്. 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 14 പേരെ രക്ഷിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.Read More

Kerala

രാജ്യത്ത് ആദ്യമായി ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം നിലവിൽ

വയനാട്: രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം നിലവിൽ വന്നു. റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനത്തിൻ്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം ഒരുക്കിയത്.  കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് ഈ സംവിധാനത്തിൻ്റെ പ്രത്യേകത. വയനാട് പാക്കേജിൽ നിന്ന് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സെൻ്റർ സ്ഥാപിച്ചത്. വയനാട്ടിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക ചികിത്സ സംവിധാനങ്ങൾ എത്തിച്ച് ഗോത്രവിഭാഗക്കാരെ […]Read More

Politics

കെപിസിസി നേതൃപദവിയില്‍ നിന്നും തഴഞ്ഞു; കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ച് ചാണ്ടി ഉമ്മൻ

പത്തനംതിട്ട: കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച്ചാണ്ടി ഉമ്മൻ.അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ.എന്നാൽ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു.ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ. കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞെന്ന് മാത്രമല്ല, ചാണ്ടി ഉമ്മൻ നൽകിയ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നില്ല.  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർഗീയ പരിഗണിക്കാത്തതിലും ചാണ്ടി ഉമ്മന് വിയോജിപ്പുണ്ട്. പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes